ചെറുപഴശ്ശി വെസ്റ്റ് എൽ.പി. സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുപഴശ്ശി വെസ്റ്റ് എൽ.പി. സ്ക്കൂൾ
വിലാസം
ചെറുപഴശ്ശി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-201713807-2




ചരിത്രം

മയ്യിൽ ഗ്രാമപഞ്ചായത്തിലെ ചെറുപഴശ്ശി എന്ന ദേശത്തു1923 ൽ  പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് 

1928 ൽ ചെറുപഴശ്ശി ഗേൾസ് സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചു .ആദ്യകാലത്തു ആൺകുട്ടികളെ അപേക്ഷിച്ചു പെൺകുട്ടികളാണ് കൂടുതലും ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നത് .1953 ൽ ജനറൽ സ്ഥാപനമായ് മാറുമ്പോൾ ചെറുപഴശ്ശി വെസ്റ്റ് എ എൽ പി എന്ന പേര് ലഭിച്ചു .

                         വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥയും നിരക്ഷരതയും ഒരു വിദ്യാലയം  അനിവാര്യമാണെന്ന അവസ്ഥ ഈ  പ്രേദേശത്തുണ്ടാക്കി .സേവന തല്പരയായ ഈ സ്കൂളിന്റെ മുൻ മാനേജർ ശ്രീമതി  കെ കല്യാണി അവരുടെ ഭർത്താവ് കൃഷ്ണൻ ഗുരുക്കളുടെ സഹായത്തോടെ ഒരു വിദ്യാലയം ആ പ്രദേശത്തു സ്ഥാപിക്കുവാൻ മുൻകൈയെടുത്തു പ്രവർത്തിക്കുകയും പ്രദേശവാസികളായ ഉദാരമതികളുടെ സഹായത്തോടെ ആ ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്തു .
             ഇന്ന് ഈ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്‌ളാസ്സുകളിലായി                           117 വിദ്യാർഥികൾ ഉണ്ട്.രണ്ട് അദ്ധ്യാപകരും നാല് അദ്ധ്യാപികമാരും സേവനം അനുഷ്ഠിക്കുന്നു .ഹെഡ്മിസ്ട്രസ്സ്   ശ്രീമതി സി .അനിതയും മാനേജർ കെ .കെ  സന്തോഷ്‌കുമാറുമാണ് .

ഭൗതികസൗകര്യങ്ങള്‍

പ്രവേശന കവാടം, രണ്ട് കെട്ടിടങ്ങൾ ,ഓഫീസ് കേബിൻ , സ്കൂൾ ലൈബ്രറി , എല്ലാ ക്ലസ്സിലും ഫാൻ സൗകര്യം, കുടിവെള്ള സൗകര്യം (കിണർ ,പൈപ്പ് ), ഇംഗ്ലീഷ് തിയേറ്റർ (കമ്പ്യൂട്ടർ മുറി ), ആൺ -പെൺ വെവ്വേറെ ടോയ്‍ലെറ്റുകൾ .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൂൾ അസംബ്ലി
  • സർഗ്ഗവേള
  • പ്രതിമാസ ക്വിസ്
  • പരിസരശുചീകരണം
  • പതിപ്പുകൾ
  • കൈയ്യെഴുത്തു മാസികകൾ
  • ഫീൽഡ് ട്രിപ്പുകൾ
  • ക്ലാസ് പി ടി എ
  • ദിനാചരണങ്ങൾ
  • സി ഡി പ്രദർശനം
  • ലൈബ്രറി
  • വായനാ മൂലകൾ
  • കലാ -കായിക പരിശീലനം
  • പൂന്തോട്ട പരിപാലനം
  • പത്ര പാരായണം
  • ക്ലബ് പ്രവർത്തനങ്ങൾ
  • എസ് ആർ ജി
  • ഇംഗ്ലീഷ് -ഗണിത ഫെസ്റ്റുകൾ
  • കബ്ബ്
  • മുന്നേറ്റം പ്രത്യേക പരിശീലനം
  • എൽ. എസ് .എസ് പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി

മാനേജ്‌മെന്റ്

ശ്രീമതി കെ .കല്യാണിയുടെ നേതൃത്വത്തിലായിരുന്നു ഈ സ്കൂൾ പടുത്തുയർത്തിയത് .പിന്നീട് 1984 ൽ ഇപ്പോഴത്തെ മാനേജരായ കെ.കെ.സന്തോഷ് കുമാർ സ്ഥാനം ഏറ്റെടുത്തു.

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നബീൽ യഹിയ എന്ന കുട്ടിക്ക് സംസ്ഥാനാടിസ്ഥാനത്തിൽ മെഡിസിന് രണ്ടാം റാങ്ക് കിട്ടിയത് എടുത്തുപറയേണ്ട ഒരു നേട്ടമാണ് .ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയവരിൽ ചിലർ അഭിഭാഷകരായും ,അദ്ധ്യാപകർ ആയും മറ്റു തുറകളിലും സേവനം അനുഷ്ടിക്കുന്നുണ്ട് .

വഴികാട്ടി

{{#multimaps: 11.966039, 75.441374}}