"കടവത്തൂർ വി.വി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 76: വരി 76:
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*തലശ്ശേരി പട്ടണത്തിൽ നിന്നും 18കിലോമീറ്റർ അകലെ കടവത്തൂർ ഗ്രാമത്തിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു പാനൂർ പട്ടണത്തിൽ നിന്നും എലാങ്കോട് പാലത്തായി വഴി 5കിലോമീറ്റർ സഞ്ചാരിച്ചാൽ സ്കൂളിലെത്താം....
*തലശ്ശേരി പട്ടണത്തിൽ നിന്നും 18കിലോമീറ്റർ അകലെ കടവത്തൂർ ഗ്രാമത്തിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു പാനൂർ പട്ടണത്തിൽ നിന്നും എലാങ്കോട് പാലത്തായി വഴി 5കിലോമീറ്റർ സഞ്ചാരിച്ചാൽ സ്കൂളിലെത്താം....
       കടവത്തൂരിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഇരഞ്ഞിൻ കീഴിൽ പള്ളി പരിസരത്തെത്തും ഇടതു ഭാഗത്തുള്ള റോഡിലൂടെ കല്ലാച്ച്യേരി പുഴയുടെ ഭാഗത്തേക്ക്‌ വന്നാൽ സ്കൂൾ കാണാം{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
       കടവത്തൂരിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഇരഞ്ഞിൻ കീഴിൽ പള്ളി പരിസരത്തെത്തും ഇടതു ഭാഗത്തുള്ള റോഡിലൂടെ കല്ലാച്ച്യേരി പുഴയുടെ ഭാഗത്തേക്ക്‌ വന്നാൽ സ്കൂൾ കാണാം
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
|}

15:59, 4 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

കടവത്തൂർ വി.വി.യു.പി.എസ്
വിലാസം
കടവത്തൂർ

കടവത്തൂർ (പി.ഒ) തലശേരി (വഴി) കണ്ണൂർ(ജില്ല)
,
670676
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04902391956,9895494095
ഇമെയിൽkvvups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14555 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല[[കണ്ണൂർ/എഇഒ {{{പാനൂർ}}} | {{{പാനൂർ}}}]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-05-2021VVUPSCHOOL


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ കിഴക്കൻ മേഖലയായ കടവത്തൂർ ഗ്രാമത്തിലെ സാമുദായികമായി പിന്നോക്കം നിൽക്കുന്ന പാവപ്പെട്ട ജനങ്ങളുടെ വിദ്യാഭ്യാസത്തിന് വേണ്ടി കടവത്തൂരിലെ സാംസ്ക്കാരികനായകനും, വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ശ്രീ.പയേരി കൃഷ്ണൻ മാസ്റ്റർ കൊല്ലങ്ങൾക്കു മുമ്പ് ഒരു ഷെഡ്ഡിലാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്.സാധാരണക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ വളരെക്കാലം ഒരു കെട്ടിടം വിട്ട് മറ്റൊരു കെട്ടിടം മാറി തൻ്റെ പ്രവർത്തനം തുടർന്ന അദ്ദേഹത്തിന് 1945 ലാണ് അറക്കൽ എന്ന പറമ്പിൽ 33 സെൻ്റ് സ്ഥലത്ത് സ്കൂളിന് സ്വന്തമായൊരു കെട്ടിടം പണിയിക്കാൻ കഴിഞ്ഞതും ഔപചാരികത കൈവന്നതും ശ്രീ പയേരി കൃഷ്ണൻ മാസ്റ്റർ മാനേജരും, ഹെഡ്മാസ്റ്ററും ആയിക്കൊണ്ട് അടുക്കും, ചിട്ടയോടും കൂടി എൽ.പി സ്കൂളായി പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് 1954-ൽ ആറാം ക്ലാസ് അനുവദിച്ചു കിട്ടുകയും, യു.പി സ്കൂളായി ഉയർത്തപ്പെടുകയും 1957-ൽ സ്ഥിരമായ അംഗീകാരം സർക്കാരിൽ നിന്ന് ലഭിക്കുകയും ചെയ്തു.വിവിധ ഘട്ടങ്ങളിയായി പ്രശസ്തരും, പ്രഗൽഭരുമായ സർവശ്രീ പയേരി കൃഷ്ണൻ മാസ്റ്റർ, ഇല്ലത്ത് നാരായണൻ നമ്പൂതിരി ,കേളു മാസ്റ്റർ, കുങ്കിച്ചി ടീച്ചർ, പൈതൽ മാസ്റ്റർ, ഭാസ്ക്കരൻ മാസ്റ്റർ,ഭാരതി ടീച്ചർ എന്നീ ഹെഡ്മാസ്റ്റർമാരുടെ നേതൃത്വത്തിൽ പുരോഗതിയാർജ്ജിച്ച ഈ വിദ്യാലയത്തിൽ നിന്നും പുറത്തുപോയ വിദ്യാർത്ഥികളിൽ പലരും ഇന്ന് സമൂഹത്തിൽ ഉന്നതനിലവാരങ്ങളിൽ എത്തിയിട്ടുണ്ട്. ഒന്നുമുതൽ ഏഴ് വരെ ക്ലാസുകൾ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഇന്ന് നല്ലൊരു ജൈവവൈവിദ്യഉദ്യാലയവുമുണ്ട്. 18.7.78 ന് പയേരി കൃഷ്ണൻ മാസ്റ്റർ ചരമമടയുകയും ഏക അവകാശിയായ ശ്രീമതി സുശീലാദേവിയ്ക്ക് 5.3.79 ന് മാനേജ്മെൻറ് ലഭിക്കുകയും ചെയ്തു.പഠനപ്രവർത്തനങ്ങളും,പാഠ്യേതര പ്രവർത്തനങ്ങളും ഭംഗിയായി നടക്കുന്ന ഈ സ്ഥാപനത്തിൽ ഇന്ന് മൊത്തം 11 അദ്ധ്യാപകരും ,ഒരു ഓഫീസ് അറ്റൻഡറുമാണുള്ളത്.

ഭൗതികസൗകര്യങ്ങൾ

  സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കടവത്തൂരിലെ സാധാരണക്കാരായ കുട്ടികൾക്ക് വേണ്ടിയാണ് പയേരി കൃഷ്ണൻ മാസ്റ്റർ ഈ സ്കൂൾ സ്ഥാപിച്ചത് കൊല്ലങ്ങൾക്ക് മുമ്പ് ഒരു ഷെഡ്‌ഡിലാണ് ഈ സ്കൂൾ ആരംഭിച്ചത് ഒരു കെട്ടിടം വിട്ട് മറ്റൊരു കെട്ടിടത്തിലേക്ക് മാറിയ വിദ്യാലയത്തിന് 1945ൽ അറക്കൽ എന്ന പറമ്പിൽ സ്വന്തമായൊരു കെട്ടിടം ഉണ്ടാകുന്നു വിദ്യാവിലാസിനി അപ്പർ പ്രൈമറി സ്കൂൾ എന്ന് പേരുള്ള വിദ്യാലയം വി വി യു പി സ്കൂൾ എന്ന ചുരുക്ക പേരിലാണ് അറിയപ്പെടുന്നത് നാട്ടുകാർ അറക്കൽ സ്കൂൾ എന്നും വിളിക്കുന്നു..... പ്രകൃതി രമണീയമായ കല്ലാച്ച്യേരി പുഴ ഒഴുകുന്നത് വിദ്യാലയ ത്തിന്റെ പരിസരപ്രദേശത്തു കൂടിയാണ്.... മലബാറിലെ പ്രസിദ്ധമായ കുറൂളിക്കാവുഭാഗവതി ക്ഷേത്രം വിദ്യാലയത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്നു.....
ഭൗതിക സൗകര്യങ്ങൾ ഘട്ടം ഘട്ടം ആയി വികസിപ്പിച്ചെടുക്കുവാൻ വിദ്യാലത്തിനായിട്ടുണ്ട്... കുടിവെള്ള സൗകര്യം സ്മാർട്ട്‌ ക്ലാസ്സ്‌റൂം ലൈബ്രറി സൗകര്യം ജൈവ വൈവിധ്യ ഉദ്യാനം സ്കൂൾസ്റ്റോർ തുടങ്ങിയവ സജ്ജ മാക്കിയിട്ടുണ്ട് മാനേജ്മെന്റിന്റെയും പി ടി എ യുടെയും സഹകരണത്തോടെ ഇന്റർലോക്ക്, ടൈൽ പതിക്കൽ ക്ലാസ്സ്‌ ഡിവൈഡർ, മരത്തണലിൽ ക്ലാസ്സ്‌ മുറി, സൗകര്യപ്രദമായ ശുചി മുറി കൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്....
സന്നഭാവിയിൽ കെട്ടിടം പുതുക്കി പണിയാനുള്ള പദ്ധതികൾ നടത്തികൊണ്ടിരിക്കുകയാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

സ്കൗട്ട് & ഗൈഡ്

ക്ലബ് പ്രവർത്തനങ്ങൾ

ഹരിതവിദ്യാലയം

ടാലെന്റ്റ് ലാബ്

പ്രകൃതിസംരക്ഷണ സേന

കലാകായിക പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

  • ശ്രീ പയേരി കൃഷ്ണൻ മാസ്റ്ററുടെ മകൾ കെ.എം.സുശീലാദേവി

മുൻസാരഥികൾ

പി.ടി.എ

    വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽഅഭിമാനർഹമായ വിജയങ്ങൾ ഉണ്ടാക്കിയതിൽ പി.ടി.എ ക്കുള്ള പങ്ക് വളരെ വലുതാണ്....
   സ്കൂൾ ജനറൽ പി.ടി.എ ക്ക് പുറമെ മദർ പി.ടി.എ യും ഓരോ ക്ലാസ്സിനും ക്ലാസ്സ്‌ പി.ടി.എ യും നിലവിലുണ്ട്...
    പ്രസിദ്ധരായ നിരവധി വ്യക്തികൾ സ്കൂളിന്റെ പി ടി എ പ്രസിഡന്റ്മാരായി പ്രവർത്തിച്ചിട്ടുണ്ട്...
 തൂണിശ്ശേരി കുഞ്ഞിക്കണ്ണൻ, പി കെ വാസു, എടത്തോടി കൃഷ്ണൻമാസ്റ്റർ, തൂണിശ്ശേരി മോഹനൻ, കെ എം വാസു മാസ്റ്റർ, സി എസ് ബാബു, എം പി ഉത്തമൻ കെ ടി പ്രേമൻ, റീജ സി കെ തുടങ്ങിയവർ പി.ടി.എ യുടെ കർമ്മ സാരഥ്യം സമീപകാലത്തായി വഹിച്ചവരാണ്...
    ഷെർലിനിടൂളിൽ, ഷൈനിഅട്ടമ്പായി, റീജ.സി.കെ തുടങ്ങിയവർ മദർ പി.ടി.എ പ്രസിഡന്റ്മാരായും ഭരണ സാരഥ്യം വഹിച്ചിട്ടുണ്ട്...

ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ

  • നിലവിലെ പ്രസിഡന്റ്‌=മീത്തൽ ബാലകൃഷ്ണൻ
  • സെക്രട്ടറി =മഠത്തിൽവിനയൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ സ്റ്റോർ

[[പ്രമാണം:|അടിക്കുറിപ്പ്]]

   വിദ്യാർഥികൾക്ക് ആവശ്യമുള്ള പുസ്തകങ്ങൾ, പഠനോപകരണങ്ങൾ മറ്റ് സ്റ്റേഷനറി സാധനങ്ങൾഎന്നിവ മതിയായ വിലയ്ക്കും ഗുണനിലവാരം ഉറപ്പുവരുത്തിയും ഇവിടെ ലഭിക്കുന്നു. കുട്ടികളെവഴിതെറ്റിക്കുന്ന ലഹരിവസ്തുക്കളും ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ വസ്തുക്കളും, മറ്റും നിർലോഭം വിറ്റഴിക്കുന്ന സാധാരണ കച്ചവടക്കാരിൽ നിന്നും അവരെ മാറ്റി നിർത്തുക എന്ന പ്രധാന ഉദ്ദേശം ആണ് ഈ ഉദ്യമത്തിന് പിന്നിൽ.

വഴികാട്ടി

{{#multimaps:11.72678728582701, 75.6103563102011|zoom=13}}

"https://schoolwiki.in/index.php?title=കടവത്തൂർ_വി.വി.യു.പി.എസ്&oldid=1074632" എന്ന താളിൽനിന്ന് ശേഖരിച്ചത്