മലപ്പുറം ജില്ല

Schoolwiki സംരംഭത്തിൽ നിന്ന്
04:31, 4 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujith (സംവാദം | സംഭാവനകൾ) (പുതിയ താള്‍: {{prettyurl|Malappuram district}} {{ജില്ലാവിവരപ്പട്ടിക| നാമം = മലപ്പുറം| image_map=Location_of_Malappuram…)

ഫലകം:ജില്ലാവിവരപ്പട്ടിക

കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം .മലപ്പുറം നഗരമാണ് ഇതിന്റെ ആസ്ഥാനം. വടക്ക് കോഴിക്കോട്,വയനാട് ജില്ലകളും കിഴക്ക് കോയമ്പത്തൂര്‍ തെക്ക് പാ‍ലക്കാട് തൃശൂര്‍ ജില്ലകളുമാണ് അതിര്‍ത്തി ജില്ലകള്‍. 90% ജനങ്ങളും ഗള്‍ഫിനെ ആശ്രയിച്ച് കഴിയുന്നു[അവലംബം ആവശ്യമാണ്]

. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത് 2001-ലെ സെന്‍സസ് പ്രകാരം 3,629,640 പേര്‍ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 1969 ജൂണ്‍ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. മലപ്പുറം ആണ് ജില്ലാ ആസ്ഥാനം. 6 താലൂക്കുകളും 14 ബ്ലോക്ക് പഞ്ചായത്തുകളും 100 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്. മലപ്പുറം, മഞ്ചേരി, തിരൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ എന്നിവയാണ് ജില്ലയിലെ 5 മുനിസിപ്പാലിറ്റികള്‍.

കാലിക്കറ്റ് സര്‍‌വ്വകലാശാല, കോഴിക്കോട് വിമാനത്താവളം എന്നിവ മലപ്പുറം ജില്ലയിലാണ്.

അതിര്‍ത്തികള്‍

പ്രമാണം:Thunchan Smarakam1.jpg
തിരൂര്‍ തുഞ്ചന്‍ പറമ്പ് സ്മാരകം

വടക്ക് കോഴിക്കോട്, വയനാട് ജില്ലകള്‍, വടക്കു കിഴക്കു വശത്ത് തമിഴ്‌നാട്ടിലെ നീലഗിരി ജില്ല, തെക്കുഭാഗത്തും തെക്കു കിഴക്കു വശത്തുമായി പാലക്കാട് ജില്ല. തെക്കു പടിഞ്ഞാറു വശത്തായി തൃശ്ശൂര്‍ ജില്ല, പടിഞ്ഞാറ് അറബിക്കടല്‍ ഇവയാണ് മലപ്പുറം ജില്ലയുടെ അതിര്‍ത്തികള്‍.

ചരിത്രം

മദിരാശി സംസ്ഥാനത്തിലെ പ്രമുഖ ജില്ലയാ‍യിരുന്ന മലബാര്‍ കേരളപ്പിറവിക്കു ശേഷം (1956 നവംബര്‍ 1) കണ്ണൂര്‍,കോഴിക്കോട്,പാലക്കാട് എന്നീ മൂന്നുജില്ലകളായി വിഭജിക്കപ്പെട്ടു. അതില്‍ കോഴിക്കോടു ജില്ലയിലെ ഏറനാട് താലൂക്കും തിരൂര്‍ താലൂക്കും പാലക്കാട് ജില്ലയിലെ പൊന്നാനി,പെരിന്തല്‍മണ്ണ താലൂക്കിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് 1969 ജൂണ്‍ 16ന് ഈ ജില്ല രൂപവത്കരിച്ചത്.

മലബാര്‍‍ കലാപവും ഖിലാഫത്ത് സമരവും മലപ്പുറത്തിന് ചരിത്ര പ്രാധാന്യം നല്കുന്നു. ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനും നാട്ടുകാരായ ജന്മികള്‍ക്കും എതിരെയുള്ള കലാപം ഇന്‍ഡ്യാ ചരിത്രത്തിലെ ശ്രദ്ധേയമായ അദ്ധ്യായമാണ്. ഈ പോരാട്ടങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

നിയമസഭാ മണ്ഡലങ്ങള്‍

  1. മങ്കട
  2. മഞ്ചേരി
  3. മലപ്പുറം
  4. വണ്ടൂര്‍
  5. പെരിന്തല്‍മണ്ണ
  6. തിരൂരങ്ങാടി
  7. തിരൂര്‍
  8. താനൂര്‍
  9. പൊന്നാനി
  10. കോട്ടക്കല്‍
  11. കൊണ്ടോട്ടി
  12. നിലമ്പൂര്‍
  13. വേങ്ങര
  14. വള്ളിക്കുന്ന്
  15. തവനൂര്‍
  16. ഏറനാട്

പ്രധാന നദികള്‍

വിനോദസഞ്ചാര കേന്ദ്രങ്ങള്‍

അവലംബം


കൂടുതല്‍ വിവരങ്ങള്‍ക്ക്

Complete Internet Directory മലപ്പുറം ഇന്ഫോ ടോട്ട് കോം

കോട്ടകുന്ന് ചിത്രങ്ങള്‍

ഫലകം:മലപ്പുറം ജില്ല ഫലകം:Kerala Dist ഫലകം:മലപ്പുറം - സ്ഥലങ്ങള്‍

ഫലകം:Kerala-geo-stub

en:Malappuram district hi:मलप्पुरम जिला it:Distretto di Malappuram nl:Malappuram (district) no:Malappuram (distrikt) [[ta:மலைப்புறம் மாவட்ட

"https://schoolwiki.in/index.php?title=മലപ്പുറം_ജില്ല&oldid=24642" എന്ന താളിൽനിന്ന് ശേഖരിച്ചത്