ജി.എച്ച്.എസ്.എസ്.മങ്കര/വിനോദ് മങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANISHA M (സംവാദം | സംഭാവനകൾ) ('ഡോക്യുമെന്ററി സംവിധായകൻ സൂര്യ ടിവിയിൽ കേളി എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഡോക്യുമെന്ററി സംവിധായകൻ സൂര്യ ടിവിയിൽ കേളി എന്ന സാംസ്കാരിക മാഗസിനു വേണ്ടി നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത വിനോദ് ബിയോണ്ട് ഓർ വിതിൻ എന്ന ചിത്രം സെല്ലുലോയ്‌ഡിൽ സംവിധാനം ചെയ്തു. മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു.സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ തുടർച്ചയായി മികച്ച ടെലിവിഷൻ ഡോക്യുമെന്ററിക്കുള്ള പുരസ്കരം വിനോദ് മങ്കര നേടിയിട്ടുണ്ട്. കൈലാസത്തെക്കുറിച്ചുള്ള പ്രാലേയസ്മിതം കൈലാസം 2006-ലെ മികച്ച ടെലിവിഷൻ ഡോക്യുമെന്ററിക്കുള്ള പുരസ്കാരത്തിനു പുറമെ ഫിലിം ക്രിട്ടിൿസ് പുരസ്കാരവും നേടി. നളചരിതം അഞ്ചാം ദിവസം എന്ന ചിത്രം കേരള കലാമണ്ഡലം അവാർഡും രാജാ രവിവർമ്മയെക്കുറിച്ചുള്ള ബിഫോർ ദ ബ്രഷ് ഡ്രോപ്ഡ് 2007 ലെ കേരളസംസ്ഥാന അവാർഡും നേടി. പുരസ്കാരങ്ങൾ

   പ്രിയമാനസം - ഉണ്ണായിവാര്യരുടെ ജീവിതവും സർഗ്ഗജീവിതവും വിഷയമാക്കി നിർമ്മിച്ച സംസ്കൃതഭാഷാചിത്രം. സംസ്കൃതഭാഷയിൽ നിർമ്മിക്കപ്പെട്ട മൂന്നാമത് ചിത്രമാണിത്. 2016ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടനചിത്രമായിരുന്നു. മികച്ച സംസ്കൃതഭാഷാചിത്രത്തിനുള്ള 2016-ലെ ദേശീയപുരസ്കാരംകരയിലേക്ക് നേടി.
   കരയിലേക്ക് ഒരു കടൽ ദൂരം - മലയാളം ഫീച്ചർ- 2010 ൽ കേരള സംസ്ഥാന അവാർഡ്
   ഒറ്റ മന്ദാരം മലയാളം ഫീച്ചർ - 2014 ൽ ഫിലിം ക്രിട്ടിൿസ് അവാർഡ്
   നിത്യകല്യാണി ഒരു മോഹിനിയാട്ട പദം ഡോക്യുമെന്ററി 2015 ൽ സംസ്ഥാന- ദേശീയപുരസ്കാരങ്ങൾ, കലാമണ്ഡലം അവാർഡ്
   കാംബോജി മലയാളം ഫീച്ചർ - 2017ൽ സംസ്ഥാന അവാർഡ്