ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /എെ. ടി. ക്ലബ്ബ് .

Schoolwiki സംരംഭത്തിൽ നിന്ന്

ആധുനിക കാലഘട്ടത്തിനനുസൃതമായി കുട്ടികളെ വിവര സാങ്കേതിക വിദ്യയില്‍ പ്രാവീണ്യമുള്ളവരാക്കി മാറ്റാന്‍ സ്‌കൂളില്‍ യു.പി, എച്ച്.എ.സ് വിഭാഗത്തില്‍ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേര്‍ത്തിണക്കി ഐ .ടി ക്ലബ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഐ.ടി.ലാബും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനും, കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടേയും ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഐ.ടി.ക്ലബിലെ അംഗങ്ങള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നു. ഒഴിവു സമയങ്ങളില്‍ ഐ.ടി.ക്ലബ് അംഗങ്ങള്‍ക്ക് കംമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് അവസരം നല്‍ക്കുന്നു.

ഡിജിറ്റല്‍ ചിത്രരചന, ഐ.ടി. ക്വിസ്സ് , മള്‍ട്ടീമീ‍ഡിയ പ്രസന്റേഷന്‍, വെബ്പേജ് ഡിസൈനിംങ്ങ്, മലയാളം ടൈപ്പിംങ്ങ് തുടങ്ങിയവയില്‍ സ്കൂള്‍തല മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാതലങ്ങളില്‍ പങ്കെടുപ്പിച്ചു.

കഴിഞ്ഞ വര്‍ഷം സബ്ജില്ലാതല ശാസ്ത്രമേളയില്‍ യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു. പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാന്‍‌ സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നുണ്ട്.

                                                     ഹായ് സ്കൂള്‍ കുട്ടികൂട്ടം - സ്കൂള്‍തല പ്രാഥമിക പരിശീലന പരിപാടി 
                                   


സ്കൂളിലെ ഐ.സി.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുന്നതിന് വേണ്ടി ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ 'ഹായ് സ്കൂള്‍ കുട്ടികൂട്ടത്തിന്റെ' സ്കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാര്‍ച്ച് 10 ന് സ്കൂളില്‍ വച്ച് നടത്തിയിരുന്നു.



                                                            ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ഫറോക്ക് സബ് ജില്ല കേമ്പ്                                                               
                                                       
          


ഐ. സി. ടി. അധി‍ഷ്ടിത പ്രവര്‍ത്തനങ്ങളില്‍ ആഭിമുഖ്യവും താല്‍പര്യവുമുള്ള കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും, എെ. ടി. @ സ്കൂള്‍ പ്രൊജക്ട് നടപ്പിലാക്കുന്ന പദ്ധതിയായ 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടത്തിന്റെ' ഫറോക്ക് സബ്ജില്ലാതല കേമ്പ് വിവിധ ഘട്ടങ്ങളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്നു.


എട്ട്, ഒമ്പത്, പത്ത് ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തപ്പെടുന്ന ഈ കേമ്പിന്റെ ഉല്‍ഘാടനം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് നിര്‍വ്വഹിച്ചു. ഏപ്രില്‍ 10, 11 തിയതികളിലായി നടന്ന ഒന്നാം ഘട്ടത്തില്‍ ഫറോക്ക് സബ്ജില്ലക്ക് കീഴിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള 17 വിദ്യാര്‍ത്ഥികളും, 17, 18 തിയതികളിലായി നടന്ന രണ്ടാം ഘട്ടത്തില്‍ 19 വിദ്യാര്‍ത്ഥികളും പങ്കെടുത്തു.


ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ വിഷയങ്ങളില്‍ എം. അജിത്ത് (ആര്‍. പി. - എെ. ടി. @ സ്കൂള്‍, കോഴിക്കോട്) സിറാജ് കാസിം (ഡി. ആര്‍. ജി. ട്രൈനര്‍ , കോഴിക്കോട്) എന്നിവര്‍ ക്ലാസ്സ് എടുത്തു. വിദ്യാലയങ്ങളിലെ ഐ. സി. ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ഈ പ്രവര്‍ത്തനത്തിന്റെ മുഖ്യലക്ഷ്യം.