എ. എം. എൽ. പി. എസ്. കരിപ്പൂർ ചിറയിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpskc (സംവാദം | സംഭാവനകൾ) (' പൊതു വിദ്യാലയം നാടിന്റെ സമ്പത്താണ്. നാടിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
   പൊതു വിദ്യാലയം നാടിന്റെ സമ്പത്താണ്. നാടിന് വഴികാട്ടിയായി അഭിമാനമായി ശതാബ്ദിയോടടുത്തിരിക്കുകയാണ് ഈ വിദ്യാലയം.1924ൽ ചീരങ്ങൻ കോയക്കുട്ടി മുസ്ല്യാരും ചീരങ്ങൻ സൈതുമാസ്റ്ററും ചേർന്ന് ഒരു നാടിന്റെ ഉന്നമനം ലക്ഷ്യമാക്കി നടത്തിയ പ്രവർത്തന ഫലമാണ് ഈ സ്ഥാപനം. 
          പുന്നത്ത് , കോതേരിക്കുണ്ട് ,പാലപ്പെട്ടി ,ഉങ്ങുങ്ങൽ, കരുവാങ്കല്ല്, പുളിയംപറമ്പ് ,ചെങ്ങാനി, അക്കരെ ഐന്തൂര്  ഇവിടെയുള്ളവരുടെയെല്ലാം  ഏക ആശ്രയമായിരുന്നു പഴയ കാലത്ത് ഈ വിദ്യാലയം. നാട്ടുകാരുടെ അക്കാലത്തെ തൊഴിൽ കൃഷിയായിരുന്നെങ്കിലും പട്ടിണിയിലായിരുന്നു അവർ. കൃഷിപ്പണിക്കു പോകുന്നതിനിടയിൽ അധ്യാപകരുടെ നിർബന്ധം മൂലം ഇടയ്ക്കു സ്കൂളിലെത്തുന്ന കുട്ടികളായിരുന്നു അന്നുണ്ടായിരുന്നത്. എങ്കിലും മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യസത്തിനു വേണ്ടി അവർ സ്കൂളിലെത്തിച്ചേർന്നു.
          ഇന്ന് വിദ്യാദ്യാസത്തിന്റെ അർത്ഥവും വ്യാപ്തിയും ലക്ഷ്യവുമെല്ലാം ഏറെ വിശാലവും വ്യത്യസ്തവുമാണ്. ആ മാറ്റങ്ങളുൾക്കൊണ്ട് വിദ്യാലയത്തിന്റെ ആസൂത്രണവും നിർവഹണവും നടത്തി വരുന്നു. മേന്മയുള്ള വിദ്യാഭ്യാസമെന്ന കുട്ടികളുടെ അവകാശം ലളിതവും രസകരവുമായ പ്രവർത്തനങ്ങളിലൂടെ ഉറപ്പുവരുത്തുന്നു. പാഠ്യ പാഠ്യേതര രംഗങ്ങളിൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനാവശ്യമായ സാഹചര്യം വിദ്യാലയത്തിലുണ്ട്.
     2011 മുതൽ പ്രീ പ്രൈമറി (KG) ക്ലാസുകളും പത്തു വർഷത്തിലേറെയായി ഇംഗ്ലീഷ് മീഡിയം ക്ലാസുകളും  നടത്തി വരുന്നുണ്ട്. മുന്നൂറിലേറെ കുട്ടികളും പ്രഥമാധ്യാപകനുൾപ്പെടെ പതിമൂന്ന് അധ്യാപകരും ഇവിടെയുണ്ട് . ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലായി പതിനൊന്ന് ഡിവിഷനുകളുണ്ട്.
          തലമുറകൾക്ക് വഴി കാണിച്ച ഈ സ്ഥാപനത്തിൽ നിന്നും ജഡ്ജി മുതൽ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന പലരും പൂർവ വിദ്യാർത്ഥികളായുണ്ട്.
       ചുറ്റുവട്ടത്തുള്ള സാധാരണക്കാരായ കുട്ടികളെ മികച്ച നിലയിലെത്തിക്കാൻ മാനേജ്മെന്റെും നാട്ടുകാരും അധ്യാപകരും ശ്രമിക്കുന്നത് കൊണ്ട്  നൂറിലെത്തി നിൽക്കുന്ന ജ്വാല അണയാതെ സംരക്ഷിക്കപ്പെട്ടു പോകുന്നു.