നിർമ്മല ഹൈസ്കൂൾ കബനിഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
21:38, 4 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmalakabanigiri (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
നിർമ്മല ഹൈസ്കൂൾ കബനിഗിരി
വിലാസം
കബനിഗിരി

നിർമ്മലഹൈസ്കൂൾ, കബനിഗിരി.പിഒ , പുൽപള്ളി
,
673579
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04936 234514
ഇമെയിൽnirmalakabanigiri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാലി തോമസ്
അവസാനം തിരുത്തിയത്
04-09-2018Nirmalakabanigiri


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ക്ഷരാഗ്നിക്കൊണ്ട് കബനീ തീരത്തെ ഗ്രാമങ്ങളെ പ്രകാശഭരിതമാക്കിയ നിർമലക്ക് ഇന്ന് 36 വയസ്സ്...ആദ്യബാച്ച് നൂറു മേനി ...അന്നു മുതൽ ഇന്നു വരെ മികച്ച മുന്നേറ്റം...സംസ്ഥാന-ജില്ല തല യുവജന-കായിക-ശാസ്ത്ര-വിദ്യാരംഗ-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി -പ്രവൃത്തി പരിചയ മേളകളിൽ ശ്രദ്ധേയ നേട്ടങ്ങൾ...ഐ.ടി രംഗത്തെ നിറ സാന്നിധ്യം-ബാസ്കറ്റ് ബോളിൽ ദേശിയ താരങ്ങൾ....ചരിത്രം കുറിച്ച വിജയങ്ങൾ ....രാഷ്ട്രപതി പുരസ്കാർ നേടിയ സ്കൗട്ട് അംഗങ്ങൾ...ദേശിയ ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രോജക്ടുകൾ ...ഗ്രാമത്തിന്റെ പരിശുദ്ധിയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും....സാധര​ണക്കാരനെ എന്നും വിദ്യകൊണ്ട് പ്രബുദ്ധരാക്കിയ ...വരും തലമുറകൾക്ക് പ്രതീക്ഷയായ... നിർമ്മലക്ക് ഇത് സാർത്ഥകമായ 36 വർഷങ്ങൾ

ചരിത്രം

100%Result-1982
100%result 2018

കബനീ നദിയുടെ കുഞ്ഞോളങ്ങൾ തട്ടിയുണർത്തുന്ന കൊച്ചു ഗ്രാമം.കബനിഗിരി .കേരളത്തിൻറെ വടക്കുകിഴക്കൻ അതിർത്തിയായി കബനീ നദി ചിലപ്പോഴൊക്കെ വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ആക്രോശിച്ചും വേദനിപ്പിച്ചും വെള്ളം തരാതെ കുറുമ്പുകാട്ടിയും പുൽപ്പള്ളി മേഖലയ്ക്ക് ഒരു പൊന്നരഞ്ഞാണമായി കാവേരിയിൽ ലയിക്കാൻ വെമ്പൽ കൊള്ളുന്നു. കമ്പനിയിലെ ജലസമൃദ്ധി അയൽസംസ്ഥാനമായ കർണാടകയെ സമ്പന്നമാക്കുമ്പോൾ നമ്മൾ ദാഹാർത്തരായി നോക്കിനിന്ന് നെടുവീർപ്പെടുന്നു. ഈ നാടിൻറെ ഏതാണ്ട് 60 വർഷത്തെ ചരിത്രമേ നമുക്കറിയാവൂ.എന്നാൽ മനുഷ്യവർഗ്ഗത്തിന്റെ ആരംഭകാലം മുതൽ എത്രയോ നൂറ്റാണ്ടുകളായി ഇവിടെ ജീവിച്ച് മരിച്ച മഹത് ജീവിതങ്ങളുടെയും സംസ്കാരങ്ങളുടെയും വളർച്ചയും തളർച്ചയും നെടുവീർപ്പും വേദനയും വിളിച്ചോതുന്നവയാണ് കമ്പനിയുടെ പ്രാന്തപ്രദേശങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള ശവക്കല്ലറകളും നന്നങ്ങാടികളും പുരാതന ശവക്കല്ലറകളും.

ഭക്ഷ്യയോഗ്യമായിരുന്ന ധാരാളം ഇലച്ചെടികൾ വളർന്നിരുന്ന പ്രദേശമായിരുന്നതിനാൽ കബനീതീരമായ മരക്കടവ് ശപ്പൊള്ളി എന്നായിരുന്നു അറിയപ്പെട്ടിരുന്നത് ഇവിടെനിന്നും കർണാടകയിലേക്ക് മരം കടത്തിയിരുന്നതിനാൽ പിന്നീട് ഈ പ്രദേശം  മരക്കടവ് എന്നറിയപ്പെട്ടു. ഇന്നത്തെ കബനിഗിരി ആദ്യകാലഘട്ടത്തിൽ പരപ്പനങ്ങാടി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

മണ്ണിനോടും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് ജീവിച്ചിരുന്ന നമ്മുടെ പൂർവ്വികർ അവരുടെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ആഗ്രഹത്തിന്റെ സഫലീകരണമെന്നോണം 1975-ൽ ബഹുമാനപ്പെട്ട കുളിരാനി അച്ഛൻറെ നേതൃത്വത്തിൽ സെൻമേരിസ് യുപിസ്കൂൾ സ്ഥാപിതമായി.പിന്നീട് വന്ന വർഷങ്ങളിൽ ഹൈസ്കൂൾ സ്ഥാപിക്കാനുള്ള ശ്രമം നടന്നു. 1980 ഇപ്പോഴത്തെ ഗ്രൗണ്ടിന് വടക്കുഭാഗത്ത് കെട്ടിടത്തിനായി കുഴിയെടുത്തു. അന്ന് കഴിച്ച കുഴികളിലാണ് ഇന്ന് തെങ്ങുകൾ തല ഉയർത്തി നിൽക്കുന്നത്.1982 ഏപ്രിൽ മാസത്തിൽ ബഹുമാനപ്പെട്ട ഫാദർ വിൻസന്റ് താമരശേരിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി 1982 ജൂൺ‌ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ബഹു.ഫാ.വിൻസൻറ് താമരശ്ശേരിയെ കൂടാതെ ശ്രീ ജോസഫ് നരിവേലിയിൽ ,ശ്രീ നെല്ലക്കൽ തോമസ്,പരേതനായ ശ്രീ ഏറത്ത് മത്തായി,പരേതനായ ശ്രീ ജോസഫ് പാറയ്ക്കൽ എന്നിവരുടെ നേതൃത്തത്തിൽ ഇപ്പോൾ ഉള്ള കെട്ടിടം നിർമ്മിച്ചു. അച്ഛൻറെ ത്യാഗോജ്ജ്വലമായ പ്രവർത്തനവും ക്രാന്തദർശിത്വവും ദീർഘവീക്ഷണവും കെട്ടിടനിർമ്മാണ ശൈലിയിൽ മാത്രമല്ല സ്കൂളിൻറെ അനുദിന പ്രവർത്തനങ്ങളിലും ദർശിക്കാനായി. 1982 ജൂൺ ഒന്നാം തീയതി മുള്ളൻകൊല്ലി സെൻറ് തോമസ് യു പി സ്കൂൾ അധ്യാപകനായിരുന്ന ബഹുമാനപ്പെട്ട ശ്രീ വി.എസ്.ചാക്കോ സാറിന്റെ നേതൃത്വത്തിൽ നിർമ്മല ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു..അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത് അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നിർമ്മല ഹൈസ്കൂളിൽ നൂറ് ശതമാനം റിസൾട്ടുമായി ആദ്യബാച്ചും ഇക്കഴിഞ്ഞ ബാച്ചും(2018) പുറത്തിറങ്ങി.കഴിഞ്ഞ എല്ലാ വർഷങ്ങളിലും 90 ശതമാനത്തിനു മുകളിൽ റിസൾട്ടു നിലനിർത്തിക്കൊണ്ട് വയനാട് ജില്ലയിലെ വിത്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന വിദ്യാപീഠമായി നിലനിൽക്കാൻ കഴിഞ്ഞു എന്നു മാത്രമല്ല സംസ്ഥാന-ദേശീയ തലത്തിൽ ശ്രദ്ധ ആകർഷിക്കാനും വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.

സ്ഥലനാമചരിത്രം

കബനിഗിരിയുടെ ആദ്യത്തെ പേര് മരക്കടവ് എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കർണ്ണാടകക്കാരനായ 'കാളപ്പഷൗക്കാർ' എന്ന മരക്കച്ചവടക്കാരൻ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂർക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അർത്ഥം വരുന്ന മരക്കടവ് എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. 1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. പിന്നീട് മരക്കടവിൽ നിന്നും ഒന്നരകിലോമീറ്റർ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു.1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. 1976-ൽ കബനിഗിരിയിൽ സെന്റ് മേരീസ് യു.പി.സ്കൂൾ ആരംഭിച്ചു. 1982-ൽ നിർമ്മല ഹൈസ്കൂളും സ്ഥാപിതമായി.ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു

പുൽപ്പള്ളിയെന്ന പുല്ലുഹള്ളി

പുല്ലുഹള്ളി അഥവാ പുല്ലള്ളിയാണ് പിൽക്കാലത്ത് പുൽപ്പള്ളി യായി മാറിയത്.വയനാട് ജില്ലയുടെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പുൽപ്പള്ളി സുൽത്താൻ ബത്തേരി താലൂക്കിലാണ് പുൽപ്പള്ളി വില്ലേജ്. പ്രാദേശികമായി കരുമം എന്നും ഈ സ്ഥലത്തിനു പേരുണ്ട് . വില്ലേജിന്റെ വിസ്തൃതി 77.70 ച.കി.മീ.യാണ് . ഐതിഹ്യങ്ങൾ നിറഞ്ഞതാണ് ഈ ഗ്രാമം. ഇവിടത്തെ സീതാദേവിക്ഷേത്രം പ്രസിദ്ധം. വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ അഭയം തേടിയ സീതാദേവിയുടെ കഥ ഓർമിപ്പിക്കുന്നതാണ് ഈ ക്ഷേത്രം. ദേവിയുടെ ഇരിപ്പിടമെന്നു വിശ്വസിക്കപ്പെടുന്ന കൽത്തറയും ദേവിയുടെ കണ്ണുനീരിനാലുണ്ടായെതെന്നു കരുതപ്പെടുന്ന തീർഥവും ആരെയും ആകർഷിക്കുന്നതാണ്. ശ്രീരാമൻ സീതയുമൊത്ത് വനവാസം നടത്തിയത് ഇവിടെയാണെന്ന് ഐതിഹ്യം പറയുന്നു. ലവകുശന്മാർ മുനികുമാരന്മാരെന്ന പേരിൽ ഇവിടെ ആരാധിക്കപ്പെടുന്നു. നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്രമുണ്ട് , പുൽപ്പള്ളിക്ക്.

കബനിനദി

കബനി അഥവ കപില എന്നും അറിയപ്പെടുന്ന(ചിലപ്പോൾ കബിനി എന്നും പറയുന്നു) ഈ നദി കാവേരി നദിയുടെ പോഷക നദിയാണ്. കേരളം, തമിഴ്‌നാട്, കർണാടകം എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു. പശ്ചിമഘട്ട മലനിരകളിൽ ഉത്ഭവിച്ച്, വയനാട്ടിൽ മാനന്തവാടിപുഴയുടെയും പനമരം പുഴയുടേയും സംഗമത്തിൽ വെച്ച് കബിനിയെന്ന് പെരെടുക്കുന്നു.അവിടെ നിന്നും കിഴക്ക് ദിശയിൽ ഒഴുകി കർണാടകത്തിൽ തിരുമകുടൽ നർസിപൂരിൽ കാവേരിയുമായി ചേരുന്നു. നുഗു,ഗുണ്ടൽ, താരക,ഹബ്ബഹള്ള എന്നിവ കബിനിയുടെ പോഷക നദികളാണ്. മൈസൂർ ജില്ലയിൽ ഹെഗ്ഗദേവനകൊട്ടക്കടുത്ത് ബീദരഹള്ളിക്കും ബീച്ചനഹള്ളിക്കും ഇടയിൽ പണിഞ്ഞിരുക്കുന്ന കബിനി അണകെട്ട് ജലസേചനത്തിനും വൈദ്യുതി ഉത്പാദിക്കാനും ഉപയോഗിക്കുന്നു. കൂടാതെ ബന്ദിപൂർ ദേശീയ ഉദ്യാനവും [1] നാഗർ‌ഹോളെ ദേശീയ ഉദ്യാനവും (രാജിവ് ഗാന്ധി ദേശീയ ഉദ്യാനം)[2] കബിനി ജലസംഭരണിയോട് ചെർന്ന് കിടക്കുന്നു. വേനൽ കാലങ്ങളിൽ ദാഹ ജലത്തിനായി വലയുന്ന പക്ഷിമൃഗാദികൾക്ക് ഈ ജലസ്രോതസ്സ് ഉപയോഗപ്രദമാവുന്നു.അതിനാൽ വേനൽ കാലങ്ങളിൽ ധാരാളം വിനോദ സാഞ്ചാരികളെ ഇവിടം ആകർഷിക്കുന്നു. നദിതടപ്രദേശം - 7040 ചതുരശ്ര കി. മീ. നീളം - 234 കി. മീ.

സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ

പ്രകൃതിയുടെ വരദാനമായ കബനി നദിയുടെ തീരത്ത് പ്രശോഭിക്കുന്ന നിർമ്മല ഹൈസ്കൂൾ.മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ മുൻഭാഗത്തുള്ള വിശാലമായ ഫുട്ബോൾ ഗ്രൗണ്ട്. ഫുട്ബോൾ ഗ്രൗണ്ട് നോട് ചേർന്ന് ബാസ്കറ്റ്ബോൾ ഗ്രൗണ്ട് ഇവ ഭംഗിയായി ഒരുക്കിയിട്ടുണ്ട്.വിശാലമായ കളിസ്ഥലങ്ങളും ഹരിതാഭയാർന്ന വൃക്ഷങ്ങളും ഔഷധസസ്യങ്ങളും വിദ്യാലയത്തിലെ മനോഹാരിത വർദ്ധിപ്പിക്കുന്നു .വിദ്യാർത്ഥികൾ ഉല്ലാസ സമയം തണൽ മരത്തിനു ചുവട്ടിൽ അണിനിരക്കുന്നത് വിദ്യാലയത്തിന്റെ പതിവുകാഴ്ചയാണ്.ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്.1988 സുൽത്താൻബത്തേരി എം.എൽ.എ ശ്രീ.കൃഷ്ണ പ്രസാദ് അദ്ദേഹത്തിന്റെ നിയോജകമണ്ഡലത്തിൽ രണ്ടു വിദ്യാലയങ്ങളിൽ മൾട്ടി മീഡിയ ലാബ് അനുവദിക്കുകയുണ്ടായി അതിലൊന്ന് നിർമ്മല ഹൈസ്കൂൾ കബനിഗിരി ആയിരുന്നു.ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മൾ‌ട്ടിമീഡിയ ക്ലാസ‌്മുറിയാണ്‌ നിർ‌‌മ്മലയുടെ ഒരു പ്രത്യേകത.ആധുനിക സജ്ജീകരണങ്ങളോടെയുള്ള മൾട്ടി മീഡിയ ലാബ് ഹൈടെക് ക്ലാസ് റൂം, ലാബ് ,ലൈബ്രറി എന്നിവ കാലാനുസൃതമായി നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.വിശാലമായ ഒരു കമ്പ്യൂട്ടർ‌ ലാബും സജ്ജമാക്കിയിട്ടുണ്ട്. ലാബിൽ‌ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്.വിദ്യാലയം ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ എല്ലാ ക്ലാസ്സുമുറികളും സ്മാർട്ട് ക്ലാസ്സുമുറികളാക്കിയിട്ടുണ്ട്.വിദ്യാർത്ഥികൾക്ക് യാത്രയ്ക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ശുചിത്വമുള്ള കഞ്ഞിപ്പുര, ഓപ്പൺ സ്റ്റേജ് ,ശുചിമുറികൾ എന്നിവ വൃത്തിയായി ആവശ്യാനുസരണം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.ഏകദേശം മൂവായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നിർമലയുടെ മുതൽകൂട്ടാണ്. വിദ്യാലയത്തോട് ചേർന്നുള്ള തോട്ടത്തിൽ ബൃഹത്തായ പച്ചക്കറി കൃഷി നടത്തിവരുന്നു

പഠന പ്രവർത്തനങ്ങൾ

കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ- തയ്യാറാക്കുന്നതിലുപരി , വിദ്യാർത്ഥികളുടെ സർതോന്മുഖമായ കഴിവുകളുടെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ - ജില്ലാ-സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഘലകളിൽ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, ‍,മനു,നിർമൽ ജോസഫ്, അരുൺ, ആതിര, റ്റിനു, ശിശിര, മെർലിൻ, ജയേഷ്, വിനീഷ്, അഖിൽ, രാജേഷ്,ആഷ്ലി ജോർജ്,ഡോൺ ജോസ് എന്നിവർ ഇതിനുദാഹരണമാണ്.

എസ്.എസ്.എൽ.സി വിജയശതമാനം

അധ്യയന വർഷം പരീക്ഷ എഴുതിയവർ വിജയ ശതമാനം ടോപ്പ്സ്കോറേഴ്സ്
1984 - 1985 28 100% ബിജു കുര്യൻ
1985 - 1986 65 85% റെജി പി ആർ
1986 - 1987 62 84% അനിൽ ജോൺ
1987 - 1988 74 86% ഷിജി ജോർജ്ജ്
1988 - 1989 123 75% റെഫീക്ക് റ്റി എം
1989 - 1990 145 73% രാജേഷ് റ്റി ജോസഫ്
1990 - 1991 138 67% രംല ടി എം
1991 - 1992 183 87% ടോണിയൊ അബ്രഹാം
1992 - 1993 201 84% കലാരാജ് പി.കെ
1993 - 1994 178 82% സീന വർഗ്ഗീസ്
1994 - 1995 170 76% ബിന്നി കെ ജെ
1995 - 1996 192 71% മനു പി ടോംസ്
1996 - 1997 190 69% ഷീജ പി റ്റി
1997 - 1998 182 72% അനില പി ആർ
1998 - 1999 132 78% ഹിമ ബാബു
1999 - 2000 125 82% മിഥില മൈക്കിൾ
2000 - 2001 145 73% അയോണ അനറ്റ് ജോർജ്ജ്
2001 - 2002 143 83% ടീന ജെയിംസ്
2002 - 2003 152 92% നീതു കെ മാത്യു
2003 - 2004 157 90% അരുൺ കൃഷ്ണൻ
2004 - 2005 154 90% ക്ലിന്റ് ജോളി
2005 - 2006 148 95% ബിൻവി മോളി ടോം
2006 - 2007 139 91% ശിശിര ബാബു
2007 - 2008 142 92% രോഹിത് ആർ നായർ ,ടിന്റു ലൂക്ക, ആൽബിൻ സണ്ണി,ഡോണ ജെക്കബ്ബ് , ആര്യ കൃഷ്ണൻ, ജെബിൻ വർക്കി
2008 - 2009 80 99% അബിൻ കെ സണ്ണി, ജിപ്സൺ ബേബി, ഡെന്നീസ് ജോർജ്ജ്, നൈജിൽ സഖറിയാസ്,ഷെബിൻ ജോൺ
2009- 2010 78 98% അമൃത പ്രകശ്‌
2010- 2011 106 99% ആഷ് ലി ജോർജ്,ബിബിൻ ജോസ്
2011- 2012 84 98% അനറ്റ്ട്രീസ ജോസഫ്,അനുമോൾ ബേബി
2012- 2013 78 96% രാഗി ബാബു
2013- 2014 94 98% അരുണിമ അലക്സ്,അഞ്ജന എം ഷാജി,ആതിര സജി,സാനിയ എം ബെന്നി,ജോസ്ന ടോമി,ലിറ്റിമോൾ ജോർജ്
2014- 2015 64 98% സാന്ദ്ര ജോസഫ്,അലീന പി.ടി
2015- 2016 69 97% ഹെലൻ സജി,റിയ ജിജിയച്ചൻ,സിൻവിൻ ടോം,ആൻ മരിയ,അനുപ്രിയ,അതുല്യ ദിവാകരൻ,ആഷ്ന മരിയ ജോൺസൺ,അലോഷി മൈക്കിൾ,അഖിൽ ദേവസ്യ,എഡ്വിൻ ഡൊമിനിക്ക്
2016- 2017 94 93% ഡോൺ ജോസ് മാത്യു ,അബിന വി എസ് , ആൻ മരിയ സോണറ്റ് , അലീന റോസ് റ്റി ജെന്റി , അഖില.റ്റി.ഐ , അമീറ്റ ജെയിംസ്
2017- 2018 95 100% 1.ഐറിൻ ഡൊമിനിക് ജോസഫ്

2.അമൽ കെ ഫ്രാൻസിസ് 3.അമിത സുകുമാരൻ 4.അപർണ വിനോദ് 5.അരുണിമ എസ്.ജെ 6.അശ്വതി ഇവാചലിൻ 7.ഡെൽന ഫിലിപ് 8.ദിൽന ജെന്റി 9.ഗ്ലോഡിൻ മാനുവൽ 10.ഗോകുൽ സുനിൽ 11.ജിത്യ പി. രഞ്‌ജിത്ത് 12.മേഘ മരിയ ഇമ്മാനുവൽ 13.നന്ദന രാമകൃഷ്ണൻ 14.നേഹ മരിയ 15.നിയ റോസ് മാത്യു 16.സാന്ദ്ര അഗസ്റ്റിൻ 17.സാഞ്ചൽ സേവ്യർ 18.സോന ജോർജ്ജ് 19.റ്റിറ്റി മറീന ചാക്കോ 20.ടിയ ജോസ്

നിർമ്മലയിലെത്തിയ അവാർഡുകൾ/ ബഹുമതികൾ

ഹരിതവിദ്യാലയം റിയാലിറ്റി ഷോ

Harithavidyalayam Reality Show First

തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം അവതരിപ്പിച്ച വ്യത്യസ്തതയാർന്ന ഒരു പരിപാടിയായിരുന്നു ഹരിതവിദ്യാലയം റിയാലിറ്റി ഷോ. കേരളത്തിലെ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്കൂളുകളെ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു ഹരിതവിദ്യാലയം റിയാലിറ്റി ഷോ എന്ന ഒരു പരിപാടി നടത്തിയത്. റിയാലിറ്റി ഷോയിൽ രണ്ടുതവണ പങ്കെടുക്കുവാൻ.2015 നവംബർ മാസം ആയിരുന്നു റിയാലിറ്റി ഷോയുടെ ഒന്നാംഘട്ടം നടന്നത് സ്കൂളിൽ വെച്ച് നടന്ന പ്രാഥമിക വിലയിരുത്തൽ ഇൽ നിന്നും ഈ വിദ്യാലയത്തെ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലേക്ക് ക്ഷണിക്കുകയുണ്ടായി അവിടെവച്ച് വിശദമായ ചോദ്യോത്തരങ്ങളിലൂടെ ഈ വിദ്യാലയത്തിന് 96 ലഭിക്കുകയുണ്ടായി.റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നതിന് അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ മൈക്കിൾസ് ശ്രീമതി കൂടാതെ പ്രതിനിധിയായ വർഗീസ് കൂടാതെ ആറു കുട്ടികളും തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം പങ്കെടുക്കുകയുണ്ടായി

പാഠ്യേതര പ്രവർത്തനങ്ങൾ

ഐടി @ഗോത്ര ഗൃഹം

It @ Gothragriham
Digital india Programme
It @ Gothragriham

2015-ൽ വിദ്യാലയത്തിൽ നടത്തിയ നൂതനമായ ഒരു പരിപാടിയായിരുന്നു രക്ഷകർത്താക്കൾക്കുള്ള ഐ ടി ബോധവൽക്കരണ ക്ലാസ്. ഈ ക്ലാസ്സിൽ നിരവധി രക്ഷകർത്താക്കൾ പങ്കെടുത്തു.ക്ലാസിൽ വച്ച് സ്കൂളിലെ വിദ്യാർത്ഥികൾ മലയാളം ടൈപ്പിംഗ്,ജിമെയിൽ, ഇൻറർനെറ്റ് ,മെയിൽ ഐഡി ഉണ്ടാക്കൽ തുടങ്ങി വിവിധങ്ങളായ ക്ലാസുകൾ നടത്തുകയുണ്ടായി.സ്കൂളിലെ തന്നെ കുട്ടികളാണ് രക്ഷകർത്താക്കളെ പഠിപ്പിച്ചത്.ഇത് ഒരു നൂതനമായ പരിപാടിയായി മാറി.അന്നത്തെ ക്ലാസ്സുകളിൽ പങ്കെടുത്ത രക്ഷകർത്താക്കളിൽ ചിലർ ഇന്ന് ഇസ്രായേലിലും. മറ്റുചില വിദേശരാജ്യങ്ങളിലും അന്ന് അവർ സ്കൂളിൽ പഠിച്ച ഐടി സങ്കേതങ്ങൾ ഉപയോഗിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്.സ്കൂളിന്റെ പരിസരത്തുള്ള കോളനികളിലെ കുട്ടികളുടെ രക്ഷകർത്താക്കൾ സ്വാഭാവികമായും ഈ ക്ലാസ്സുകളിൽ പങ്കെടുത്തില്ല .ഈ ഒരു വസ്തുതയാണ് ഐടി അറ്റ് ഗോത്ര ഗൃഹം എന്ന ഒരു നൂതന പരിപാടി നടത്തുവാൻ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം.ബത്തേരിയിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനം സംഭാവന നൽകിയ കമ്പ്യൂട്ടർ ഡിപ്പോ കാട്ടുനായ്ക്ക കോളനിയിൽ സ്ഥാപിച്ചു.കോളനിക്ക് സമീപത്തുള്ള ഞങ്ങളുടെ തന്നെ കുട്ടികൾ വൈകുന്നേരങ്ങളിൽ ഈ കോളനിയിൽ എത്തുകയും കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുകയും ചെയ്തു.ഈ ക്ലാസ്സിൽ വെച്ച് ഓപ്പൺഓഫീസ് ,മലയാളം ടൈപ്പിംഗ് ,ഇമെയിൽ ,സ്കൈപ്പ് തുടങ്ങിയ സങ്കേതങ്ങൾ അവരെ പഠിപ്പിക്കുകയുണ്ടായി.ഈ പരിപാടിക്ക് വലിയ വാർത്താ പ്രാധാന്യമുണ്ടായി.ദേശീയ മാധ്യമങ്ങൾ അടക്കം പല പത്രങ്ങളിലും ഇതിനെ കുറിച്ചുള്ള വിശദമായ വാർത്ത വരുകയുണ്ടായി.മറ്റൊരു ശ്രദ്ധേയമായ വസ്തുത ഈ ക്ലാസ്സുകളിൽ പങ്കെടുത്ത കോളനിയിലെ യുവാക്കൾ ഒരുപരിധിവരെ മദ്യത്തിൽ നിന്നും വിമുക്തരായി എന്നതാണ്.ഐടി അറ്റ് ഗോത്ര ഗൃഹം മെന്ന നൂതനമായ പരിപാടി ഉദ്ഘാടനം ചെയ്തത് വയനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന തങ്കമണിടീച്ചറായിരുന്നു.വയനാട് ജില്ലാ ഐടി അറ്റ് സ്കൂൾ കോർഡിനേറ്റർ തോമസ് മാസ്റ്റർ പരിപാടിയിൽ സന്നിഹിതനായിരുന്നു

സ്കൂൾ മാനേജ്മെന്റ്

മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

നിർമ്മലയുടെ സാരഥികൾ

അദ്ധ്യാപകർ

പേര് പദവി ഫോൺനമ്പർ ചിത്രം
ലൂസി ജോസഫ് സീനിയർ അസിസ്റ്റന്റ് 9526184186
മാധവൻ.വി എച്ച് എസ് ഏ ഫിസിക്കൽ സയൻസ് 9446567236
റോയ്.പി.വി. എച്ച് എസ് ഏ മലയാളം 9495143212
ചെറിയാൻ.കെ.സി എച്ച് എസ് എ സാമൂഹ്യം 9946494151
വർക്കി.എം.സി എച്ച് എസ് എ.ഇംഗ്ലീഷ് 984748684
മേരി.കെ.ജെ എച്ച് എസ് എ സാമൂഹ്യം 9744020715
ടോമി ഇലവുങ്കൽ എച്ച് എസ് എ കണക്ക് 9995777885
ഷിനി എച്ച് എസ് എ സാമൂഹ്യം 9744020715
ലിൻസി എച്ച് എസ് എ കണക്ക് 9995777885
രേഷ്മ ബേബി എച്ച് എസ് എ കണക്ക് 9645369614
സിസ്റ്റർ.മോളി.പി.സി. എച്ച് എസ് എ മലയാളം 8606718961
സിസ്റ്റർ.ജെസ്സി എച്ച് എസ് എ ഹിന്ദി 9605077641
ജോയ്സൺ ജോൺ Drawing 9446429551
ജിജി കെ പി.ഇ.ടി 9495721950
തോമസ് സക്കറിയാസ് ഓഫീസ് 9048658085
ബിജു വർഗീസ് ഓഫീസ് 9496713356
ബിനു വർഗീസ് ഓഫീസ് 9496713356
ലിജു ജോസ് ഓഫീസ് 7511110116

സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ

സ്കൂളിന്റെ സ്ഥാപക അംഗങ്ങൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

മുൻ അദ്ധ്യാപകർ

സ്കൂളിന്റെ മുൻ പി.‌ടി.എ.കമ്മറ്റി അംഗങ്ങൾ

S.S.L.C.എൻഡോവ്മെൻറുകൾ/പ്രോൽസാഹനങ്ങൾ

1.പാറയ്ക്കൽ ചാക്കോ എൻഡോവ്മെൻറ്
പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്
2.ഷാജി.എം.ടി.എൻഡോവ്മെൻറ്
സാമ്പത്തികമായി പിന്നോക്കം, പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്
3.വി.എസ്.ചാക്കോ എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാർത്ഥികൾക്ക്
4.എ.സി.ഉണ്ണികൃഷ്ണൻ എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള SC/ST വിദ്യാർത്ഥികൾക്ക്
5.റിജോ ജോസഫ് എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാർത്ഥികൾക്ക്

പൂർവ്വ വിദ്യാർഥി സംഘടന

നമ്മുടെ ജീ​വിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ​‍ വിദ്യാർഥി ജീവിതം. വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച വിദ്യാർഥി ജീവിതം ജീവിതത്തിലെ നിറമുള്ള ഓ​ർമ്മകളാണ​‍. കൂട്ടം വിട്ട് പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ​‍​‍ പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന സുന്ദര നിമിഷം. പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ.......... ഓർമ്മകൾ സജീവമാണ്​‍ .നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും,ഓർമ്മപ്പെടുത്തലുകളും, അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി..... കബനിഗിരി നിർമല ഹൈസ്കൂളിൽ പൂർവ്വ വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

വാർത്തകളിൽ നിർമ്മല

  • മാതൃഭൂമി വാർത്തകൾ*

മയൂരസന്ദേശം വിക്കിഗ്രന്ഥശാലയിൽ ...... [1]

  • മലനാട് വാർത്തകൾ *

1.ഡിജുറ്റൽ ഇലക്ഷൻ
2.ഹ്രസ്വചലചിത്ര നിർമ്മാണം
3.റാസ് പ്ബെറി പൈ
4.deligates from karnataka

വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ

സ്കൂൾ വെബ് സൈറ്റ്
സ്കൂൾ ബ്ലോഗ്
ഹരിത വിദ്യാലയം റിയാലിറ്റി ഷോ
കത്തയക്കാം
‍‍ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം
[2]

വഴികാട്ടി

{{#multimaps:11.85592,76.18012|zoom=13}}

NIRMALA HIGH SCHOOL


"https://schoolwiki.in/index.php?title=നിർമ്മല_ഹൈസ്കൂൾ_കബനിഗിരി&oldid=517849" എന്ന താളിൽനിന്ന് ശേഖരിച്ചത്