ജി.എച്ച്.എസ്. കരിപ്പൂർ /ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഏകദിന പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഏകദിന പരിശീലനം.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഏകദിന പരിശീലനം ഉദ്ഘാടനം

ഹായ്സ്കൂൾ കുട്ടിക്കൂട്ടം കൂട്ടുകാർക്കുള്ള ഏകദിന പരിശീലനം ഇന്നു ഞങ്ങളുടെ സ്കൂളിൽ നടന്നു.ഞങ്ങളുടെ സ്കൂളിന്റെ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' ലോഗോ പ്രകാശനം ചെയ്തുകൊണ്ട് പി റ്റ എ പ്രസിഡന്റ് ബാബു പള്ളം പരിശീലനം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഐ റ്റി കോർഡിനേറ്റർ ഷീജാ ബീഗം പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ചു സംസാരിച്ചു.ഹെഡ്മിസ്ട്രസ് എം ജെ റസീനആശംസ പറഞ്ഞു.

സ്കൂളിലെ പൂർവവിദ്യാർത്ഥിയും സാരാഭായി എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ വിഷ്ണു വിജയൻ ഇന്റർനെറ്റ് &സൈബർ സെക്യൂരിറ്റി എന്ന വിഷയം പരിചയപ്പെടുത്തുകയും കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാൻമാരാക്കുകയും ചെയ്തു.ഹാക്കിംഗ് ക്രാക്കിംഗ് മേഖലകൾ പരിചയപ്പെടുത്തി നാമെപ്പോഴും സൈബർലോകത്ത് നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു കുട്ടികളെ ബോധ്യപ്പെടുത്തി.സ്വന്തം നെറ്റ്വർക്കിന്റെ wifi password ലൈവായി ഹാക്ക് ചെയ്തു കാണിച്ച് സെക്കന്റുകൾക്കകം ശക്തമായ ഒരു password ആർക്കും ഹാക്കു ചെയ്യാൻ സാധിക്കുമെന്നും നമ്മൾ സൈബർലോകത്തു ഒട്ടും സുരക്ഷിതരല്ലെന്നും സൈബർ സെക്യുരിറ്റി പഠനത്തിന്റെ ആവശ്യകത എത്രത്തോളമെന്നും അവരെ ബോധ്യപെടുത്തി.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഏകദിന പരിശീലനം ലോഗോ പ്രകാശനം

ഫിസിക്കൽ ഇലക്ട്രോണിക്സ് എന്ന വിഷയം പരിചയപ്പെടുത്തിയത് പനവൂർ ഹയർസെക്കന്ററി സ്കൂളിൽ +2 വിദ്യാർത്ഥിയായ അമിത് ആണ്.ഉപകരണങ്ങളിൽ ഇലക്ട്രിക്കൽ ഇലക്ട്രോണിക് വേർതിരിവ് മാഞ്ഞുകൊണ്ടിരിക്കുന്ന ടെക്നോളജിയുടെ പുതിയ കാലം അപാരമായ സാധ്യതകളുടേയും കാലമാണെന്ന് അമിത് പറഞ്ഞു.ക്ലാപ് സ്വിച്ച്,ബർഗ്ലർ അലാറം,ഡാൻസിംഗ് ലൈറ്റ്,ലൈറ്റ് സെൻസിംഗ് സ്വിച്ച് എന്നീ പ്രോജക്ടുകളുടെ വീഡിയോകളും അമിത് പരിചയപ്പെടുത്തി.നമുക്ക് ഭ്രാന്തമെന്നു തോന്നുന്ന ആശയങ്ങൾ പോലും റാസ്ബറിപൈൈ പ്രോജക്ടിലൂടെ സാക്ഷാൽക്കരിക്കാൻ കഴിയുമെന്നാണവൻ കുട്ടികളോട് പറഞ്ഞത്. അനിമേഷൻ നിർമാണം,ഭാഷാ കമ്പ്യൂട്ടിംഗ് ,ഹാർഡ്‌വെയർഎന്നീ വിഭാഗങ്ങൾ സ്കൂൾ ഐ റ്റി കോർഡിനേറ്റർമാരായ ഷീജാബീഗം,ബിന്ദു റ്റി എസ് എന്നിവർ പരിചയപ്പെടുത്തി.