"സെന്റ് ജോസഫ്‍സ് എൽ പി എസ്സ് ഇരവിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 91: വരി 91:


[[പ്രമാണം:Inaguration 1.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. ജോസഫ് മുളവനാൽ പ്രസംഗിക്കുന്നു. മാഞ്ഞൂർ പഞ്ചായത്ത് മെമ്പർ ശ്രീ ബിജു മറ്റപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു.]]
[[പ്രമാണം:Inaguration 1.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. ജോസഫ് മുളവനാൽ പ്രസംഗിക്കുന്നു. മാഞ്ഞൂർ പഞ്ചായത്ത് മെമ്പർ ശ്രീ ബിജു മറ്റപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു.]]


==വഴികാട്ടി==
==വഴികാട്ടി==

18:55, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്‍സ് എൽ പി എസ്സ് ഇരവിമംഗലം
വിലാസം
ഇരവിമംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
27-01-2017Eravimangalamlps




കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിൽ ഇരവിമംഗലം ( കക്കത്തുമല ) എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കോട്ടയം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വരുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

1920 ൽ സ്ഥാപിതമായ ഈ വിദ്യാലയം , ഇപ്പോൾ 97 വർഷം പിന്നിട്ടിരിക്കുകയാണ്. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം സംഭാവന ചെയ്തത് വാഴക്കാലായിൽ കോരയുടെ മകൻ ചാക്കുണ്ണിയാണ് . തുടക്കത്തിൽ ഒന്നും രണ്ടും ഫോമുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ആദ്യത്തെ മാനേജർ കവണാൻ കുഞ്ഞാണ്ടിയും , ആദ്യത്തെ ഹെഡ്മാസ്റ്റർ കല്ലറ കാഞ്ഞിരത്തുംപറമ്പിൽ കൃഷ്ണപിള്ളയും ആയിരുന്നു. ആദ്യ സ്കൂൾ ഷെഡ് ഇടിഞ്ഞുപോയതിനാൽ കവണാൻ കുഞ്ഞാണ്ടിയുടെ പുരയിടത്തിൽ ഷെഡ്‌കെട്ടി കുറച്ചുനാൾ സ്കൂൾ അവിടെ പ്രവർത്തിച്ചു. തുടർന്ന് പഴയസ്ഥലത്തു സ്കൂൾ കെട്ടിടം പണിത് അങ്ങോട്ട് മാറ്റി . 1941 വരെ ഈ നില തുടർന്നു. 1941 ൽ അന്നത്തെ ഇടവകയായിരുന്ന കടുത്തുരുത്തി വലിയപള്ളിക്ക് സ്കൂൾ എഴുതിക്കൊടുത്തു. 1953 ൽ ഇരവിമംഗലം ഇടവക നിലവിൽവന്നു. 1960 ൽ ഇരവിമംഗലം പള്ളിവികാരിയുടെ മാനേജ്മെന്റിന്റ കീഴിൽ ഈ സ്കൂൾ വന്നു. 1970 ൽ ഈ സ്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു. അന്ന് സ്കൂൾ മാനേജർ, പൂഴിക്കുന്നേൽ ബഹുമാനപ്പെട്ട മാത്യു അച്ചനും, ഹെഡ്മാസ്റ്റർ അരീച്ചിറ ഉലഹന്നാൻസാറും ആയിരുന്നു. ഇന്നത്തെ ഓഫീസ്‌റൂം കനകജൂബിലി സ്മാരകമായി നിർമിച്ചതാണ്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ, മുളവനാൽ ബഹുമാനപ്പെട്ട ജോസഫ് അച്ചനും, ഹെഡ്മാസ്റ്റർ ശ്രീ ജോസ് എം.കെയും ആണ് .

ഭൗതികസൗകര്യങ്ങള്‍

  • ഏഴ്‌ ക്ലാസ്സുകൾക്ക് പ്രവർത്തിക്കാനാവുന്ന സ്റ്റേജോടുകൂടിയ വിശാലമായ ഹാൾ.
  • എല്ലാ ക്ലാസ്സുകളിലും ലൈറ്റ്, ഫാൻ, സൗകര്യം.
  • നാല് കംപ്യൂട്ടറുകൾ, ബ്രോഡ്ബാൻഡ് സൗകര്യം, വൈഫൈ, പ്രിൻറർ cum സ്കാനർ സൗകര്യത്തോടുകൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്.
  • ആധുനിക നിലവാരത്തിലുള്ള ശുചിമുറികൾ.
  • കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫൈർ, വാട്ടർ കൂളർ സംവിധാനം.
  • എണ്ണൂറിലധികം പുസ്തകങ്ങളുള്ള ലൈബ്രറി.
  • രണ്ടു സ്റ്റോർ മുറികളും പാചകവാതക സംവിധാനവുമുള്ള അടുക്കള.
  • ചുറ്റുമതിൽ.
  • കളിസ്ഥലം.
  • മാലിന്യസംസ്കരണത്തിനുള്ള സംവിധാനം.
  • മുഴുവൻസമയ ജലവിതരണ സംവിധാനം.
  • സുസജ്ജമായ ഓഫീസ് cum സ്റ്റാഫ്‌റൂം.
  • തണൽമരങ്ങൾ നിറഞ്ഞ കോമ്പൗണ്ട്.
  • റാംപ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • അക്കാദമിക മികവിനോടൊപ്പംതന്നെ എല്ലാവിധ പാഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന കൊടുക്കുന്ന വിദ്യാഭ്യാസരീതി.
  • എല്ലാ ദിനാചരണങ്ങളിലും പുതുമയാർന്ന പ്രവർത്തനങ്ങൾ.
  • കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്കൂൾ അസംബ്ലി.
  • കുട്ടികളുടെ നേതൃത്വത്തിലും നിയന്ത്രണത്തിലും നടത്തപ്പെടുന്ന ബാലസഭ.
  • ഇൻഡോർ ഗെയിമുകൾക്ക് പ്രത്യേക പ്രോത്സാഹനം.
  • ലൈബ്രറിപുസ്തകവായനയ്ക്കും വായനാക്കുറിപ്പവതരണത്തിനും അവസരങ്ങൾ.
  • ഇംഗ്ലീഷ് പഠനത്തിന് പ്രത്യേകമായ ഊന്നൽ.
  • കൃത്യമായ യൂണിറ്റ് ടെസ്റ്റുകളും ക്ലാസ് പി.ടി.എകളും.
  • എല്ലാ ടേമിലും മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ.
  • കരാട്ടെ ക്ലാസുകൾ.
  • ഡാൻസ് ക്ലാസുകൾ.
  • പഠനയാത്രകൾ.
  • പോഷകസമൃദ്ധമായ ഉച്ചഭക്ഷണം.
  • ഗണിതശാസ്ത്രമേള, പ്രവർത്തിപരിചയമേള, കലാമേള, കായികമേള എന്നിവയിലെ സജീവ പങ്കാളിത്തം.
  • പി.ടി.എ, എം.പി.ടി.എ കമ്മിറ്റികളുടെ സഹകരണം.
  • മാനേജ്‌മന്റ്, പി.ടി.എ, പൂർവവിദ്യാർഥി സംഘടന, നാട്ടുകാർ എന്നിവരുടെ നിർലോഭമായ സഹകരണം.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍  :

  1. 20013-16 ------------------

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പൊതുവിദ്യാലയ സംരക്ഷണ യജ്‌ഞം

പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി, രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും ജനപ്രതിനിധികളും മാനേജരും ചേർന്ന് സ്കൂളിന് ചുറ്റും സംരക്ഷണവലയം തീർത്തു പ്രതിജ്ഞ ചെയ്തപ്പോൾ.


പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. ജോസഫ് മുളവനാൽ പ്രസംഗിക്കുന്നു. മാഞ്ഞൂർ പഞ്ചായത്ത് മെമ്പർ ശ്രീ ബിജു മറ്റപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു.






വഴികാട്ടി