ഗവൺമെന്റ് എൽ പി എസ്സ് പാവയ്ക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ.എൽ പി എസ് പാവയ്ക്കൽ/എന്റെ ഗ്രാമം

കുര്യനാട്

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ലോക്കിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുര്യനാട്.


ചരിത്ര സംക്ഷിപ്തം : 1093-ആം ആണ്ട് കന്നിമാസം 18-ആം തിയതി തിരുവിതാംകൂർ ഗവണ്മെന്റിലേക്ക് വേണ്ടി ടി സ്ഥലത്ത് ദിവാൻ ബഹദൂർ കൃഷ്ണൻനായർ അവറുകൾക്ക് ഏറ്റുമാനൂർ താലൂക്ക് ഏലയ്ക്കാട് പകുതിയിൽ കുര്യനാട് കരയിൽ മറ്റത്തിൽ കുര്യൻ മകൻ ഔസേപ്പും , ടി കരയിൽ മറ്റത്തിൽ നീലിക്കാട്ട് ഔസേപ്പ് മകൻ ചാക്കോയും ,മറ്റത്തിൽ മത്തായി മകൻ മത്തായിയും കൂടി ചേർന്ന് എഴുതിക്കൊടുത്തു. കുറിച്ചിത്താനം പകുതി വില്ലേജ് ആയിട്ടുള്ള കുര്യനാട് കരയിൽ 80 അടി നീളം 20 അടി വീതിയിൽ 10 അടി പൊക്കത്തിൽ കുട്ടി ഒന്നിന് 8.2 അടി വീതം 200 കുട്ടികൾക്ക് പഠിക്കാവുന്ന രീതിയിൽ ഒരു കെട്ടിടം പണികഴിപ്പിച്ച് പ്രസ്തുത സ്ഥലവും കെട്ടിടവും കുട്ടികളുടെ പഠനത്തിന് കുടിപ്പള്ളിക്കൂടം വകയ്ക്ക് എഴുതിക്കൊടുത്തു. ടി പ്രമാണമനുസരിച്ച് 50 സെന്റ് സ്ഥലമായിരുന്നു അന്നുണ്ടായിരുന്നത്. എന്നാൽ റീസർവേ പ്രകാരം ഇപ്പോൾ 34 സെന്റ് സ്ഥലമാണുള്ളത്. അന്ന് കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്ഥാപനം നടത്തിയിരുന്നത്. കുടിപ്പള്ളിക്കൂടം പാവയ്ക്കൽ കുടുംബം വക സ്ഥലത്ത് പ്രവർത്തിച്ചിരുന്നതിനാലാണ് സ്കൂൾ ഗവ.എൽ.പി.സ്കൂൾ.പാവയ്ക്കൽ എന്നറിയപ്പെടുന്നത്.

കുര്യനാട് കരയിൽ പുല്ലുവട്ടം ജംഗ്ഷനിൽ എം.സി.റോഡിൽ നിന്ന് 100 മീറ്റർ കിഴക്ക് കുറിച്ചിത്താനം റോഡിന്റെ ഇരു വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വടക്ക് കിഴക്ക് സെന്റ് ആൻസ് പള്ളിയും പള്ളിയുടെ കപ്പേളയും ഹയർ സെക്കണ്ടറി സ്കൂളും തെക്ക് തണങ്ങാട്ട് കുഞ്ഞാപ്പച്ചന്റെ വക സ്ഥലവും സ്കൂൾ കെട്ടിടവും.പടിഞ്ഞാറ് കൊച്ചുപുരയ്ക്കൽ കുഞ്ഞൂഞ്ഞിന്റെ വക സ്ഥലവുമാകുന്നു.  

പൊതു സ്ഥാപനങ്ങൾ

ഗവ.എൽ പി സ്കൂൾ പാവയ്ക്കൽ

പോസ്റ്റ് ഓഫീസ്

കുര്യനാട് സർവീസ് സഹകരണ ബാങ്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവ.എൽ പി സ്കൂൾ പാവയ്ക്കൽ

ചാവറ ഹിൽസ് സിഎംഐ പബ്ലിക് സ്കൂൾ

സെന്റ് ആൻസ് ഹയർ സെക്കൻഡറി  സ്കൂൾ