കടലായി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ സ്നേഹരൂപം

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹരൂപം

<
മോളെ....പെട്ടെന്നായിരുന്നു ചിന്നുവിന്റെ അമ്മയുടെ വിളി. നീ അച്ഛനെ ആണോ കാത്തിരിക്കുന്നത്? മോളിങ്ങു വന്നേ... ചിന്നു വീടിന് പുറത്ത് അച്ഛനെ കാത്തിരിക്കുകയായിരുന്നു. അന്ന് അവളുടെ പിറന്നാൾ ആയിരുന്നു. പിറന്നാൾ ദിനത്തിൽ അച്ഛൻ കെട്ടിപ്പിടിച്ച് തരുന്ന ഉമ്മ, അത് അവൾക്ക് പുത്തൻ ഉടുപ്പിനേക്കാൾ പ്രിയപ്പെട്ടത് ആയിരുന്നു. പെട്ടന്നായിരുന്നു ഫോൺ ബെൽ മുഴങ്ങിയത്. അവൾ ഓടിച്ചെന്ന് എടുത്തു. "ഹലോ മോളു..... ഹാപ്പി ബര്ത്ഡേ ടു യു .സോറി മോളു , അച്ഛന് വരാൻ പറ്റില്ല കേട്ടോ എൻറെ കുഞ്ഞിന് വിഷമമായോ?" "ഇല്ല അച്ഛാ" അച്ഛാ പെട്ടെന്നായിരുന്നു അവളുടെ മറുപടി ,"മ്മ്‌... എന്തുപറ്റി പറ്റി അച്ഛൻ വരാത്തതിൽ മോൾക്ക് സങ്കടം ഇല്ലേ ?" അച്ഛൻ സങ്കടത്തോടെ ചിന്നുവിനോട് തിരിച്ച് ചോദിച്ചു. "തെല്ലും ഇല്ല കാരണം എന്റെ അച്ഛൻ ഒരു ഡോക്ടർ അല്ലേ ഈ സമയത്ത് അച്ഛൻ അവിടെത്തന്നെ വേണം." ചിന്നുവിന്റെ സംശയങ്ങൾ ഓരോന്നായി അച്ഛനോട് ചോദിക്കാൻ തുടങ്ങി. "അച്ഛാ ഈ കൊറോണ വൈറസ്... അതിനെ പറ്റി ഒന്ന് എളുപ്പം മനസ്സിലാവുന്ന രീതിയിൽ പറയാമോ? " "ഇത്തിരി സമയമേ ഉള്ളൂ, എങ്കിലും അച്ഛൻ ചുരുക്കി പറയാം. ഈ വൈറസ് ചൈനയിലെ വുഹാനിൽ മത്സ്യ മാർക്കറ്റിൽ ജോലി ചെയ്യുന്നവരിൽ ആണ് ആദ്യം കണ്ടെത്തിയത് എന്നാണ് പറയുന്നത്. ഇത് നമ്മുടെ കണ്ണുകൊണ്ട് കാണാൻ കഴിയില്ല കേട്ടോ. ഇത് പിന്നീട് വ്യാപിക്കാൻ തുടങ്ങി. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് അച്ഛൻ പറഞ്ഞു തരാം. ചെറിയ പനി,ചുമ,തലവേദന,ജലദോഷം,ശരീരവേദന,വയറുവേദന എന്നിവ ആണ്. ചെറു പനിയിൽ തുടങ്ങി വലിയ ശരീരോഷ്മാവിൽ എത്തി തലച്ചോറിനെ ബാധിച്ചാണ് മരണം. ഇതിന് ആണെങ്കിൽ മരുന്നും കണ്ടെത്തിയിട്ടില്ല. പക്ഷേ ഇതിനായി ലോകത്തുള്ള മെഡിക്കൽ സംഘങ്ങൾ രാവും പകലും ഇല്ലാതെ പ്രയത്നിക്കുന്നുണ്ട്. പിന്നെ ഇതിനെ ചെറിയ തോതിൽ പിടിച്ചു കെട്ടാൻ നമ്മുടെ നാടിന് കഴിഞ്ഞിട്ടുണ്ട് കേട്ടോ." "അച്ഛാ പത്രത്തിലും ടിവിയിലും ഒക്കെ അതിനെപ്പറ്റി പറയുന്നുണ്ട്." ചിന്നു പറഞ്ഞു തുടങ്ങി."നല്ലവണ്ണം സോപ്പ് ഉപയോഗിച്ച് കൈകഴുകണം, മാസ്കുകൾ ധരിക്കുവാനും അകലം പാലിക്കാനും അല്ലേ അച്ഛാ... പിന്നെ ഒന്നുകൂടി ഉണ്ട്. അച്ഛന് എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തരാൻ പറ്റില്ല കേട്ടോ..." അവള് പൊട്ടിച്ചിരിച്ചു. "അതേ" അച്ഛൻ പറഞ്ഞു. "നമ്മൾ കുറച്ച് നാൾ സാമൂഹിക അകലം പാലിക്കണം ഇടയ്ക്കിടെ കടയിൽ പോകുന്നത് ഒഴിവാക്കി ഒറ്റത്തവണ പോയി വേണ്ട സാധനങ്ങളും മരുന്നുകളും വാങ്ങി വയ്ക്കണം. പിന്നെ അപ്പൂപ്പനേം അമ്മൂമ്മയേയും കൂടുതൽ ശ്രദ്ധിക്കണം. അവർക്ക് പനി വരാതെ നോക്കണം. അവരെ പുറത്തിറങ്ങാൻ സമ്മതിക്കരുത്. മോൾ അവരോട് പറയണം പുറത്തിറങ്ങിയാൽ അച്ഛൻ വന്നാൽ ഇൻജക്ഷൻ വയ്ക്കും എന്ന്." ഇതുകേട്ട് ചിന്നുമോൾ ചിരിക്കാൻ തുടങ്ങി. ആ ചിരി അച്ഛന്റെ കാതിൽ കേട്ടപ്പോൾ സന്തോഷം കൊണ്ട് ആ അച്ഛൻ കരഞ്ഞുപോയി. തൻറെ മോൾ ഇത്രയധികം മനസ്സിലാക്കിയിരിക്കുന്നു. തെല്ലൊന്ന് നിർത്തിയിട്ട് അച്ഛൻ ചുന്നുവിനോട് പറഞ്ഞു. "മോളെ വ്യക്തി ശുചിത്വവും രോകപ്രതിരോധവും ആണ് ഇതിനുള്ള ഇപ്പോഴത്തെ പ്രതിവിധി. ഇതിന് മറുമരുന്ന് കണ്ടുപിടിക്കും വരെ... എൻറെ കുഞ്ഞ് എല്ലാ ദിവസവും പത്രം വായിക്കണം കേട്ടോ... എല്ലാം കഴിഞ്ഞ് വരുമ്പോൾ അച്ഛൻ പൊന്നുമോൾക്ക്‌ എന്താ കൊണ്ടുവരേണ്ടത്?" "ഒന്നും വേണ്ട അച്ഛാ. മാനവരാശിയെ കാർന്നുതിന്നുന്ന ഈ വിഷഭീ ജത്തെ തുടച്ചു നീക്കിയിട്ടാവാം നമുക്ക് ആഘോഷങ്ങളും ആർപ്പുവിളിയും." ചിന്നു പറഞ്ഞു നിർത്തി. "അതേ ഈ സൂഷ്മാണുവിനെ തുരത്തുന്നതു വരെ നമുക്ക് പ്രയത്നിക്കാം. ശരി മോളെ അച്ഛൻ ഫോൺ വേക്കുവാ. തിരിച്ചുവന്നാൽ അച്ഛൻ എല്ലാം വിശദമായി പറഞ്ഞുതരാം കേട്ടോ". ഇതുപറഞ്ഞ് അച്ഛൻ ഫോൺ വച്ചു."മോളെ ചിന്നു... ദേ പായസം റെഡി ആയി. മോൾക്ക് ഇഷ്ടമുള്ള പാൽപായസം." ചിന്നു നാളെയുടെ പ്രതീക്ഷ യ്ക്കായി ഓടി അമ്മയുടെ അടുത്തേക്ക് പോയി.

കാവ്യ ഉദയകുമാർ
7th - ബി കടലായി സൗത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ