"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}{{Infobox School
{{HSSchoolFrame/Pages}}
{{Infobox School
|സ്ഥലപ്പേര്=ചേന്ദമംഗല്ലൂർ  
|സ്ഥലപ്പേര്=ചേന്ദമംഗല്ലൂർ  
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
വരി 48: വരി 49:
|എം.പി.ടി.എ. പ്രസിഡണ്ട്=സലീന റഹ് മാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സലീന റഹ് മാൻ
|സ്കൂൾ ചിത്രം=Chennamangallur HSS.jpg
|സ്കൂൾ ചിത്രം=Chennamangallur HSS.jpg
|size=
|size=350px
|ലോഗോ=
|ലോഗോ=
|സ്കൂൾ ഇൻസ്റ്റാഗ്രാം പേജ്=https://instagram.com/chennamangallurhsscmr}}
|സ്കൂൾ ഇൻസ്റ്റാഗ്രാം പേജ്=https://instagram.com/chennamangallurhsscmr}}

13:03, 2 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്
വിലാസം
ചേന്ദമംഗല്ലൂർ

മുക്കം വഴി, കോഴിക്കോട് ജില്ല
,
ചേന്ദമംഗല്ലൂർ പി.ഒ.
,
673602
സ്ഥാപിതം1 - 6 - 1964
വിവരങ്ങൾ
ഫോൺ0495 2296417
ഇമെയിൽchennamangallurhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47068 (സമേതം)
എച്ച് എസ് എസ് കോഡ്10044
യുഡൈസ് കോഡ്32040600616
വിക്കിഡാറ്റQ64552683
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുക്കം മുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ588
പെൺകുട്ടികൾ462
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ റഷീദ്
വൈസ് പ്രിൻസിപ്പൽമുഹമ്മദ് അഷ്റഫ് വി.പി
പ്രധാന അദ്ധ്യാപകൻമുഹമ്മദലി ഉമ്മം പുറത്ത്
പി.ടി.എ. പ്രസിഡണ്ട്അഡ്വ: ഉമർ പുതിയോട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്സലീന റഹ് മാൻ
അവസാനം തിരുത്തിയത്
02-02-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് നഗരത്തിൽ നിന്നും 30 km അകലെ മുക്കം മുനിസിപ്പാലിറ്റിയിൽ പ്രകൃതിരമണീയമായ ചേന്ദമംഗല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്കൂളാണ് ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ. ഇസ്ലാഹിയ അസ്സോസിയേഷൻ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ്. 1964 ൽ സ്ഥാപിതമായ ഈ സ്കൂൾ മികവിന്റെ കാര്യത്തിൽ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥാപനമാണ്. കൂടുതൽ വായിക്കുക

ചരിത്രം

1964 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇസ്ലഹിയ അസ്സൊസിയെഷൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മാഞു മാസ്റ്റർ അയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ .1998-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ -മികച്ച നേട്ടങ്ങൾ

  • 2019 ൽ സംസ്ഥാനതല സാമൂഹ്യശാസ്ത്ര മേളയിൽ (ഹൈസ്കൂൾ തലം) സ്റ്റിൽ മോഡലിലും വർക്കിംഗ് മോഡലിലും എ ഗ്രേഡ്
  • കേരള സംസ്ഥാന സ്‌കൂൾ കലോത്സവം 2017 ൽ മിമിക്രി ഹയർസെക്കണ്ടറി വിഭാഗത്തിൽ സ്‌കൂളിലെ ഹൃദിൻ ബാബുവിന് എ ഗ്രെഡോടെ രണ്ടാം സ്ഥാനം ലഭിച്ചു
  • സ്റ്റേറ്റ് ശാസ്ത്ര മേള ശാസ്ത്ര മാഗസിൻ എ ഗ്രേഡോഡെ രൺടാം സമ്മാനം
  • 2019 ൽ കോഴിക്കോട് ജില്ലാതല സാമൂഹ്യശാസ്ത്ര മേളയിൽ (ഹൈസ്‌കൂൾ തലം)സ്റ്റിൽ മോഡലിലും വർക്കിംഗ് മോഡലിലും മലയാളം പ്രസംഗത്തിലും എ ഗ്രേഡോടെ ഒന്നാമതെത്തി.

കൂടുതൽ വായിക്കുക

സ്കൂൾ സോഷ്യൽ മീഡിയ പേജുകൾ

ഇൻസ്റ്റാഗ്രാം പേജ്: https://instagram.com/chennamangallurhsscmr

ഫേസ് ബുക്ക്: https://www.facebook.com/chennamangallurhss

യൂ ട്യൂബ് ചാനൽ: https://youtube.com/@chennamangallurhss42

പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം ഗ്രീൻ പ്രോട്ടോകോൾ ഹെഡ്മാസ്റ്റർ പ്രഖ്യാപിക്കുന്നു
പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ വി കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

മാനേജർ

മാധ്യമം ദിനപത്രത്തിന്റെ എഡിറ്ററും പ്രമുഖ ചിന്തകനുമായ ശ്രി ഒ.അബ്ദുറഹിമാൻ ആണ് മുൻ മാനേജർ. പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകനും കേരളത്തിൽ നിന്നുള്ള ആദരണീയനായ എഴുത്തുകാരനും മാധ്യമം ദിനപത്രത്തിന്റെ ഗ്രൂപ്പ് എഡിറ്ററുമാണ് അദ്ദേഹം. ഇന്ത്യയിലെ മാപ്പിള സമൂഹം അഭിമുഖീകരിക്കുന്ന സമകാലിക പ്രശ്നങ്ങളെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധൻ എന്ന നിലയിൽ കേരള സർക്കാർ അദ്ദേഹവുമായി കൂടിയാലോചിച്ചിട്ടുണ്ട്.

പ്രമുഖ വാഗ്മിയും ചിന്തകനും പണ്ഡിതനുമായ ശ്രി കെ. സുബൈർ ആണ് നമ്മുടെ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1964 - 68 മാഞ്ഞു മാസ്റ്റർ
1968 - 76 ടി.പി.മുഹമ്മദലി മാസ്റ്റർ
1976 - 84 മാഞ്ഞു മാസ്റ്റർ
1984 - 86 സി . കെ. കുഞഹമ്മദ് മാസ്റ്റർ
1986 - 2000 അബ്ദുറഹ്മാൻ മാസ്റ്റർ
2000 - 2006 ടി. അബ്ദുല്ല മാസ്റ്റർ
2006-2007 പി. കെ. അബ്ദുൽകരീം മാസ്റ്റർ
2007-2014 എം.എ.അബ്ദുൾ ഹക്കീം മാസ്റ്റർ

കൂടുതൽ വായിക്കുക

വഴികാട്ടി

കോഴിക്കോട് നഗരത്തിൽനിന്നും നിന്നും 30 കി.മി. അകലത്തായി, മാവൂരിനും മുക്കത്തിനും ഇടയിൽ ചേന്ദമംഗല്ലൂർ ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

കോഴിക്കോട് ഭാഗത്ത് നിന്നും

  • കോഴിക്കോട് ഭാഗത്തു നിന്നും കുന്നമംഗലം വഴി മണാശ്ശേരി, മണാശ്ശേരി നിന്നും ചേന്ദമംഗല്ലൂരിലേക്ക്

താമരശ്ശേരി ഭാഗത്ത് നിന്നും

  • താമരശ്ശേരിയിൽ നിന്നും ഓമശ്ശേരി അഗസ്ത്യമുഴി വഴി മുക്കത്തേക്ക്, മുക്കത്ത് നിന്നും ചേന്ദമംഗല്ലൂരിലേക്ക്

മാവൂർ ഭാഗത്ത് നിന്നും

  • മാവൂരിൽ നിന്നും കൂളിമാട് വഴി പുൽ പറമ്പിലേക്ക്, പുൽപ്പറമ്പിൽ നിന്നും ചേന്ദമംഗല്ലൂരിലേക്ക്

അരീക്കോട് ഭാഗത്ത് നിന്നും

  • അരീക്കോട് നിന്നും മുക്കത്തേക്ക്, മുക്കത്ത് നിന്നും ചേന്ദമംഗല്ലൂരിലേക്ക്
{{#multimaps:11.30075143568863,75.97686976669667|zoom=16}}