ലൊബേലിയ എച്ച്.എസ്.എസ് നായരമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
02:53, 24 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ)

ആമുഖം

എറണാകുളം ജില്ലയില്, വൈപ്പിന് നിയോജക മണ്ഡലത്തില് ഉള്പ്പെട്ട നായരമ്പലം പഞ്ചായത്തില് 1976 ജൂണ് 16-ന് നഴ്സറി വിദ്യാര്ത്ഥികള്ക്കു വേണ്ടി മാത്രം ആരംഭിച്ച സ്ഥാപനമാണ് ഇപ്പോള് കേരള സര്ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്ത്തിക്കുന്ന ലൊബേലിയ ഹയര് സെക്കന്ററി സ്കൂള്. ഈ നിയോജകമണ്ഡലത്തിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ലൊബേലിയ.

ഇപ്പോള് എല്.കെ.ജി മുതല് പ്ലസ്സ് ടൂ വരെ പ്രവര്ത്തിക്കുന്ന ഈ സ്ഥാപനത്തില് 41 ഡിവിഷനുകളിലായി 1533 വിദ്യാര്ത്ഥിനിവിദ്യാര്ത്ഥികള് പഠിച്ചു വരുന്നു.

യോഗ്യരായ അധ്യാപികമാര്, വേണ്ടത്ര പഠനോപകരണങ്ങള്, കംപ്യൂട്ടര് ലാബുകള്, പരീക്ഷണശാലകള്, ലൈബ്രറി, ലബോറട്ടറി, വേണ്ടത്ര കെട്ടിടങ്ങള്, വാഹനസൗകര്യങ്ങള് എന്നിവ സ്കൂളിന്റെ സുഗമമായ പ്രവര്ത്തനത്തെ സഹായിക്കുന്നു. ഒന്നുമുതല് പത്തു വരെ ക്ലാസ്സുകളില് കംപ്യുട്ടര് പഠനവും താല്പര്യമുള്ള കുട്ടികള്ക്ക് ഗിറ്റാര്, തബല, സംഗീതം, നൃത്തം തുടങ്ങിയ ക്ലാസ്സുകളും സ്കൂളില് നടത്തിവരുന്നു.

1994-ല് ഈ സ്കൂളിലെ ആദ്യ എസ് .എസ് .എല് .സി. ബാച്ച് 100% വിജയത്തോടെ പുറത്തിറങ്ങി. പിന്നീട് ഇന്നേവരെ പല വര്ഷങ്ങളിലും വൈപ്പിന് ഉപജില്ലയില് ഈ വിദ്യാലയം ഒന്നാംസ്ഥാനത്തിന് അര്ഹത നേടിയിട്ടുണ്ട്.

പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്. സബ്-ജില്ലാ കലോല്സവങ്ങളില് തുടര്ച്ചയായി ഓവറോള് ചാമ്പ്യന്ഷിപ്പ് നേടി, ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇവിടത്തെ കുട്ടികള് മികവു തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില് വിജയം നേടി, എസ്.എസ്.എല് .സി. പരീക്ഷയില് ധാരാളം കുട്ടികള് ഗ്രേയ്സ് മാര്ക്കിന് അര്ഹരായിട്ടുണ്ട്.


നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം