"മാതാ എച്ച് എസ് മണ്ണംപേട്ട/ആർട്‌സ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 43: വരി 43:
TSR 22071 KIDS FEST.jpg |ഫിയസ്റ്റ 2023
TSR 22071 KIDS FEST.jpg |ഫിയസ്റ്റ 2023
TSR 22071 COLOUR INDIA.jpg |കളർ ഇന്ത്യ മത്സരം
TSR 22071 COLOUR INDIA.jpg |കളർ ഇന്ത്യ മത്സരം
TSR 22071 PRAVESHANOLSAVAM.jpg |പ്രവേശനോത്സവം
</gallery>
</gallery>

13:00, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഫ്ലാഷ് മോബ്

ലഹരി വിരുദ്ധ ദിന സന്ദേശം സമൂഹത്തിൽ ഉണർത്താൻ ഫ്ലാഷ് മോബുമായി ' മാതാ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ. മാതാ ഹൈസ്ക്കൂൾ മണ്ണംപേട്ടയിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ തോമസ് മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശ്രീമതി.ജിൻസി ടീച്ചർ കുട്ടികൾക്ക് ലഹരി വിരുദ്ധ ദിന സന്ദേശവും ബോധവത്ക്കരണ ക്ലാസും നടത്തി. ലഹരി വിരുദ്ധ ഗാനത്തിനു ശേഷം കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകളും കൊളേഷുകളും ആയി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. മാതാ ഹൈസ്കൂളിൽ ഗൈഡ്സ് ക്യാപ്റ്റൻ മിനി N. J ടീച്ചർ, ശിൽപ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഗൈഡ്സ് വിദ്യാർത്ഥിനികൾ പൊതുജനമധ്യത്തിൽ ഫ്ലാഷ് മോബ് നടത്തി. കുട്ടികളിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക എന്നതായിരുന്നു ലക്ഷ്യം. ഈ ഉദ്യമത്തിൽ സഹകരിച്ച എല്ലാവർക്കും ഹെഡ്മാസ്റ്റർ ശ്രീ.തോമസ് മാസ്റ്റർ നന്ദി പറഞ്ഞു.

കലോത്സവം:വസന്തം 2023

മാത ഹൈസ്കൂൾ മണ്ണംപേട്ടയിലെ 2023-24 അധ്യയനവർഷത്തെ കലോത്സവം വസന്തം 2023 കലയുടെ വർണ വസന്തം സൃഷ്ടിച്ചു. PTA പ്രസിഡൻ്റ് ശ്രീ P K ഫ്രാൻസിസ് അധ്യക്ഷനായ പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ സ്വാഗതം ആശംസിച്ചു. ഫ്ലവേഴ്സ് ടിവി കോമഡി ഉത്സവം പരിപാടിയിലെ അംഗവും മിമിക്രി താരവുമായ ശ്രീ മുരളി ചാലക്കുടി ഉദ്ഘാടനം നിർവ്വഹിച്ചു . നാടൻ പാട്ടിൻ്റെ അതുല്യ പ്രതിഭയായ ശ്രീ കലാഭവൻ മണിയെ അനുസ്മരിച്ചുകൊണ്ട് നടത്തിയ നാടൻപാട്ട് വിദ്യാർത്ഥികൾ എല്ലാവരും നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ചു. ശ്രീമതി ജീന ജോർജ് മഞ്ഞളി (എൽപി വിഭാഗം സീനിയർ അധ്യാപിക), ശ്രീമതി ഫീന ടിറ്റോ (എം.പി ടി.എപ്രസിഡൻ്റ്) എന്നിവർ ആശംസകൾ അർപ്പിച്ചു. 26,27 തീയതികളിലായി കുച്ചുപ്പുടി ,ഭരതനാട്യം, നാടോടി നൃത്തം, സംഘ നൃത്തം ,ഒപ്പന, തിരുവാതിര, മോണോ ആക്ട്, മാപ്പിളപ്പാട്ട്, നാടകം ,മലയാളം സംസ്കൃതം കന്നട പ്രസംഗം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അരങ്ങേറി. കലയുടെ വർണ വസന്തം തന്നെ സൃഷ്ടിച്ച പരിപാടികൾ വിദ്യാർത്ഥികളുടെയും കാണികളുടെയും മനം കവർന്നു

ഓണാഘോഷം

2023ലെ ഓണം വളരെ കെങ്കേമം ആയി തന്നെ മാതാ കുടുംബത്തിൽ ആഘോഷിച്ചു. വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളുമൊത്ത് ചേർന്ന് മഹാ തിരുവാതിര ഓണാഘോഷത്തിന്റെ പ്രധാന ആകർഷണം ആയിരുന്നു. വടംവലി മത്സരത്തിൽ ആൺകുട്ടികളും പെൺകുട്ടികളും കരുത്തോടും വാശിയോടും കൂടി പങ്കെടുത്തു. കുമ്മാട്ടി കളിയുടെ അവതരണം വളരെ വ്യത്യസ്തത പുലർത്തി. വിഭാഗം വിദ്യാർത്ഥികൾക്കുള്ള കസേര കളി തുടങ്ങിയ വിവിധ മത്സരങ്ങൾ ആഘോഷത്തിന്റെ മാറ്റുകൂട്ടി. വിദ്യാലയത്തിന്റെ നടുമുറ്റത്ത് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയ വലിയ പൂക്കളവും മറ്റാലങ്കാരങ്ങളും കേരളത്തനിമ വിളിച്ചോതുന്നതായിരുന്നു. ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളുടെ പൂക്കളം മത്സരം വളരെ ഭംഗിയായി നടന്നു. ഏവരുടെയും ഓർമ്മയിൽ എന്നെന്നും തങ്ങിനിൽക്കുന്ന ഒരുമയുടെയും സന്തോഷത്തിന്റെയും മറ്റൊരു ഏടായി മാറി ഈ വർഷത്തെ ഓണാഘോഷം.

ഫിയസ്റ്റ 2023

മാതാ കുടുംബത്തിന്റെ ആഭിമുഖ്യത്തിൽ 7/11/2023 ഫിയസ്റ്റ എന്ന കിഡ്‌സ് ഫെസ്റ്റ് വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു. രാവിലെ കൃത്യം 10: 30 മണിയോടെ യോഗം ആരംഭിച്ചു. നിത്യടീച്ചർ, ജിജി ടീച്ചർ, നിർമൽ മരിയ ടീച്ചർ എന്നിവരുടെ പ്രാർത്ഥനാ ഗാനത്തോടെയാണ് യോഗം തുടങ്ങിയത്. ശ്രീമതി.ബിന്ദു ഈയ്യപ്പൻ ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. ശ്രീമതി.ഷീജ വാറുണ്ണി ടീച്ചർ ആയിരുന്നു യോഗത്തിൽ അധ്യക്ഷപദം അലങ്കരിച്ചത്. ഉദ്ഘാടനം ചെയ്തത് നമ്മുടെ ഹെഡ്മാസ്റ്റർ ശ്രീ. തോമസ് മാസ്റ്റർ ആയിരുന്നു. ശ്രീമതി. വിജി ടീച്ചർ ആശംസകൾ അർപ്പിച്ചു. കുമാരി ലെനയുടെ ഗാനാലാപനം യോഗത്തിന് മാറ്റേകി. നമ്മുടെ പി.ടി.എ പ്രസിഡന്റ് ശ്രീ. പി.ടി. ഫ്രാൻസിസ് യോഗത്തിനും കിഡ്സ് ഫെസ്റ്റിനും വിജയാശംസകൾ നൽകി. ശ്രീമതി നിത്യ ടീച്ചർ യോഗത്തിന് നന്ദി പറഞ്ഞു. കുരുന്നുകളുടെ ഫാൻസി ഡ്രസ്സ് കണ്ണിന് ആനന്ദകരമായിരുന്നു.കുഞ്ഞുങ്ങളുടെ നൃത്ത പരിപാടി സദസ്സിനെ പിടിച്ചിരുത്തി. ഓരോ ഇനത്തിലും പങ്കെടുത്ത കുഞ്ഞുങ്ങൾക്ക് എച്ച് .എം. ഉം, പി.ടി.എ പ്രസിഡന്റും സമ്മാനം നൽകി. സമ്മാനം ലഭിച്ചതിനുശേഷം ഉള്ള കുരുന്നുകളുടെ മുഖം കാണേണ്ട കാഴ്ചയായിരുന്നു. എല്ലാ കുഞ്ഞുങ്ങൾക്കും സമ്മാനത്തിനു പുറമേ ജ്യൂസും സദ്യയും നൽകി. കുട്ടികളുടെ മാതാപിതാക്കൾക്ക് ഫിയസ്റ്റയെ കുറിച്ചുള്ള വളരെ നല്ല അഭിപ്രായം ഞങ്ങളുമായി പങ്കുവെച്ചു. സ്റ്റേജിലെ പരിപാടികൾ അഭംഗുരം നടത്തുവാൻ ബിന്ദു സി.എൽ ടീച്ചറിന്റെ ക്രിയാത്മകമായ ഇടപെടൽ ഏറെ സഹായിച്ചു. കുരുന്നുകളുടെ പരിപാടികൾക്ക് ശേഷം എൽ പി കുട്ടികളുടെ ശിശുദിനാഘോഷം ആയിരുന്നു. ആദ്യം ചാച്ചാജി മത്സരം ആയിരുന്നു. മത്സരത്തിൽ ഒന്നാം ക്ലാസിലെ ഹെവൻ ജീസിനും, ജുവാനും ഒന്നാം സ്ഥാനവും രണ്ടാം ക്ലാസിലെ ജോനാഥനും ഒന്നാം ക്ലാസിലെ അദ്വൈതയ്ക്കും രണ്ടാം സ്ഥാനവും ലഭിച്ചു. മത്സരത്തിനുശേഷം ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ സിംഗിൾ ഡാൻസുകളും, മൂന്നും നാലും ക്ലാസുകളിലെ ഗ്രൂപ്പ് ഡാൻസുകളും ഉണ്ടായിരുന്നു. കൂടാതെ ശിശുദിന പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച അവിൻ പ്രിന്റൊയുടെ പ്രസംഗവും ഉണ്ടായിരുന്നു.എല്ലാ കുട്ടികളുടെയും പരിപാടികൾ മികച്ച നിലവാരം പുലർത്തി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും നൽകി. കുട്ടികൾക്ക് ഇതൊരു ഉത്സവ ദിവസത്തിന്റെ പ്രതീതി ജനിപ്പിച്ചു. ഏറെ ആഹ്ലാദിപ്പിച്ച ഈ സുദിനം കടന്നു പോകാതിരുന്നെങ്കിൽ എന്നുവരെ കുട്ടികൾക്ക് തോന്നി.

കളർ ഇന്ത്യ മത്സരം

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 76മത്തെ വാർഷികത്തിൽ "നാം എല്ലാവരും ഒന്നാണ്, സഹോദരി സഹോദരങ്ങളാണ്" എന്ന ചിന്ത വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ ചിത്രരചന മത്സരത്തിൽ മാതാ എച്ച് എസ് മണ്ണംപേട്ടയിലെ 300 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. എച്ച് എം ശ്രീ തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത വേദിയിൽ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഷീജ ടീച്ചർ ചിത്രരചന മത്സരത്തിന് പങ്കെടുക്കുവാൻ എത്തിയ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു. ചിത്രകല അധ്യാപിക ശ്രീമതി ശില്പ തോമസ് ദേശീയോദ്‍ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൽ പി വിഭാഗത്തിൽ നിന്നും 140 വിദ്യാർത്ഥികളും, യുപി വിഭാഗത്തിൽ നിന്നും 123 വിദ്യാർത്ഥികളും, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 36 വിദ്യാർത്ഥികളും ആണ് പങ്കെടുത്തത്. ദീപിക കളർ ഇന്ത്യ പെയിന്റിംഗ് കോമ്പറ്റീഷൻ സമ്മാനത്തിന് അർഹരായ വിദ്യാർഥികൾക്ക് എച്ച് എം തോമസ് മാസ്റ്റർ ട്രോഫികൾ വിതരണം ചെയ്യ്തു ഒന്നാം സ്ഥാനം കെ ജി സെക്ഷൻ- ആത്മിക അനൂപ് (1എ) എൽ പി സെക്ഷൻ-എയ്ഞ്ചൽ ജയ്സൺ (3എ) യു പി സെക്ഷൻ- സയാന സൈമൺ (5എ) എച്ച് എസ് സെക്ഷൻ- കൃഷ്ണേന്ദു പി യു.(9സി) *പ്രോത്സാഹനസമ്മാനം_* ഏദൻ ആൻസ് (4എ) ആദ്യലക്ഷ്മി ടി എൻ (3എ) ജുവൽ മരിയ കെ ജെ (7എ) കൃഷ്ണപ്രിയ എൽ (7ബി)

ഗാലറി