എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsneeleeswaram (സംവാദം | സംഭാവനകൾ) (→‎വിദ്യാരംഗം‌)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം‌

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെവായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവസംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

           നീലീശ്വരം എസ് എൻ ഡി പി സ്കൂളിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു ഓരോ വർഷവും ജൂൺ 19 ന് വായന ദിനത്തിന്റെ ഉദ്ഘാടനത്തോടൊപ്പം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടത്തുന്നു. തുടർന്ന് കഥാരചന, കവിതാരചന, കാവ്യാലാപനം, ചിത്രരചന, അഭിനയം, തിരക്കഥ, നാടൻ പാട്ട്, ആസ്വാദന കുറിപ്പ് തുടങ്ങിയവയിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം ഓരോ വിഭാഗത്തിലും പ്രഗത്ഭരായവർ നല്കുന്നു.

         സ്കൂൾ, സബ്ജില്ല, ജില്ല തുടങ്ങി സംസ്ഥാന തലം വരെയുള്ള മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും ഉയർന്ന  ഗ്രേഡുകൾ നേടുകയും ചെയ്തിട്ടുണ്ട്.

        കൊറോണക്കാലമായിരുന്നെങ്കിലും ഇവിടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് മുടക്കമുണ്ടായില്ല. June 19 ന്

ന് ഇതിന്റെ ഉദ്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചത് അധ്യാപകൻ, ചവിട്ടു നാടക കലാകാരൻ, റിയാലിറ്റി ഷോ താരം തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തനായ ശ്രീ ആൻസൺ കുറുമ്പത്തുരുത്താണ് .

കേരള ഫോക് ലോർ അക്കാദമി അ അവാർഡ്‌ ജേതാവ് ശ്രീ മാത്യൂസ് വയനാട് 'നാട്ടുപൊലിമ' നാടൻ പാട്ട് ശില്പശാല ഓൺലൈൻ ആയി നടത്തി.

            സ്കൂളിലെ പൂർവവിദ്യാർത്ഥിയും മുൻ പിടി എ പ്രസിഡന്റുമായ ശ്രീ ടി എൽ പ്രദീപും അദ്ദേഹത്തിന്റെ മകനും പൂർവവിദ്യാർത്ഥിയുമായ അജയ് ടി പ്രദീപും നമ്മുടെ കുട്ടികൾക്ക് വിദ്യാരംഗം കലാസാഹിത്യവേദിയുമായി ബന്ധപ്പെട്ട മത്സരയിനങ്ങളിൽ എന്നും പരിശീലനം നല്കുന്നതിന് കൂടെയുണ്ട്. അങ്ങനെ

ഈ വർഷം ഓൺലൈൻ ആയി നടന്ന വിവിധ മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും  ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു.

      വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങളിൽ സമീപ പ്രദേശങ്ങളിലെ സാഹിത്യ പ്രതിഭകളുടെയും ഈ സ്കൂളിലെ  അധ്യാപകരുടെയും സഹകരണം ഉണ്ട്. അങ്ങനെ കൂട്ടായ ഒരു പ്രവർത്തനത്തിലൂടെ ഏറ്റവും നല്ല രീതിയിൽ ഈ സംഘടന മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു- സർഗ്ഗാത്മക ശേഷിയുള്ള പുതിയ തലമുറയെ വളർത്തിയെടുക്കാൻ കഴിയുന്നു.