"കെ വി യു പി എസ് പാ‍ങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 126: വരി 126:
* സോഷ്യൽ സയൻസ് ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
*  റീഡേഴ്സ് ക്ലബ്ബ്
*  റീഡേഴ്സ് ക്ലബ്ബ്
* ഫിലാറ്റലിക്  ക്ലബ്ബ്
'''* <big>ഫിലാറ്റലിക്  ക്ലബ്ബ്</big>'''
 
<big>
== പോസ്റ്റൽ ഇൻഫർമേഷൻ ആൻറ് സർവ്വീസ് സെൻറർ ==
</big>
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
*  ജെ.ആർ.സി
*  ജെ.ആർ.സി

15:20, 12 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

കെ വി യു പി എസ് പാ‍ങ്ങോട്
schoolphoto
വിലാസം
പാങ്ങോട്

കെ വി യു പി എസ് പാങ്ങോട്
,
695609
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0472 2860460
ഇമെയിൽkvupspangode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42660 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആറ്റിങ്ങൽ
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ എം അൻസാരി
അവസാനം തിരുത്തിയത്
12-03-201942660


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

             തിരുവനന്തപുരം ജില്ലയിലെ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ കെ  വി യു പി സ്കൂൾ പാങ്ങോട് 1964 പ്രവർത്തനമാരംഭിച്ച ഒരു എയ്ഡഡ് വിദ്യാലയമാണ്. 1980 കളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞതു കാരണം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം ഇപ്പൊഴത്തെ മാനേജർ ശ്രി. എം അബ്ദുൽ ലത്തീഫ്(മാനേജിംഗ് ഡയറക്ടർ, ഹെർക്കുലീസ് ഗ്രൂപ്പ്  ഓഫ് കമ്പനീസ്) ഏറ്റെടുക്കുകയും ഇപ്പോൾ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള അപ്പർ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു.
 
    അദ്ധ്യായന വർഷത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ പുതിയ അദ്ധ്യാപക-രക്ഷാകർത്തൃ സമിതിക്ക് രൂപം നൽകുന്നു.

ഭൗതികസൗകര്യങ്ങൾ

വളരെ മെച്ചപ്പെട്ട  പഠനാന്തരീക്ഷവും ഭൗതികസൗകര്യങ്ങളുമാണ് ഇവിടെയുള്ളത്. 

വിജ്ഞാനപാർക്കും ഓപ്പൺ ലൈബ്രറിയും

      നല്ല ഒരു വിജ്ഞാന പാർക്കും 5000 പുസ്തകങ്ങളുള്ള ഒരു ഹൈടെക് ലൈബ്രറിയും ഇവിടെ സംവിധാനം ചെയ്തിട്ടുണ്ട്. സ്ക്കളിലെ ലൈബ്രറി പ്രവർത്തനങ്ങൾ ലൈബ്രേറിയൻമാരായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികളുടെ സഹകരണത്തോടു കൂടിയാണ് നടക്കുന്നത്. സ്ക്കൂൾ സമയത്തിന് ശേഷം പൊതുജനങ്ങൾക്കായി ലൈബ്രറിയും പാർക്കും തുറന്നു നൽകിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

=

മാതൃക സ്ക്കൂൾ പാർലമെൻറ്

 സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായിട്ടുള്ള  ഒരു സ്ക്കൂൾ പാർലമെൻറ് പ്രവർത്തനമാണ് ഈ വിദ്യാലയത്തിൽ വർഷങ്ങളായി നടന്നു വരുന്നത്.  ഇതിലൂടെ കുട്ടികളിൽ അച്ചടക്കബോധം, അനുസരണാശീലം, നേതൃപാടവം, സ്വാശ്രയത്വം, വ്യക്തിത്വ വികാസം എന്നിവ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നു. മധ്യവേനലവധികഴിഞ്ഞ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്ന ആദ്യ ആഴ്ചകളിൽതന്നെ ജനാധിപത്യ രീതിയിലും വളരെ ചിട്ടയോടുകൂടിയും  സ്ക്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് നടത്തി കഴിവും യോഗ്യതയും പരിശോധിച്ച് വിപുലമായ പാർലമെൻറും മന്ത്രി സഭയും രൂപകരിക്കുകയും സ്ക്കൂൾ പ്രവർത്തനങ്ങളിൽ കുട്ടികളെ പരമാവധി പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

സ്ക്കൂൾ മന്ത്രിസഭ

            2018-19 ലെ മന്ത്രിസഭ അംഗങ്ങൾ

പ്രധാന മന്ത്രി - മീനാക്ഷി സരിൽ, ഉപപ്രധാനമന്ത്രി - അസ്ന അഭ്യന്തര വകുപ്പ് മന്ത്രി - ആരോമൽ, സഹമന്ത്രി - നൂറ ഫാത്തിമ, വിദ്യാഭ്യാസം വകുപ്പ് മന്ത്രി - നന്ദന, സഹമന്ത്രി - സഫ്ന, സാമൂഹ്യക്ഷേമ വകുപ്പ് - ഭാഗ്യലക്ഷ്മി, സഹമന്ത്രി - അമീഖ,

പരിസ്ഥിതി വകുപ്പ് മന്ത്രി        -      ഷാഹിന,   

സഹമന്ത്രി - മിന നജുനുദ്ദീൻ, സാംസ്കാരിക വകുപ്പ് മന്ത്രി - മൻസൂറ, സഹമന്ത്രി - ആഫിയ, ജലസേചന വകുപ്പ് മന്ത്രി - അസ്റിൻ ഖാൻ, സഹമന്ത്രി - വിനുരാജ്, ഗതാഗത വകുപ്പ് മന്ത്രി - തേജസ് , സഹമന്ത്രി - നന്ദകിഷോർ, ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി - വസുദേവ്, കൃഷി വകുപ്പ് മന്ത്രി - കാവ്യ, സഹമന്ത്രി - അഗ്രജ്, ഭക്ഷ്യവകുപ്പ് - അർഷിത, സഹമന്ത്രി - അസ്ന, ആരോഗ്യ വകുപ്പ് മന്ത്രി - അനഘ സുബാഷ്, സഹമന്ത്രി - നസ്റിയ, കലാ-സാഹിത്യ വകുപ്പ് മന്ത്രി - അനാമിക, സഹമന്ത്രി - ആധുനി, കായിക വകുപ്പ് മന്ത്രി - അക്ഷയ്, സഹമന്ത്രി - ആയിഷ, പ്രതിപക്ഷ നേതാവ് - അജ്മി, പ്രതിപക്ഷ ഉപനേതാവ് - നൈഷാൻ, സ്പീക്കർ - ഷാക്കിറ,

ഡെപ്യൂട്ടി സ്പീക്കർ - അനഘ റജി,


'ക്ലാസ്സ്തല മന്ത്രിസഭ

   2018-19 അദ്ധ്യായന വർഷം മുതൽ സ്ക്കൂൾ പാർലമെൻറിന് പുറമേ കൂടുതൽ കുട്ടികൾക്ക് നേതൃത്വത്തിലേക്കു് വരുന്നതിനും അവരുടെ കഴിവ് തെളിയിക്കുന്നതിനും അവസരമൊരുക്കികൊണ്ട് ക്ലാസ്തല മന്ത്രിസഭക്ക് കൂടി രൂപം നൽകിയിട്ടുണ്ട്. ഇത് സ്ക്കൂൾ പാർലമെൻറ് പ്രവർത്തനം കൂടുതൽ വികേന്ദ്രീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സഹായകമായിട്ടുണ്ട്. 

* ക്ലബ്ബ് പ്രവർത്തനങ്ങൾ.

            നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ ഈ സ്ക്കൂളിൽ നടന്നു വരുന്നു. അവ തുടർന്ന് വായിക്കാം.17 ലധികം ക്ലബ്ബുകൾ ചിട്ടയായി ഇവിടെ പ്രവർത്തിച്ചു വരുന്നു. വർഷാരംഭത്തിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും പ്രത്യേകം ഇയർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും നിശ്ചിത സമയം ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി പ്രവർത്തിച്ചു വരുന്നു.  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാലയത്തിലെ ജൈവവൈവിധ്യ പാർക്കിന്റെ ഏറ്റവും നല്ല മാതൃക ഈ സ്ക്കുളിൽ സജ്ജീകരിച്ചിട്ടുണ്ട്.

സ്കൗട്ട്സ് & ഗൈഡ്സ്

.

    1997 മുതൽ സ്കൗട്ട് - ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. നിരവധി കുട്ടികൾക്ക് രജ്യപുരസ്കാർ, രാഷ്ട്രപതി അവാർഡുകൾ നേടികൊടുക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ സജീവമായി പ്രവർത്തിക്കുന്ന സ്കൗട്ട് ഗൈഡ് യൂണിറ്റുകളാണ് ഇവിടെയുള്ളത്.
 2017-18 അദ്യായന വർഷത്തിൽ  നിലവിൽ സ്ക്കൂളിലെ ജൈവവൈവിധ്യ പാർക്കിലും സ്ക്കൂൾ കാമ്പൗണ്ടിലും ഇല്ലാത്ത 100 ഇനം സസ്യങ്ങൾ നട്ടു പിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടി ജൂലൈ-28 ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുടക്കം കുറിക്കുകയാണ്. 

ലൈഫ് കെയർ പദ്ധതി

    2011-12 അദ്ധ്യായന വർഷത്തിലാണ് ഈ സ്ക്കൂളിൽ ലൈഫ്കെയർ പദ്ധതി ആരംഭിച്ചത്. ആ വർഷം  ഈ സ്ക്കൂളിലെ തന്നെ ക്യാൻസർ രോഗം പിടിപെട്ട ഒരു വിദ്യാർത്ഥിക്ക് ആവശ്യമായ മുഴുവൻ ചികിൽസാ സഹായവും  നൽകി ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴഞ്ഞു. ഏകദേശം രണ്ടര ലക്ഷം രൂപയോളം ഇതിന് ചിലവായി. സഹപാഠിയുടെ ജീവൻ രക്ഷിക്കുന്നതിന് കുട്ടികളും അദ്ധ്യാപകരും രക്ഷാകർത്താക്കളും കൈമെയ് മറന്ന് പ്രവർത്തിച്ചു. തുടർന്നുള്ള വർഷങ്ങളിൽ നിരവധി കുടുംബങ്ങളെ സഹായിക്കുന്നതിന് ഇതിലൂടെ സാധിച്ചിട്ടുണ്ട്. 

ദുരിതമേഖലയിലെ കുട്ടിക്കൂട്ടുകാർക്കൊരു സ്നേഹ ഹസ്തം

  എല്ലാ വർഷത്തേയും പോലെ വിപുലമായ ഓണാപോഷപരിപാടികൾ പി ടി എ തീരുമാനിക്കുകയും  അതനുസരിച്ച് ഒരുക്കങ്ങൾ നടക്കുകയും ചെയ്യുന്നതിനിടയിലാണ് സമാനതകളില്ലാത്ത പ്രളയ ദുരിത്തിൽ നമ്മുടെ സംസ്ഥാനം അകപ്പെട്ടത്. അങ്ങനെ വീണ്ടും പി ടിഎ യോഗം ചേരുകയും വിപുലമായ ഓണാഘോഷം മാറ്റിവച്ച് ദുരിതബാധിതരായ നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും   "ദുരിതമേഖലയിലെ കുട്ടിക്കൂട്ടുകാർക്കൊരു സ്നേഹ ഹസ്തം " എന്ന് ഇതിന് നാമകരണം ചെയ്യുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കുട്ടികളുടേയും അദ്ധ്യാപകരുടേയും ശ്രമഫലമായി രക്ഷാകർത്താക്കളിൽ നിന്നും അഭ്യുദയകാംഷികളിൽനിന്നും  പൈസയായും സാധനമായും സംഭാവനകൾ സ്വീകരിച്ചുകൊണ്ട് വലിയൊരു സമാഹരണം നടത്തുകയുണ്ടായി.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിദ്യാലയ വിശേഷം.

ഒരു വർഷത്തിൽ മൂന്ന് ലക്കങ്ങളയിട്ടാണ് പ്രസിദ്ധീകരിക്കുന്നത്.

      2018-19 ലെ വിദ്യാലയ വിശേഷം  പ്രഥമ ലക്കം  31-08-2018 ൽ പ്രകാശനം ചെയ്തു.  
  ചിട്ടയായ പ്രവർതനത്തിലൂടെ ഒരു അക്കാഡമിക വർഷത്തിൽ മൂന്ന് കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കുന്നു. കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ പ്രവർത്തനം വളരെ സഹായകരമാകുന്നു. ഓരോ ക്ലാസ്സും തയ്യറാക്കുന്ന കയ്യെഴുത്ത് മാഗസിൻറെ നിലവാരം പരിശോധിച്ച് ഗ്രേഡ് നൽകുകയും  സമ്മാനങ്ങൾ ഏർപ്പെടുത്തിയും വരുന്നു.


  • ഇക്കോ & ഫോറസ്ട്രി ക്ലബ്ബ്
  • റോഡ് സേഫ്റ്റി ക്ലബ്ബ്
         റോഡു സുരക്ഷയുമായി ബന്ധപ്പെട്ട നിരലധി പഠന-പരിശീലന പരിപാടികൾ ഈ ക്ലബ്ബിന് കീഴിൽ നടക്കുന്നു. ഒരു വാർഷിക പ്രവർത്തന പരിപാടി തയ്യാറാക്കി അതനുസരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
  • പരിസ്ഥിതി ക്ലബ്ബ്

* ഹെൽത്ത് ക്ലബ്ബ്

     എല്ലാ ആഴ്ചയിലും  ഡ്രൈ ഡേ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴക്കാല രോഗങ്ങൾ മറ്റ് സാംക്രമിക രോഗങ്ങൾ എന്നിവക്കെതിരെ ബോധവൽക്കരണ പരിപാടി എന്നിവ സംഘടിപ്പിച്ചു
  • വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
  • കാർഷിക ക്ലബ്ബ്
     ഓണത്തിന് ഒരുമുറം പച്ചക്കറി പരിപാടിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കുട്ടികളുടെ വീട്ടിലും സ്ക്കൂളിലും വിത്തുകൾ നട്ടു കഴിഞ്ഞു. സമൃദ്ധമായി പച്ചക്കറി ഉൽപാദിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കുട്ടികളും അദ്ധ്യാപകരും.  കാർഷിക ക്ലബ്ബിനോടനുബന്ധിച്ച് ഹണി ക്ലബ്ബും പ്രവർത്തിച്ചു വരുന്നു. തൽപരരായ തെരെഞ്ഞെടുത്ത കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും തേനീച്ച വളർത്തലിൽ പരിശീലനം നൽകിവരുന്നു.  വിദ്യാലയ അങ്കണത്തിൽ കുട്ടികൾക്ക് കാണുന്നതിനും  പഠിക്കുന്നതിനുമായി തേനീച്ച കോളനികൾ സ്ഥാപിച്ചിട്ടുണ്ട്.
  • എനർജി ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • റീഡേഴ്സ് ക്ലബ്ബ്

* ഫിലാറ്റലിക് ക്ലബ്ബ്

പോസ്റ്റൽ ഇൻഫർമേഷൻ ആൻറ് സർവ്വീസ് സെൻറർ

  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • മലയാളം ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്

മാനേജ്മെന്റ്

എം അബ്ദുൽ ലത്തീഫ്( എം ഡി, ഹെർക്കുലീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്)

മുൻ സാരഥികൾ

മികവുകൾ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി ഉപജില്ല സ്ക്കൂൾ കലോൽസവങ്ങളിൽ ജ്നറൽ, അറബി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി വരുന്നു. ജില്ല കലേത്സവങ്ങളിൽ സബ്ജില്ലയുടെ യശ്ശസുയർത്തുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു. ഇക്കാലയളവിനുള്ളിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് .

ഐ എസ് ഒ അംഗീകാരം

ഐ എസ് ഒ-9001 -2015 അംഗീകാരം ലഭിച്ച ഒരു പൊതു വിദ്യാലയമാണ് കെ വി യു പി എസ്. മികച്ച അക്കാദമിക് നിലവാരത്തിനും ഭൗതിക സാഹചര്യങ്ങൾക്കും ലഭിച്ച അംഗീകാരമാണ് ഇത്

ബെസ്റ്റ് സ്ക്കൂൾ അവാർഡ്

പി എം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2018-19 വർഷത്ത സംസ്ഥാന തല ബെസ്റ്റ് സ്ക്കൂൾ അവാർഡിന് പാങ്ങോട് കെ വി യു പി സ്ക്കൾ അർഹമായി. രണ്ട് ലക്ഷം രൂപ ക്യാഷ് പ്രൈസും ഫലകവും എറണാകുളം ലേ മെർഡിയത്തിൽ വച്ച് നടന്ന പരിപാടിയിൽ വച്ച് ബഹു. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിൽ നിന്നും ഏറ്റുവാങ്ങി. വിദ്യാലയത്തിൻെറ പാഠ്യ-പാഠ്യേതര രംഗത്തെ മികച്ച പ്രവർത്തനങ്ങളും വിദ്യാലയത്തിൻെറ സമൂഹവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്.

വനമിത്ര അവാർഡ്

  2016-17 സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡിന്  അർഹമാകാൻ നമ്മുടെ വിദ്യാലയത്തിന് ഭാഗ്യം ലഭിച്ചു. സ്കൂൾ കാമ്പൗണ്ടിലെ വിത്യസ്ത തരം വൃക്ഷങ്ങളും  ചെടികളും ഔഷധ സസ്യങ്ങളും പരിഗണച്ചാണ് അവാർഡ്. ഒരു സമ്പുർണ്ണ ജൈവ വൈവിധ്യ വിദ്യാലയം കൂടിയാണ് ഈ സ്ക്കൂൾ.

ബെസ്റ്റ് ചൈൽഡ് ഫ്രന്റ്റ്ലി സ്ക്കൂൾ അവാർഡ്-2016

   നാഷണൽ ചൈൽഡ് ഡവലപ്മെൻ റ്റ് കൗൺസിലിൻറെ 2016 ലെ ബെസ്റ്റ് ചൈൽഡ് ഫ്രന്റ്റ്ലി സ്ക്കൂൾ അവാർഡിന് ഈ സ്ക്കൂൾ അർഹമായി.സ്ക്കൂളിൻറെ  ശിശുസൗഹ്റ്ദ അന്തരീക്ഷമാണ് ഈ അവാർഡിനർഹമാക്കിയത്. ജൈവവൈവിധ്യങ്ങളുടെ ഒരു ലോകമാണ് ഈ സ്ക്കൂൾ കാമ്പൗണ്ട്. 

പരിസ്തിതി സൗഹൃദ-ഊർജസരക്ഷണ അവാർഡ്

  വണ്ടർലാ അമ്യുസ്മെൻറ് ഏർപ്പെടുത്തിയിട്ടുള്ള 2015-16 ലെ പരിസ്തിതി സൗഹൃദ-ഊർജസരക്ഷണ അവാർഡ് നിരവധി സ്ക്രീനിങ്ങുകൾക്ക് വിധേയമായി ഈ സ്ക്കൂളിനു നേടാനായി.

==വഴികാട്ടി

{{#multimaps: 8.7623547,76.9224023| zoom=12 }}


"https://schoolwiki.in/index.php?title=കെ_വി_യു_പി_എസ്_പാ‍ങ്ങോട്&oldid=627529" എന്ന താളിൽനിന്ന് ശേഖരിച്ചത്