സെൻറ്. ക്ലയേഴ്സ് സി. എൽ. പി. എസ് തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സെൻറ്. ക്ലയേഴ്സ് സി. എൽ. പി. എസ് തൃശ്ശൂർ
വിലാസം
കിഴക്കേക്കോട്ട
സ്ഥാപിതം5 - ഏപ്രിൽ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017Sunirmaes





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സാംസ്ക്കാരിക കേന്ദ്രമായ തൃശ്ശൂരിന്റെ തിരുമുറ്റത്ത് തലയുയർത്തി നിൽക്കുന്ന സെൻറ ക്ലയേഴ്സ് കോൺവെൻറ് എൽ പി സ്കൂൾ 1924 ൽ സ്ഥാപിതമായി .സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന തദ്ദേശവാസികളുടെ ഉന്നമനത്തിനായി ഉദ്ദേശിച്ചാണ് ഈ വിദ്യാലയം ആരംഭിച്ചത് .ആദ്യം ഓല മേഞ്ഞ കെട്ടിടത്തിൽ 1 ,2 ക്ലാസുകൾ ആരംഭിക്കുകയും ക്രമേണ 3 ,4 ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു .ഭൂരിഭാഗം കുട്ടികളും നിർദ്ദനരായിരുന്നതിനാൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു .പിന്നീട് ഉദാരമതികളുടെ സഹായസഹകരണങ്ങളോടെ ഓടുമേഞ രണ്ടു നില കെട്ടിടമായി ഈ വിദ്യാലയത്തെ ഉയർത്തി .ക്രമേണ ഓരോ ക്ലാസുകൾ കൂടി വന്ന് ഒരു ഹൈസ്കൂളായി .1960 ൽ ലോവർ പ്രൈമറി വിഭാഗം വേർപിരിഞ്ഞു .1975 ൽ എൽ പി വിദ്യാലയത്തിൻറെ സമ്പൂർണ ജൂബിലിയും 2000 ൽ പ്ലാറ്റിനം ജൂബിലിയും 2014 ൽ നവതിയും ആഘോഷിച്ചു .ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ 328 വിദ്യാർഥികൾ വിജ്ഞാനവെളിച്ചതിനായി എത്തിച്ചേരുന്നു .Ict സാധ്യതകൾ ഉൾപെടുത്തിയും പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിക്കും വിധം സ്പോക്കൺഇംഗ്ലീഷ് ,ചിത്രംവര ,ഡാൻസ് ,സ്പോർട്സ് ,കമ്പ്യൂട്ടർ ,എന്നിവയിലും പരിശീലനം നൽകി വരുന്നു .2015 ജൂൺ മാസത്തിൽ ഈ വിദ്യാലയത്തിന് പുതിയൊരുമുഖം നൽകും വിധം സ്കൂൾ കെട്ടിടം നവീകരിച്ചു .ആവശ്യമായ ടോയ്‌ലറ്റുകൾ ,കമ്പ്യൂട്ടർലാബ് ,സൗകര്യപ്രദമായ അടുക്കള ,ശുദ്ധമായ കുടിവെള്ള സൗകര്യം ,ജൈവപച്ചക്കറിക്കൃഷി വിദ്യാത്ഥികളുടെ മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനുമായി കളിഉപകരണങ്ങളും എല്ലാ ക്‌ളാസുകളിലും സൗണ്ട്ബോക്സ് ഇപ്പോൾ ഇവിടെ ലഭ്യമാണ് .പ്രവർത്തി പരിചയ മേളകൾ ,ശാസ്ത്ര സാമൂഹ്യ ഗണിതമേളകളിൽ കുട്ടികളെ പങ്കെടുപ്പിച് മികവുറ്റവരാക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറി 16 ,ആൺകുട്ടികളുടെ ടോയ്‌ലറ്റ് 10 ,പെൺകുട്ടികളുടെ ടോയ്‌ലറ്റ് 25 ,സുരക്ഷിതവും ആവശ്യാനുസരണവും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ,ശുദ്ധീകരിച്ച വെള്ളം ,ചുറ്റുമതിൽ ,കളിസ്ഥലം,കളിയുപകരണങ്ങൾ ,ക്ലാസ്സ്മുറിയിൽ റാമ്പ് ,ഹാൻഡ് ,അടുക്കള ,വൈദ്യുദീകരണം ,ഇടച്ചുമർ ,മാലിന്യസംസ്കരണ മുറി ,ലൈബ്രറി പുസ്തകങ്ങൾ ,ഐ സി ടി സൗകര്യം ,പച്ചക്കറിത്തോട്ടം ,കമ്പ്യൂട്ടർലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കബ് ബുൾബുൾ
  • ക്ലബ് പ്രവർത്തനങ്ങൾ
  • ഡാൻസ് പരിശീലനം
  • സംഗീത പരിശീലനം
  • ഡ്രോയിങ് പരിശീലനം
  • സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം
  • കമ്പ്യൂട്ടർ പരിശീലനം
  • പ്രവർത്തി പരിചയമേള

മുന്‍ സാരഥികള്‍

തലക്കുറി എഴുത്ത് തലക്കുറി എഴുത്ത്
1970-1977 Rev sr ഫ്രാൻസിസ് ബോർജിയ
1977-1985 Rev sr ലെയോൻഷ്യ
1985-1987 Rev sr റോസ്മേരി
1987-1991 sr വിജിലിയ
1991-1992 Rev sr പെർഫെക്ട
1992-1997 Rev sr ബ്രിസ്
1997-2002 Rev sr ലൂസിയ മെർളി
2002-2007 Rev sr ലിസ്സഷീൻ
2007-2008 Rev sr റോസ്‌മിൻ മാത്യു
2008-2010 Rev sr റൊസാലിയ ജോൺ
2010-2015 Rev sr ആൻലി ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സി എൽ ജോസ് (നാടകകൃത്ത് )
  • കെ ജി ജോർജ് (മുൻ എം എൽ എ )
  • Dr ആനന്ദ് എം കെ
  • Dr ജോൺസ് പോൾ
  • Dr ഋഷി ഇമ്മട്ടി

നേട്ടങ്ങൾ .അവാർഡുകൾ.

  • 1986-1987 ബെസ്ററ് സ്ക്കൂൾ അവാർഡ്
  • 2007 ൽ തൃശ്ശൂർ പൗരാവലി ഒരുക്കിയ ബെസ്ററ് ടീച്ചർ അവാർഡ് മേഴ്‌സി .പി .ഐ യ്ക്ക് ലഭിച്ചു .
  • 2015 ൽ ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ സ്കൂൾ കെട്ടിടം പ്രവർത്തനം ആരംഭിച്ചു .
  • ക്ലയർ ബഡ്‌സ് പത്രവും സി ഡി യും പ്രകാശനം ചെയ്തു
  • 2017 ൽ കബ്സ് ഓവർഓൾ ഫസ്റ്റ് , രാജാരവിവർമ ചിത്രരചനാ ഓവർഓൾ ഫസ്റ്റ്,പ്രവർത്തിപരിചയമേള ഓവർഓൾ lll ,സാമൂഹ്യമേള ഓവർഓൾ lll എന്നിവ കരസ്ഥമാക്കി .

വഴികാട്ടി