"ജി.യു.പി.എസ് പാർളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:
7. പ്രവൃത്തി പരിചയ പരിശീലനം
7. പ്രവൃത്തി പരിചയ പരിശീലനം
8. കലാ പഠനം
8. കലാ പഠനം
9. കരാട്ടെ പഠനം


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==

20:06, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.യു.പി.എസ് പാർളിക്കാട്
വിലാസം
പാര്‍ളിക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍ ജില്ല
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-201724662





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1925ല്‍ പാറേങ്ങാട്ടില്‍ സ്രാന്പിയില്‍ നാരായണന്‍ നായരുടെ ശ്രമഫലമായി അദ്ദേഹത്തിന്‍റെ മാനേജ്മെന്‍റില്‍ 1, 2 ക്ലാസ്സുകളോടെ കുമാരവിലാസം മലയാളം സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച വിദ്യാലയം പിന്നീട് എം.ജി.എസ്. പാര്‍ളിക്കാട് എന്നും വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ജി.യു.പി.എസ്. പാര്‍ളിക്കാട് എന്നും അറിയപ്പെട്ടുവരുന്നു. ആരംഭത്തില്‍ ഏകദേശം 50 ഓളം വിദ്യാര്‍ത്ഥികളും 4 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. അവരുടെ കഠിന പരിശ്രമവും നാട്ടുകാരുടെ സഹകരണവും വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിച്ചു. 8.6.1936ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. 1994ല്‍ പി.ടി.എ.യുടെ ആഭിമുഖ്യത്തില്‍ പ്രീപ്രൈമറി ക്ലാസ്സും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

1 ഏക്കറില്‍ കൂടുതല്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. എല്‍.പി. വിഭാഗം നവീകരിച്ച കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കാലപ്പഴക്കമുള്ള യു.പി. കെട്ടിടം പൊളിച്ചുനീക്കി ആധുനികരീതിയില്‍ നിര്‍മ്മിക്കാനുള്ള പരിശ്രമത്തിലാണ്. ഐ.ടി. പഠനത്തിന് ഇന്‍റര്‍നെറ്റ് കണക്ഷനുള്ള കന്പ്യൂട്ടര്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഒന്നാം ക്ലാസ് പൂര്‍ണ്ണമായും ഡിജിറ്റിലൈസ് ചെയ്തിട്ടുള്ളതാണ്. വരും വര്‍ഷം ഈ സംവിധാനം എല്ലാ ക്ലാസുകളിലേക്കും വ്യാപിപ്പിക്കും. മികച്ച ലബോറട്ടറി, സന്പന്നമായ ലൈബ്രറി, സുന്ദരമായ സ്കൂള്‍ മുറ്റം, മിനി പാര്‍ക്ക്, സ്കൂള്‍ ബസ്സ് എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1. ശാസ്ത്ര ക്ലബ്ബ് 2. കാര്‍ഷിക ക്ലബ്ബ് 3. വിദ്യാരംഗം കലാ സാഹിത്യവേദി 4. പരിസ്ഥിതി ക്ലബ്ബ് 5. സഹവാസ ക്യാന്പുകള്‍ 6. പ്രത്യേക ക്യാന്പുകള്‍ 7. പ്രവൃത്തി പരിചയ പരിശീലനം 8. കലാ പഠനം 9. കരാട്ടെ പഠനം

മുന്‍ സാരഥികള്‍

മാടച്ചിംപാറ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ മിണാലൂര്‍ പണിക്കത്ത് രാമപണിക്കര്‍ പി. പരമേശ്വരന്‍ നായര്‍ വെങ്കിടസുബ്രഹ്മണ്യയ്യര്‍ എസ്.വി. കൃഷ്ണവാര്യര്‍ സി.സി. ലൂസി കെ.ഐ. മാത്യു എ.എന്‍. ഫിലോമിന എം.എന്‍. രാമന്‍മേനോന്‍ പി.എസ്. സുധാകരന്‍ വി. അശോകന്‍ കെ.എസ്. സ്കറിയ ടി.എന്‍. ഗോപി അബ്ദ്ദുള്‍ സലാം പി.ഐ. മാത്യു എം.കെ. സുഭദ്രാമ്മ സി.പി. ദാക്ഷായണി ടി.ഐ. ജസീന്ത ടി.ആര്‍. രാമന്‍കുട്ടി ടി.എന്‍. നാരായണന്‍കുട്ടി സി.എന്‍. നിര്‍മ്മലാദേവി റോസിലി ഡേവിഡ് ടി.ജെ. രാജന്‍ മാസ്റ്റര്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ അന്തരിച്ച എം.പി.കെ. മേനോന്‍ ബോംബെ ഐ.ഐ.ടി. അധ്യാപകന്‍ ശ്രീ. രാമനാഥന്‍ പ്രൊഫ. പത്മനാഭന്‍ (രാജന്‍ മാഷ്) പ്രൊഫ. കൃഷ്ണനുണ്ണി മാസ്റ്റര്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

തൃശൂര്‍ - വടക്കാഞ്ചേരി സംസ്ഥാന പാതയില്‍ കുറാഞ്ചേരിയില്‍ നിന്ന് 500 മീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_പാർളിക്കാട്&oldid=217351" എന്ന താളിൽനിന്ന് ശേഖരിച്ചത്