ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:33, 15 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48462 (സംവാദം | സംഭാവനകൾ)
ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്
വിലാസം
നിലമ്പൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-01-201748462




ചരിത്രം

മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് നിലന്പൂര്‍ സബ് ജില്ലയിലെ ഭാരത് മാതാ എ.യു.പി സ്കൂള്‍.
  [[ലോകോത്തര തേക്കിനാല്‍ സുപ്രസിദ്ധമായ നിലന്പൂരിലെ മുതുകാട് ഗ്രാമത്തില്‍ 1930 ല്‍ പള്ളിയാളി മുതുകാട്ടില്‍ ശ്രീ. വേലു മാസ്റ്റര്‍ ആരംഭിച്ചതാണ് ഭാരത് മാതാ പ്രൈമറി സ്കൂള്‍. 1939 ല്‍ സര്‍ക്കാരില്‍ നിന്ന് അംഗീകാരം നേടുകയും, 1982 ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. സ്തുത്യര്‍ഹമായ രീതിയില്‍ മാനേജര്‍ പദം അലങ്കരിച്ചുവന്ന ശ്രീ. തയ്യില്‍ രാവുണ്ണി മാസ്റ്റ്ര്‍, ശ്രീ. കൂട്ടായി വൈദ്യര്‍, ശ്രീ. തയ്യില്‍ ഗോവിന്ദന്‍, ശ്രീ. ജയകുമാര്‍ എന്നിവരെ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. സ്കൂളിന്‍റെ പ്രധാനാധ്യാപകരായി വിശിഷ്ഠസേവനം ചെയ്തു സര്‍വ്വീസില്‍ നിന്നും വിരമിച്ച ശ്രീ. തയ്യില്‍ രാവുണ്ണി മാസ്റ്റര്‍, ശ്രീമതി. പി. ദേവകിയമ്മട്ടീച്ചര്‍, ശ്രീ. സി. ശിവരാമന്‍ മാസ്റ്റര്‍, ശ്രീമതി. തങ്കമ്മട്ടീച്ചര്‍, ശ്രീമതി. പി. രത്നകുമാരിട്ടീച്ചര്‍, ശ്രീ. മുഹമ്മദ് അഷ്രഫ് മാസ്റ്റര്‍ എന്നിവരുടെ സേവനങ്ങളും, അവരിലൂടെ ഈ സ്ഥാപനം വളര്‍ന്നു വികസിച്ചതും എക്കാലത്തും സ്മരണിയമാണ്.   
  ബത്തേരി രൂപതയുടെ പ്രഥമാദ്ധ്യക്ഷന്‍ ഭാഗ്യസ്മരണാര്‍ഹനായ മോറാന്‍ മോര്‍ സിറിള്‍ ബസേലിയോസ് കാതോലിക്കാ ബാവായുടെയും, കോര്‍പ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. വര്‍ഗ്ഗീസ് മാളിയേക്കലിന്‍റെയും ദീര്‍ഘവീക്ഷണവും അവസരോചിതമായ ഇടപെടലുകളും 1990- 1991 കാലയളവില്‍ ഈ സ്ഥാപനത്തെ ബത്തേരി രൂപതയുടെ വിദ്യാഭ്യാസ ശുശ്രൂഷയുടെ ഭാഗമാക്കി. മാനേജ്മെന്‍റ്, വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്‍റ്, എംപി മാര്‍, എം എല്‍ എ, ജനപ്രധിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ എന്നിവരുടെയെല്ലാം കാലാകാലങ്ങളിലുള്ള ഇടപെടലുകളും, പ്രവര്‍ത്തനങ്ങളും, നേതൃത്വലും ഈ സ്ഥാപനത്തിന്‍റെ വളര്‍ച്ചയെ ഒരുപാട് സഹായിച്ചു. 
  ബത്തേരി രൂപതയുടെ ദ്വിദീയ മെത്രാപ്പോലിത്ത അഭിവന്ദ്യ ദിവന്നാസിയോസ് പിതാവ്, കോര്‍പ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. ഫിലിപ്പ് കോട്ടുപ്പള്ളി, റവ. ഫാ. മത്തായി കണ്ടത്തില്‍, റവ. ഫാ. ജേക്കബ് ചുണ്ടക്കാട്ടില്‍, റവ. ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ എന്നിവരുടെ സമുന്നതമായ വിദ്യാഭ്യാസ ശുശ്രൂഷയും അത്യധികം സ്തുത്യര്‍ഹമാണ്.
 ബത്തേരി രൂപതയുടെ തൃതീയ ഇടയനും സ്കൂള്‍ മാനേജരുമായി സേവനം ചെയ്തുവരുന്ന അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ തോമസ് തിരുമേനിയുടെ നേതൃത്വം വിദ്യാഭ്യാസ രംഗത്തിന് കൂടുതല്‍ ഉണര്‍വ് നല്‍കിയിട്ടുണ്ട്. സാന്പത്തീക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ വിദ്യാഭ്യാസ വിചക്ഷണനായ വന്ദ്യ പിതാവിന്‍റെ കരങ്ങളില്‍ സ്കൂള്‍ ഇനിയും മികവിന്‍റെയും വികസനത്തിന്‍റെയും പാതയില്‍ മുന്നേറുമെന്നുറപ്പാണ്]]
സ്കൂള്‍ ഹെഡ് മാസ്റ്ററായ ശ്രീ. വി.പി മത്തായി സാറിന്‍റെ നേതൃത്വത്തില്‍ പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍, ഒന്നു മുതല്‍ ഏഴാം ക്ലാസ്സുവരെ അധ്യാപകര്‍ മികച്ച പരിശിലനം നല്‍കിവരുന്നു.

ഭാരത് മാതാ കംപ്യൂട്ടര്‍ ലാബ്

സ്കൂള്‍ സ്മാര്‍ട്ട് ഇ-ലൈബ്രറി

സ്മാര്‍ട്ട് ക്ലാസ്റൂം

വിദ്യാരംഗം കലാ സാഹിത്യ വേദി

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

വഴികാട്ടി

സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ (വീഡിയോ ആല്‍ബം)