"കുന്നങ്കരി സെന്റ് ജോസഫ്‌സ് യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Kunnamkary St.Joseph's UPS}}
{{prettyurl|Kunnamkary St.Joseph's UPS}} {{വഴികാട്ടി അപൂർണ്ണം}}  
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School

12:37, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുന്നങ്കരി സെന്റ് ജോസഫ്‌സ് യു.പി.എസ്.
വിലാസം
കുന്നംകരി

കുന്നംകരി
,
കുന്നംകരി പി.ഒ.
,
686102
സ്ഥാപിതംജൂൺ - 1982
വിവരങ്ങൾ
ഫോൺ0477-2753466
ഇമെയിൽstjosephups699@gmail.com
കോഡുകൾ
സ്കൂൾ കോഡ്46425 (സമേതം)
യുഡൈസ് കോഡ്32111100602
വിക്കിഡാറ്റQ87479755
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമേരിക്കുട്ടി ആർ
പ്രധാന അദ്ധ്യാപികമേരിക്കുട്ടി ആർ
പി.ടി.എ. പ്രസിഡണ്ട്മനോജ് പി എം
എം.പി.ടി.എ. പ്രസിഡണ്ട്പ്രിൻസിമോൾ എസ്
അവസാനം തിരുത്തിയത്
01-03-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് സെന്റ് ജോസഫ് യു പി സ്കൂൾ. കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ കുട്ടനാട്ടിലെ, വെളിയനാട് വില്ലേജിലെ കുന്നംകരിയിൽ ചാലിയാറിന്റെ തീരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

പൊതു വിദ്യാഭ്യാസരംഗം ഉണരുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ് എന്ന ലക്ഷ്യത്തിലൂന്നി പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കാൻ കേരള സർക്കാർ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം എന്ന ബൃഹത്തായ പരിപാടി വൈവിധ്യമാർന്ന പദ്ധതികളിലൂടെ മുന്നേറുകയാണ്. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനായ പദ്ധതികൾ ധാരാളം പ്രശ്നങ്ങൾ നേരിടാറുണ്ട്.

പൊതുവിദ്യാലയത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെങ്കിൽ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടണം. പൂർവ വിദ്യാർഥികൾ, സുമനസ്സുകളായ നാട്ടുകാർ, ത്രിതല പഞ്ചായത്തുകൾ എന്നിവ സംയോജിച്ചുകൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. കുന്നംകരി, കിടങ്ങറ, ചേന്നങ്കരി എന്നീ പ്രദേശങ്ങളിലെ എല്ലാവരും തന്നെ അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിനു ഈ സ്കൂളിനെ ആണ് ആശ്രയിച്ചിരുന്നത്. വികസനം എത്തി നോക്കിയിട്ടില്ലാത്ത ഈ പ്രദേശത്തു യാത്രാക്ലേശം രൂക്ഷമാവുകയും ഈ ഗ്രാമം ഒറ്റപ്പെടുകയും ചെയ്തതോടെ പതിനായിരങ്ങൾക്ക് അറിവ്  പകർന്ന ഈ സരസ്വതിക്ഷേത്രം അടച്ചുപൂട്ടൽ ഭീഷിണി നേരിടുകയാണ്. പൊതുജന പങ്കാളിത്തത്തോടെ വിവിധങ്ങളായ സൗകര്യങ്ങൾ ഒരുക്കി ഈ വിദ്യാലയത്തെ മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റുക എന്നതാണ് സ്കൂളിലെ പി. ടി. എ. കമ്മിറ്റിയുടെ ഏറ്റവും പ്രധാന ലക്ഷ്യം.

കാഴ്ചപ്പാട്

"അക്കാദമിക മികവിലൂടെ വിദ്യാലയ മികവ് "

ഈ കാഴ്ചപ്പാടിന്റെ നിർവ്വഹണത്തിനായി എല്ലാ വർഷവും കൂട്ടായ പ്രവർത്തനങ്ങൾ നടന്നുവരുന്നു.  അങ്ങനെ ഈ വിദ്യാലയത്തിലെത്തുന്ന എല്ലാ വിദ്യാർഥികളെയും ആത്മവിശ്വാസമുള്ളവരും, ജ്ഞാന ദാഹികളുമായ നല്ല പൗരന്മാരാക്കുക.

പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികളെയും എഴുത്തും വായനയും പഠിപ്പിക്കുക. ഭാഷ, ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളോടുള്ള കുട്ടികളുടെ ഭയം നീക്കി രസകരമായ പഠനം. എല്ലാ പഠന നേട്ടങ്ങളും ഓരോ കുട്ടിയും ആർജ്ജിച്ചു എന്ന് ഉറപ്പു വരുത്തുക.

പഠനത്തിന്റെ പിന്നോക്കാവസ്ഥയിലും, ഭിന്ന ശേഷിയിലുമുള്ള വിദ്യാർത്ഥികളുടെ ശാരീരിക മാനസിക പഠന പരിമിതികളെ മറികടന്നു മുന്നേറുവാൻ അവസരങ്ങളും സാഹചര്യങ്ങളും ഒരുക്കുക.

പൊതു ലക്ഷ്യങ്ങൾ

ഓരോ വിദ്യാലയത്തിന്റെയും സാഹചര്യങ്ങൾക്ക് അനുസൃതമായ മികവാണ് ലക്ഷ്യമിടുന്നത്. അക്കാദമിക മികവിലൂടെയാണ് ഒരു വിദ്യാലയത്തിന്റെ മികവ് കണക്കാക്കുന്നത്. മെച്ചപ്പെട്ട പഠനാനുഭവങ്ങൾ കണ്ടെത്തുക, പഠന സാഹചര്യങ്ങളൊരുക്കുക, വിദ്യാലയങ്ങളിൽ ആധുനിക സൗകര്യങ്ങൾ സജ്ജീകരിക്കുക എന്നിവയാണ് പി. ടി. എ. ലക്ഷ്യമിടുന്നത്. അറിവിനെ സ്കൂളിന് പുറത്തുള്ള ജീവതവുമായി ബന്ധപ്പെടുത്തുക, പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക് പഠന പ്രവർത്തനത്തെ വികസിപ്പിക്കുക. നിരന്തര മൂല്യ നിർണയത്തിന്റെയും വിലയിരുത്തലിന്റെയും സാദ്ധ്യത പ്രയോജനപ്പെടുത്തുക തുടങ്ങിയ ദേശീയ പാഠ്യ പദ്ധതി ചട്ട കൂടിന്റെ (2005) നിർദ്ദേശങ്ങളും പ്രക്രിയാബന്ധിതവും, പ്രവർത്തനാധിഷ്ട തവും ശിശു കേന്ദ്രീകവുമായ പഠനമാണ് ക്ലാസ്സ് മുറിയിൽ നടക്കേണ്ടതെന്ന വിദ്യാഭ്യാസ അവകാശ നിയമം (2009) മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളിലും ഊന്നി നിന്നുകൊണ്ടാണ്  ലക്ഷ്യങ്ങൾ നിർണയിച്ചിട്ടുള്ളത്.

  1. ഐ. സി. ടി. അധിഷ്ടിത പഠനത്തിനാവശ്യമായ ഭൗതിക സൗകര്യങ്ങളും അക്കാദമിക തയ്യാറെടുപ്പുകളും ഉറപ്പാക്കുക.
  2. കലാ-കായിക പ്രവർത്തി പരിചയ മികവ് ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുക.
  3. സ്കൂൾ ലൈബ്രറി, ലബോറട്ടറികൾ എന്നിവ പഠന പ്രക്രിയയുടെ ഭാഗമാക്കുക.
  4. കാർഷിക സംസ്കാരം പുതിയ തലമുറയിൽ വളർത്തിയെടുക്കുക.
  5. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി മുഖ്യധാരയിലെത്തിക്കുക.
  6. കുട്ടികൾക്കായി കൗൺസിലിംഗ് സൗകര്യങ്ങൾ ഒരുക്കുക.
  7. പഠനം, ആകർഷകവും ആനന്ദദായകവും ആകുന്ന വിധത്തിൽ ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുക.
  8. എല്ലാ കുട്ടികൾക്കും എല്ലാ മേഖലകളിലും അനുഭവം ലഭിക്കുന്നതിനും സർഗ്ഗപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അവസരം ഒരുക്കുക.
  9. സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതാത് ക്ലാസ്സിൽ നേടേണ്ട പഠനശേഷികൾ ലഭ്യമായി എന്ന് ഉറപ്പു വരുത്തുക.
  10. കുട്ടികളുടെ സർഗ്ഗപരവും, അക്കാദമികവും, കായികവുമായ കഴിവ് പരമാ വധി പ്രോൽസാഹിപ്പിച്ച് സംസ്ഥാന, ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തമാക്കുക.
  11. ഭാഷാ ശേഷി വികസനം.
  12. വായന പരിപോഷിപ്പിക്കുക.
  13. ഇംഗ്ലീഷ് പഠന പരിപോഷണം.
  14. ശാസ്ത്ര പഠന പരിപോഷണം.

ഭൗതികസൗകര്യങ്ങൾ

കുട്ടനാട് വിദ്യാഭ്യസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ആറു ക്ലാസ് മുറികളോട് കൂടി പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ സ്കൂളിന് നിലവിലുണ്ട്. കിണർ, മഴ വെള്ള സംഭരണി തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ. ഡിജിറ്റലൈസ് ചെയ്ത ഒരു ക്ലാസ് മുറി. മികച്ച കുടിവെള്ള സൗകര്യം. വൃത്തിയുള്ള പാചക മുറി . മൂന്നു യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. ലൈബ്രറി, കമ്പ്യൂട്ടർ റൂം, സയൻസ് ലാബ്, സ്മാർട്ട് ക്ലാസ് റൂം എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ അഞ്ചുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട്. എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ചരിത്രം

വെളിയനാട് പഞ്ചായത്ത് മൂന്നാം വാർഡിൽ കുന്നംകരി ഗ്രാമത്തിന്റെ വടക്കേ അതിർത്തിയിൽ പമ്പയാറിന്റെ തീരത്ത് മഠത്തിലാക്കൽ ജെട്ടിക്ക് സമീപം മഠത്തിലാക്കൽ സ്കൂൾ എന്ന ഓമനപ്പേരിൽ അിറയപ്പെടുന്ന സെന്റ് ജോസഫ്സ് യു. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. ഈ സ്ഥാപനത്തിന്റെ ഉത്ഭവത്തിന് കാരണഭൂ തനും, ഉപകാരിയും, മഠത്തിലാക്കൽ ഡോ. എം. കെ. ആന്റണിയാണ്. പ്രകൃതി രമണീയമായ കുട്ടനാട്ടിലെ കുന്നംകരി ഗ്രമത്തിൽ പ്രശോഭിക്കുന്ന ഈ സ്ഥാപനം ഈ നാട്ടിലെ സാധാരണക്കാരുടെ മക്കൾക്ക് അിറവിന്റെ കൈത്തിരി തെളിക്കുന്ന തിൽ മുന്നിട്ടു നിൽക്കുന്നു.

കുട്ടനാടൻ കായലിന്റെ കൈയ്യോളങ്ങൾ തഴുകുന്ന കുന്നംകരി ഗ്രാമത്തിന്റെ വിദ്യാഭ്യാസ മോഹങ്ങളുടെ സാക്ഷാത്കരണം ചങ്ങനാശ്ശേരി സെന്റ് മാത്യൂസ് പ്രോവിൻസ് മനേജ്മെന്റിൽ (തിരുഹൃദയ സന്യാസി സമൂഹം) 1982 ജൂൺ ഒന്നിന് മഠത്തോടനുബന്ധിച്ചുള്ള ഒരു കെട്ടിടത്തിൽ തലവടി ഉപജില്ലാ ഓഫീസറുടെ കീഴിൽ അഞ്ചാം ക്ലാസ്സിൽ 41 കുട്ടികളുമായി ഈ കലാലയത്തിന് തുടക്കം കുറിച്ചു. ഈ സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജായി റവ. സി. കുഞ്ഞുഞ്ഞമ്മ കുരുവിള ചാർജെടുത്തു. മഠത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിലായിരുന്നു ആദ്യകാലങ്ങളിൽ ക്ലാസ്സുകൾ നടത്തിയിരുന്നത്. 1984 ജൂൺ ആയപ്പോഴേക്കും 5, 6, 7 എന്നീ ക്ലാസ്സുകളിൽ ഈ രണ്ടു ഡിവിഷനുകളുമായി ഒരു പരിപൂർണ യു. പി. സ്കൂളായി ഈ കലാലയം ഉയരുകയും റവ. സി. സീയന്ന എസ്. എച്ച്. ഹെഡ്മിസ്ട്രസ്സായി ചുമതലയേൽക്കുകയും ചെയ്തു. 1985 ജൂൺ 5-ന് പുതിയതായി പണിത സ്കൂൾ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കു കയും ചെയ്തു. ഈ സ്ഥാപനം ഈ ഗ്രാമത്തിൽ അനുവദിച്ചു കിട്ടുന്നതിനായി അദ്ധ്വാനിച്ച് സുമനസുകളായ ഒട്ടേറെപ്പേരുണ്ട്. ഇതിന്റെ വളർച്ചയും ഉയർച്ചയു മായി ജീവനും ജീവിതവും വ്യയം ചെയ്ത പ്രഥമാദ്ധ്യാപകരുടേയും ഗുരു പ്രസാദം പകർന്നേകിയ അദ്ധ്യാപകരുടേയും വിദ്യാമധു നുകർന്ന 2000-ത്തിലധികം കുട്ടികളുടേയും നീണ്ട നിര കാണാം.

മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ വിവിധ മണ്ഡലങ്ങളിൽ സ്വദേശത്തും, വിദേശത്തുമായി വിരാജിക്കുന്ന വൈദികർ, സന്യസ്തർ, ഡോക്ടർമാർ, എൻജിനീ യർമാർ, സാമൂഹ്യ പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, അദ്ധ്യാപകർ തുടങ്ങി ഈ കലാലയം സംഭാവന ചെയ്ത പൂർവ്വ വിദ്യാർത്ഥികൾ ഏറെ അഭിമാനത്തിനു വക നൽകുന്നു. വിജ്ഞാന നഭോ മണ്ഡലത്തിൽ ഒരു ഉജ്ജ്വല താരമായി വിളങ്ങുന്ന സെന്റ് ജോസഫ്സ് യു, പി. സ്കൂളിന് യത്രാസൗകര്യങ്ങളുടെ ഏറെ പരിമിതികൾ ഉണ്ടായിരുന്നിട്ടും എൽ. പി. തലത്തിലെ വിദ്യാഭ്യാസത്തിന് ശേഷമുള്ള തുടർ വിദ്യാഭ്യാസത്തിനായി ദൂരെ സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരുന്നതു മൂല മുണ്ടായിരുന്ന വിഷമ സന്ധികൾ ഈ സ്ഥാപനം നാട്ടുകാരുടേയും, കുട്ടികളുടേയും ഏക ആശ്രയമായിരുന്നു. കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചയിൽ ഏറെ പ്രശംസ നേടുവാനും എന്നും മുൻ നിരയിൽ എത്തുവാനും ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് വർഷം ചിത്രം
1 സിസ്റ്റർ.ആൻസി ജയിംസ് S H
2 സിസ്റ്റർ.മേരി E.C 2000 - 2004
3 ശ്രീമതി.ആനിമ്മ കുഞ്ചെറിയ 1984 - 2020
4 ശ്രീമതി.ശ്രീദേവി K.S 1987 - 2021

നേട്ടങ്ങൾ

  1. സബ്ജില്ലാതല കലാ-കായിക പ്രവർത്തി പരിചയ മേളകളിൽ ഉന്നത വിജയം.
  2. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര മേളകളിൽ സബ്ജില്ലാതലത്തിൽ വിജയം.
  3. സംസ്കൃത സ്കോളർഷിപ്പ് പരിശീലനം, മികച്ച വിജയം, യു. എസ്. എസ്. സ്കോളർഷിപ്പ് പരിശീലനം.
  4. മികച്ച പഠനാന്തരീക്ഷം, ചിട്ടയായ പഠനം.
  5. അഞ്ച്, ആറ് ക്ലാസ്സുകളിൽ വന്നു ചേരുന്ന കുട്ടികളുടെ അവസ്ഥ മനസ്സിലാക്കി അടിസ്ഥാന ശേഷി ഉറപ്പിക്കൽ.
  6. പരീക്ഷണങ്ങളിലൂടെയുള്ള ശാസ്ത്ര പഠനം.
  7. മികച്ച ശുചിത്വ വിദ്യാലയം.
  8. മാതൃഭൂമിയുടെ ഹരിത കേരള വിദ്യാലയ അവാർഡ്.
  9. കുട്ടികൾക്ക് രുചികരമായ ഉച്ച ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. റവ.ഫാദർ. ജോസഫ് നാൽപതാംകളം
  2. ഫാ. മാത്യു നടിച്ചിറ
  3. ഡോ.ജോസഫ് ദേവസ്യ
  4. ഡോ.ആശ പുന്നൂസ്
  5. ജോഷി ജോസഫ് [ഇലക്ട്രിസിറ്റി എഞ്ചിനിയർ]
  6. സിസ്റ്റർ ബ്ലെസി സ്രാമ്പിക്കൽ
  7. ജോജോമോൻ ജോർജ് - (അസിസ്റ്റന്റ് മാനേജർ & ഇന്റെർണൽ ഓഡിറ്റർ)
  8. സെബിൻ സിബി (സോഫ്റ്റ്‌വെയർ എഞ്ചിനീയർ)

നിലവിലെ അവസ്ഥാ വിശകലനം

ഒറ്റപ്പെട്ട ഒരു ദ്വീപിലെന്നപോലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിനെ മാത്രം ആശ്രയിക്കേണ്ട സ്ഥിതി വിശേഷം ഉള്ളതിനാൽ ഓരോ വർഷവും കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നു. ഗതാഗത വകുപ്പുമായി നിരന്തരം ബന്ധപ്പെടുന്നതു മൂലം കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിനും, തിരിച്ചു വീട്ടിൽ എത്തുന്നതിനും രണ്ട് ബോട്ടുകൾ മുടക്കം വരാതെ ക്രമീകരിച്ചിട്ടുണ്ട്. പ്രസ്തുത ബോട്ടുകൾക്ക് സർവ്വീസ് നടത്തുന്നതിന് തടസ്സം ഉണ്ടായാൽ പകരം ബോട്ട് ക്രമീകരിച്ച് കുട്ടികളെ സ്കൂളിലും തിരിച്ച് വീട്ടിലും എത്തിക്കുന്നതിനുള്ള സംവിധാനം അധികൃതർ ചെയ്തു തന്നു. കിടങ്ങറ, കുന്നംകരി, വെളിയനാട്, കാവാലം, ചേന്നംകരി എന്നീ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. വിദ്യാലയത്തിനടുത്ത് വീടുകളുടെ എണ്ണം വളരെ കുറവായതിനാൽ ഈ പ്രദേശത്ത് നിന്നും 5 -ൽ താഴെ കുട്ടികൾ മാത്രമാണ് സ്കൂളിൽ അധ്യായനം നടത്തുന്നത്. പ്രഗൽഭരായ അനേകം പ്രതിഭകൾക്ക് ജന്മം നൽകിയ ഈ സ്കൂളിന്റെ വളർച്ചയുടെ പിന്നിൽ പി. റ്റി. എ., എം. പി. റ്റി. എ. എന്നിവയും നല്ലവരായ നാട്ടുകാരും ഉൾപ്പെടുന്നു.

വഴികാട്ടി


{{#multimaps: 9.457471, 76.471124| zoom=18}}