ശങ്കരവിലാസം എ എൽ പി സ്കൂൾ, മണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
emblem
ചെറുതാഴം.എ.എൽ.പി.സ്കൂൾ

കണ്ണൂർ ജില്ലയിലെ മാടായി ഉപജില്ലയിൽ ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത്‌ മണ്ടൂരിൽ 1916 ൽ കംബ്യൻ വീട്ടിൽ ഗോവിന്ദൻ നായർ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം .കുപ്പാടക്കാൻ കൃഷ്ണൻ മാസ്റ്റർ ആദ്യത്തെ ഹെഡ് മാസ്റ്റർ .1957 ൽ എ.കെ .ജി.,കെ.പി.ആർ .എന്നിവരെ ഓട്ട മുക്കാലിന്റെ മാലയിട്ടു സ്വീകരിച്ച വിദ്യാലയം

ചരിത്രം

കണ്ണൂർ ജില്ലയിലെ മാടായി ഉപജില്ലയിൽ ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത്‌ മണ്ടൂരിൽ 1916 ൽ കംബ്യൻ വീട്ടിൽ ഗോവിന്ദൻ നായർ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം .കുപ്പാടക്കാൻ കൃഷ്ണൻ മാസ്റ്റർ ആദ്യത്തെ ഹെഡ് മാസ്റ്റർ .1957 ൽ എ.കെ .ജി.,കെ.പി.ആർ .എന്നിവരെ ഓട്ട മുക്കാലിന്റെ മാലയിട്ടു സ്വീകരിച്ച വിദ്യാലയം .

ഭൗതികസൗകര്യങ്ങൾ

75 സെൻറ് ഭൂമിയിലാണ് ഈ

വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 2 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളുമുണ്ട്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 300 പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും,  മലയാളംപത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്.  ടി.വി  കൂടിയ സ്മാർട്ട് റൂമുകളാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം, ശുദ്ധീകരിച്ച കുടിവെള്ളം എന്നിവ ഉണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക്  വാഹന സർവ്വീസ് നടത്തുന്നു

മാനേജ്‌മെന്റ്

ഇപ്പോഴത്തെ മാനേജ്‌മന്റ്‌:സി. കേശവൻ നമ്പൂതിരി, മാനേജർ,ചേറ്റൂരില്ലം,പഴിച്ചയിൽ

സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ

ശതാബ്ദി


പാഠ്യേതര പ്രവർത്തനങ്ങൾ

പഠനയാത്രകൾ,കലാപ്രവർത്തനങ്ങൾ,ക്ലബ് പ്രവർത്തനങ്ങൾ,ഫീൽഡ്ട്രിപ്പുകൾ,ദിനാചരണങ്ങൾ,ഗ്രഹസന്ദർശനങ്ങൾ,ഇവ നടന്ന് വരുന്നു

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

കോളിയാടൻ കൃഷ്ണൻ മാസ്റ്റർ കടയടപത്തസുകുമാരൻ മാസ്റ്റർ, കെ.ഗോപാലൻ മാഷ്, സി.എച്ച്.നാരായണൻ നവ്യാ ർ, സി.എം.ശങ്കരൻ നമ്പ്യാർ, പി.വി.ശങ്കരൻ നായർ ,കെ.പി.പത്മനാഭൻ നമ്പ്യാർ, പി.പി.നാരായണൻ മാസ്റ്റർ, ടി.ആർ ' കേരളവർമ്മ തമ്പുരാൻ, വി.വി.ശ്രീധരൻ നമ്പ്യാർ, കെ.ദാമോദരൻ മാസ്റ്റർ



നിലവിലുള്ള അദ്ധ്യാപകർ

സതിസാവിത്രി,കേശവൻ നന്പൂതിരി,അബ്ദുൾ റസാഖ്,ശ്രീനാഥ്,കാവ്യ

ഫോട്ടോ ഗാലറി

ഉദ്ഘാടനം



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2018-19

ചിത്ര ശാല

ചെറുതാഴം' എ.എൽ.പി.സ്കൂൾ പ്രവേശനോത്സവം പി.ടി.എ പ്രസിഡണ്ട് രാജീവിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ മോഹൻദാസ് ഉദഘാ ട നം ചെ യ്തു.തൊപ്പിയും ബലൂണും ,ബാഡ്ജും 'പൂവും നൽകി കുട്ടികളെ സ്വീകരിച്ച് ആനയിച്ച് സ്റ്റേജിലിരുത്തി.പ്രവേശനോത്സവത്തിന് ചെറുതാഴം ബാങ്ക് നൽകിയ കുടകളുമായ്... DYFI ചെുതാഴം കമ്മറ്റിയുടെ വക പഠനോപകരണങ്ങൾ വിതരണം മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി. യം.വേണുഗോപാൽ നിർവഹിച്ചു. കുട്ടികൾക്കും 1 രക്ഷിതാക്കൾക്കും മാനേജർ ലഡു വിതരണം നാത്തി' പായസത്തോട് കൂടിയ ഉച്ചഭക്ഷണം വിതരണം നടത്തി.കഴിഞ്ഞ വർഷത്തെ സംസ്കൃതം സ്കോളർഷിപ്പിന് അർഹരായ ശിഖ ബാബു, അലൻ സന്തോഷ് എന്നിവർക്ക് ഉപഹാര വിതരണം നടത്തി.സിനിമാ പ്രദർശനവും നവാഗതർക്ക് അനുഭവമായി.

 പ്രകൃതിയിലേക്ക്: ചെറുതാഴം എ എൽ .പി യിലെ 3 ഉം, 4 ഉം ക്ലാസുകൾ ചേർന്ന് 6.6.18 ന് പഠനയാത്ര സംഘടിപ്പിച്ചു'നമ്മുടെ ചുറ്റുപാടുമുള്ള സ്ഥലങ്ങൾ, തോടുകൾ, കുളങ്ങൾ ' വയലുകൾ, ഇവ നിരീക്ഷിക്കുന്നതിനും കച്ചവട സ്ഥാപനം, വായനശാല അംഗൻവാടി ഇവ പരിചയപ്പെടുന്നതിന് പഠനയാത്ര നടത്തി.കൂടാതെ കെട്ടിട നിർമ്മാണ ഘട്ടങ്ങൾ, ആവശ്യമായ സാധനങ്ങൾ ഉപകരണങ്ങൾ ഇവ നേരിൽ കാണുന്നതിനും അവസരമുണ്ടായി. മഴക്കാലത്ത് പ്രകൃതിക്കുണ്ടായ മാറ്റങ്ങൾ നിരീക്ഷിക്കുവാനും പഠനയാത്ര പ്രയോജനപ്പെട്ടു.ക്ലാസ് റൂം പ്രവർത്തനങ്ങളെക്കാൾ പരിസര നിരീക്ഷണം കുട്ടികൾക്ക് ഏറെ ഹൃദ്യമായി '
        1 മുതൽ 4 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം രസകരമാക്കുന്നതിനും, താല്പര്യം വർധിപ്പി ക്കുന്നതിനും "ഹലോ ഇംഗ്ലീഷ് "പ്രവർത്തന ങ്ങൾ ആരംഭിച്ചപ്പോൾ,വായനാ വാരത്തോടനുബന്ധിച്ച് ഗ്രന്ഥാലയങ്ങൾ, വിവിധ തരം പുസ്തകങ്ങൾ പത്ര,മാസികകൾ ഇവ പരിചയപ്പെടുന്നതിന് 27. 6. 2018 ന് ചെറുതാഴം എ.എൽ.പി.യിലെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ മണ്ടൂർ പൊതുജന വായനശാല സന്ദർശിച്ചപ്പോൾ...വായനാ വാരാഘോഷത്തിന്റെ ഭാഗമായി വായനയുടെ മേന്മകൾ വിവരിച്ച് കൊണ്ട് 28.6.18 ന് മുൻ എച്ച്.എം ഫോറം കൺവീനർ പി.കെ. വിശ്വൻ മാസ്റ്റർ കുട്ടികൾക്ക് ക്ലാസെടുക്കുന്നു.

പ്രകൃതിയിലേക്ക് - ചെറുതാഴം. എ .എൽ .പി യിലെ ഒന്നാം തരത്തിലെ കുട്ടികൾ പറമ്പിൽ പരീക്ഷണ, നിരീക്ഷണത്തിലേർപ്പെട്ടപ്പോൾ

 രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണം പരിചയപ്പെടൽ, രാമായണ പാരായണത്തോടെ പ്രേമലത ടീച്ചർ നിർവ്വഹിക്കുന്നു
     19.7.18 ന് ചെറുതാഴം എ.എൽ.പി.യിൽ സംഘടിപ്പിച്ച മഴ നനയൽ - പ്രീ പ്രൈമറി മുതൽ നാലാം തരം വരെയുള്ളവരിൽ നിന്ന് 32 കുട്ടികൾ പങ്കെടുത്തു.
                         മാടായി :- കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 28-7-2018  ശ്രീ.ടി.വി.രാജേഷ് എം.എൽ.യുടെ നേതൃത്വത്തിൽ നടന്ന മികവ് 2018- പ്രതിഭോത്സവ സ്നേഹോപഹാരം കണ്ണൂർ എം.പി.ശ്രീമതി. പി.കെ.ശ്രീമതി ടീച്ചറിൽ നിന്നും ഹെഡ്മിസ്ട്രസ് ശ്രീമതി. ആർ ഉഷ  ഏറ്റുവാങ്ങി.ചടങ്ങിൽ മാടായി. എ.ഇ.ഒ ശ്രീ.അബ്ദുള്ള മാസ്റ്റർ.ശ്രീ.പി.പി.ദാമോദരൻ സംഘടനാ പ്രതിനിധികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. തനതു അധ്യയന വർഷം ഒന്നാം തരത്തിൽ ഇരട്ടിയിലധികം കുട്ടികളെ എത്തിച്ചതിനാണ് വിദ്യാലയത്തിന് ആദരവ് ലഭിച്ചത്. വിദ്യാലയത്തിനു ലഭിച്ച സൗഭാഗ്യത്തിന് സ്റ്റാഫ് കൗൺസിൽ സന്തോഷം പ്രകടിപ്പിച്ചു.

മുൻസാരഥികൾ

സി.കെ.കുഞ്ഞിരാമൻ നായർ,സ.എച്ച്.കേളപ്പൻ നന്പ്യാർ ,സി എച്ച്.ഗോവിന്ദൻ നമ്പ്യാർ, കോളിയാടൻ കൃഷ്ണൻ മാസ്റ്റർ കടയടപത്തസുകുമാരൻ മാസ്റ്റർ, കെ.ഗോപാലൻ മാഷ്, സി.എച്ച്.നാരായണൻ നവ്യാ ർ, സി.എം.ശങ്കരൻ നമ്പ്യാർ, പി.വി.ശങ്കരൻ നായർ ,കെ.പി.പത്മനാഭൻ നമ്പ്യാർ, പി.പി.നാരായണൻ മാസ്റ്റർ, ടി.ആർ ' കേരളവർമ്മ തമ്പുരാൻ, ഇ.എൻ 'മഹമൂദ് മാസ്റ്റർ, വി.വി.ശ്രീധരൻ നമ്പ്യാർ, കെ.ദാമോദരൻ മാസ്റ്റർ, പി.കേശവൻ മാസ്റ്റർ തുടങ്ങിയ അധ്യാപക നിര തന്നെ ഉണ്ടായിരുന്നു.

നേർക്കാഴ്ച

വഴികാട്ടി

{{#multimaps: 12.063474,75.260307}}