ഗവ. ട്രൈബൽ എച്ച്.എസ്. പിണവൂർക്കുടി

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 8 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

കോതമംഗലം ടൗണിൽ നിന്നും 28കിലോമീറ്റർ കിഴക്കു മാറി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. ഇടമലയാർ നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന കുട്ടമ്പുഴ ടൗണിൽ നിന്നും എട്ടുകിലോമീറ്റ‍ർ ഉള്ളിലേക്കു സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം. ഈ റോഡ് നല്ലൊരു ഭാഗം വനത്തിനുള്ളിലൂടെയാണ് കടന്നു പോകുന്നത്. പഞ്ചായത്തിന്റെ കീഴിൽ ഉള്ള അപ്പർ പ്രൈമറി സ്കൂൾ 2013-ൽ ഗവണ്മെന്റ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇവിടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ 173 കുട്ടികൾ പഠിക്കുന്നുണ്ട്. തൊണ്ണൂറശതമാനത്തിനു മുകളിൽ ഗോത്രവിഭാഗം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ക്കൂളിനേടു ചേർന്ന് ഗോത്രവിഭാഗങ്ങളിലെ ആൺകുട്ടികൾക്കു വേണ്ടി ട്രൈബൽ ഡിപാർട്മെന്റ് ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വനത്തിനുള്ളിലെയും മറ്റും വിവിധ ഊരുകളിലുള്ള എൺപതോളം വിദ്യാർത്ഥികൾ ഇവിടെ താമസിച്ചാണ് അധ്യയനം നടത്തുന്നത്. അധ്യാപകരക്ഷകർതൃതമിതിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ബാബു പത്മനാഭൻ ആണ്.

ഗവ. ട്രൈബൽ എച്ച്.എസ്. പിണവൂർക്കുടി
വിലാസം
പിണവൂർകുടി

ഉരുളൻതണ്ണി പി .ഒ ,കുട്ടമ്പുഴ , എറണാകുളം
,
686681
സ്ഥാപിതം1978
വിവരങ്ങൾ
ഇമെയിൽgupspkdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്27052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.കെ.ഗിരീഷ് മോഹൻ
അവസാനം തിരുത്തിയത്
08-12-2020Pkgmohan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭൗതികസൗകര്യങ്ങൾ

പത്ത് ക്ലാസ്സുകളിലായി പത്തു ഡിവിഷനുകൾ പ്രവർത്തിക്കുന്ന സ്ക്കൂളിലെ നിലവിലുള്ള കെട്ടിടങ്ങൾ പഴയതാണ്. പുതുതായി ആർ.എം.എസ്.എ ഫണ്ടുപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിൽ മൂന്നു ക്ലാസ്സു മുറികളും ഒരു ലബോറട്ടറി റൂമും ഉണ്ട്. ഈ കെട്ടിടത്തിനു മുകളിൽ ഇരു നിലകളിലായി ആറു ക്ലാസ്സുമുറികളും കമ്പ്യൂട്ടർലാബ്, ലൈബ്രറി എന്നിവയും അടങ്ങുന്ന പുതിയ കെട്ടിടം നിർമിക്കുന്നതിന്നുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സ്ക്കൂളിന് ഒരു ഓപൺ എയർ സ്റ്റേജും അതിനു മുന്നിലായി ഒരു കളിസ്ഥലവും ഉണ്ട്.

ചിത്രശാല

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.108941031613726, 76.7771432796132|zoom=16}}