എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

സാഹിത്യ പ്രേമികളായ വിദ്യാര്ത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മ

* 2009ലെ മലപ്പുറം സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ഓവറോള്‍ കിരീടം നേടി

story writing -Malayalam വിദ്യാര്ത്ഥികളുടെ വിഭാഗoഒന്നാം സ്ഥാനം:

story writing -Malayalam -:അധ്യാപക വിഭാഗo ഒന്നാം സ്ഥാനം: Arunapriya AP( HSA maths)

അധ്യാപക വിഭാഗo ഒന്നാം സ്ഥാനം:നേടിയ കധ.

പ്രായശ്ചിത്തം

രഘു ആകെ അസ്വസ്ഥനായിരുന്നു.ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ അയാള്‍ ക്കായില്ല. ഒരു കുഞ്ഞിനെ ഒത്തെടുക്കണമെന്ന ഉദ്ദേശത്തോടെയാണ് അയാള്‍ സെന്റ് പോള്‍സ് പള്ളിയുടെ അനാഥാലയത്തില്‍ എത്തിയത്. "ഒരു ഒത്തെടുക്കലിന്റെ എല്ലാ ഡോക്യുമെന്‍സും ശരിയാക്കി നിങ്ങള്‍ക്ക് കുട്ടിയെ കൊണ്ടുപോകാം.” ഇടുങ്ങിയ വരാന്തയിലൂടെ മദര്‍ ഗ്ലോറിയക്കൊപ്പം നടക്കുംബോള്‍ എന്തൊ രാകാംക്ഷയായിരുന്നു.നടന്നു ചെന്നെത്തിയത് ഒരു പൂന്തോട്ടത്തിന് സമീപത്താ യിരുന്നു.അവിടെ വിശാലമായ പുല്‍ത്തകിടില്‍ ഒരു കൂട്ടം കൊച്ചുകുട്ടികള്‍ കളി ക്കുന്നുണ്ടായിരുന്നു.മദര്‍ തന്നെയാണ് കട്ടിയെ അടുത്തേക്ക് വിളിച്ചുവരുത്തിയത്. അഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി. ‌ “ദുര്‍ഗ്ഗ മോളെ,മോളെ കാണാനാണ് ഇദ്ദേഹം വന്നത്. നിങ്ങള്‍ സംസാരിക്കൂ.” എന്നു പറഞ്ഞ് മദര്‍ വരാന്തയിലേക്ക് നടന്നു നീങ്ങി. “എന്താ മോളുടെ പേര് ?” “ദുര്‍ഗ്ഗ” കുട്ടി മുഖമുയര്‍ത്തി. ഒരു നിമിഷം ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.എവിടെയോ കണ്ടു മറന്ന മുഖം. ഇവളെ ഞാന്‍ എവിടെ വച്ച് കാണാനാണ് ? നാട്ടില്‍ വന്നിട്ട് ഏഴു വര്‍ഷം കഴിഞ്ഞില്ലേ ? മനസ്സു പറഞ്ഞു. കുട്ടി എത്രാം ക്ലാസിലാണ് പഠിക്കുന്നത്. യു കെ ജി യില്‍കൂടുതലൊന്നും ചോദിക്കാന്‍ ഇട നല്‍കാതെ അവള്‍ മറ്റു കുട്ടികള്‍ക്കിടയിലേക്ക് ഓടി. നിഷ്കളങ്കത വിട്ടുമാറാത്ത കൊച്ചു സുന്ദരി. തിരിച്ച് മദര്‍ ഗ്ലോറിയയുടെ അടുത്തേക്ക് പോകുംബോഴും മനസ്സു മുഴുവന്‍ ദുര്‍ഗ്ഗയായി രുന്നു. “മദര്‍‍ , ദുര്‍ഗ്ഗയെക്കുറിച്ച് കൂടുതലെന്തെങ്കിലും നിങ്ങള്‍ക്ക് അറിയുമോ‍?” “ആ കുട്ടിയുടേത് ഒരു ദുരന്ത കഥയാണ്.” “മദര്‍ ,എന്തു തന്നെയായാലും ഞങ്ങള്‍ അവളെ സ്വന്തം മകളെപ്പോലെ നോക്കും.” “ഞാന്‍ എന്തിന് നിങ്ങളോട് അത് മറച്ചുവെക്കണം‍?. അവളുടെ അച്ഛനെ അമ്മ കൊന്നതാണ്.അച്ഛന്‍ തികഞ്ഞ മദ്യപാനി ആയിരുന്നു.എന്നും മ ദ്യപിച്ച് അമ്മയെ അടിക്കും.അവസാനം മര്‍ദ്ദനം സഹിക്കവയ്യാതെ അവളുടെ അമ്മ അച്ഛനെ കൊന്നു. കോടതിയില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. 18 കൊല്ലത്തെ കഠിന തട വിന് കോടതി ശിക്ഷിച്ചു. ജയിലില്‍ വച്ച് അവളുടെ അമ്മ ഹൃദയാഘാതം വന്ന് മരി ച്ചു. നിങ്ങള്‍ വായിച്ചിട്ടുണ്ടാകും അവളുടെ അച്ഛന്റെ പേര് മഹേഷ് എന്നും അമ്മ യുടേത് പാര്‍വ്വതി എന്നുമായിരുന്നു.” പാര്‍വ്വതി ! എവി‌ടെയോ ഒരു മിന്നല്‍ പിണര്‍ ഞെട്ടലില്‍ നിന്ന് ഒരുവിധം വിമുക്തനായി മദറിനോട് യാത്രപറഞ്ഞിറങ്ങി.വഴിയിലുടനീളം പാര്‍വ്വതിയെക്കുറിച്ചുള്ള ചിന്ത കളായിരുന്നു.എപ്പോഴാണ് വീട്ടു വരാന്തയില്‍ എത്തിയതെന്ന് ഓര്‍മ്മയില്ല. പതിനൊന്നു വര്‍ഷങ്ങള്‍ മുംബാണ് പാര്‍വ്വതിയെ ആദ്യമായി കണ്ടത്. അന്ന് നാഗര്‍ കോവിലില്‍ വച്ച് അന്തര്‍ദേശീയ അത്‍ലറ്റിക് മീറ്റ് നടക്കുന്ന കാലം. കോടമഞ്ഞ് പെയ്യുന്ന ഒരു പുലര്‍ക്കാലം. കൂട്ടുകാരൊന്നിച്ച് ചായകുടിക്കാന്‍ പോകുന്ന സമയം.ഗ്രൗണ്ടില്‍ കുറേ പെണ്‍കുട്ടികള്‍ റിഹേഴ്‍സല്‍ നടത്തുന്നു ണ്ടായിരുന്നു.അലസമായി നോക്കിനടക്കുന്നതിടയില്‍ കണ്ണ് എന്തിലോ ഒന്നില്‍ ഉടക്കി.ഒരു സുന്ദരിയായ പെണ്‍കുട്ടി.മെല്ലെ നടന്ന് കടയുടെ അടുത്തെത്തി തണു പ്പകറ്റാന്‍ ഷാള്‍ ഒന്നു കൂടെ നേരെയാക്കി.കൂട്ടുകാരുമൊത്ത് സംസാരിക്കുന്നതിനിടയിലാണ് അവള്‍ അവിടേക്ക് കടന്നു വന്നത്.അവിടെ വച്ചാണ് അവളെ ആദ്യമായി പരിചയപ്പെട്ടത്. പിന്നീട് ആര്‍ട്സ് കോളേജില്‍ വച്ച് ആ സൗഹൃദം ഒരിക്കലും പിരിയാനാകാത്ത വിധം വളര്‍ന്നു.തോട്ടത്തിലെ മരങ്ങളും പുല്‍തകിടി കളുമെല്ലാം ആ ബന്ധത്തിന് സാക്ഷിയായി.ഒരിക്കല്‍ പാര്‍വ്വതി പറഞ്ഞത് ഇപ്പോഴുമോര്‍ക്കുന്നു. രഘുവിന് ഈ ബുദ്ധിജീവി വേഷമല്ല പഴയ അത്‍ലറ്റിക് റോളാണ് നല്ലത് രഘു നല്ല ഒരു പഴയ ഫിസിക്കല്‍ ഇന്‍സ്പെക്ടര്‍ ആവണം. ഒരിക്കല്‍ സഹപാഠിയും വില്ലനുമായ മഹേഷ് പാര്‍വ്വതിയെ അപമാനി ക്കാന്‍ ശ്രമിച്ചു.വാര്‍ത്ത കോളേജില്‍ വലിയ ഇഷ്യൂ ആയി. മഹേഷ് ! എന്റെ കൈക്കരുത്ത് നിനക്കറയില്ല,കൊല്ലും ഞാന്‍ നിന്നെ. എവിടുന്നാണ് ധൈര്യം വന്നതറിയില്ല. നീയാരാടാ ചോദിക്കാന്‍ ? ഞാന്‍ അവളെ വിവാഹം ചെയ്യും. അവന്‍ ക്രുദ്ധനായി കൈക്കരുത്ത് പ്രകടിപ്പിച്ച് വിജയ ശ്രീലാളിതനായി .എങ്കിലും മനസ്സിന് എന്തോ ഒരു മരവിപ്പ്. പാര്‍വ്വതിയെപ്പറ്റി പലരും പലതും പാടിനടന്നു.പിന്നീട് പാര്‍വ്വതിയോട് അടുപ്പം കാണിച്ചില്ല. പാര്‍വ്വതിയുടെ കോളേജ് ജീവിതത്തിന് വിരാമമിട്ട സംഭവമായിരുന്നു അത്.ഗള്‍ഫില്‍ പോകുന്ന ദിവസം അവള്‍ വന്നു. അവളുടെ മനോഹരമായ കണ്ണുകളില്‍ നനവ് പടര്‍ന്നിരുന്നു.പ്രതീക്ഷയുടെയോ?ദു:ഖത്തിന്റെയോ? വാചാലമായ മൗനം. അവള്‍ ഗള്‍ഫിലേക്കയച്ച രണ്ടു കത്തുകള്‍ക്കും മറുപടിയയച്ചില്ല.പാര്‍വ്വതി തെറ്റുകാരിയല്ല എന്നറിഞ്ഞിട്ടും സംശയത്തിന്റെ നിഴലുള്ള അവളെ സ്വീക രിക്കാന്‍ ചങ്കുറപ്പുണ്ടായില്ല. നല്ല ശമ്പളം കിട്ടുന്നുണ്ടായിരുന്നു.കൂടാതെ ജോലിത്തിരക്കും. ഒരു ദിവസം യാദൃശ്ചികമായിട്ടാണ് സൈക്യാടിസ്റ്റ് ഡോ.ആല്‍ബര്‍ട്ട് ക്രിസ്റ്റലിന്റെ പ്രസംഗം കേള്‍ക്കാന്‍ ഇടയായത്. വിശ്വാസം ഒരു പളുങ്കു പാത്രമാണ്,സംശയം അതിനെ തകര്‍ക്കുന്ന ബലി ഷ്ഠമായ കരങ്ങളും. ഇന്നുതന്നെ പാര്‍വ്വതിക്ക് ഒരു കത്തെഴുതണം.കടയില്‍ കയറി ഒരു കവര്‍ വാങ്ങി ഫ്ളാറ്റിലേക്ക് തിരിച്ചുള്ള വഴിനീളെ പാര്‍വ്വതിയെ കുറിതച്ചുള്ള ചിന്ത കളായിരുന്നു.മുറിയുടെ മുന്നിലെ ലെറ്റര്‍ ബോക്സില്‍ ഒന്നു പരതി ഒരു കാര്‍ഡ് ക യ്യില്‍ കിട്ടി.‍‌ പാര്‍വ്വതി വെഡ് മഹേഷ് എന്ന പുറത്തെഴുത്തോടെയുള്ള ഒരു കാര്‍ഡായി രുന്നു അത്. മനസ്സ് നൊമ്പരപ്പെട്ടു.എന്റെ പാര്‍വ്വതി മഹേഷിന്റെ ഭാര്യയായി കഴിഞ്ഞി രിക്കുന്നു. പാറൂ നീയെന്തിനാണ് മഹേഷിനെ വിവാഹം ചെയ്തത് ? അവന്‍ മയക്കുമരുന്നിന് അടിമപ്പെട്ടവനല്ലേ ? അവന് പലരുമായും അടുപ്പമുണ്ടായിരുന്നില്ലേ ? കുറ്റബോധത്തിന്റെ നാളുകള്‍.ഞാന്‍ ഒന്ന് ആവശ്യപ്പെട്ടാല്‍ അവള്‍ തന്റെ കൂടെ ഇറങ്ങി വരുമായിരുന്നു. എന്നിട്ടും..... പിന്നീട് നാട്ടിലേക്ക് വരാന്‍ ശ്രമിച്ചില്ല.നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടു കാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ധന്യയുമായുള്ള വിവാഹം ഉറപ്പിച്ചു നാട്ടില്‍ വന്നപ്പോഴാണ് പാര്‍വ്വതിയുടെ കഷ്ടപ്പാടുകളെക്കുറിച്ച് അറിയുന്നത്.പക്ഷേ അതി ലൊന്നും ചെവികൊടുത്തില്ല.‌വിവാഹതലേന്നാണ് പാര്‍വ്വതി മഹേഷിനാല്‍ മര്‍ദിക്കപ്പെട്ട് ആശുപത്രിയിലാണ് എന്ന വിവരം ലഭിക്കുന്നത്. അന്ന് സുഹൃത്ത് റോയ് പറഞ്ഞ വാക്കുകള്‍ ഇന്നും ഓര്‍ക്കുന്നു. ബീ പ്രാക്ടിക്കല്‍ അടഞ്ഞ അദ്യായങ്ങളെപ്പറ്റി ഒരിക്കലും ഓര്‍ക്കരുത്. എങ്കിലും മനസ്സ് പിടഞ്ഞു.ധന്യയുമൊത്ത് ഗള്‍ഫിലേക്ക് തിരിച്ചു.‌ മഹേഷ് വധം ഭാര്യ പാര്‍വ്വതി അറസ്റ്റില്‍ ഒരു ഞെട്ടലോടെയാണ് ആ വാര്‍ത്ത വായിച്ചത്. നോ ! എന്റെ പാര്‍വ്വതി ഇതു ചെയ്യില്ല.ഒരു ഉറുമ്പിനെപ്പോലും നോവിക്കാന്‍ അവള്‍ ക്കാവില്ല.മനസ്സ് പറഞ്ഞു അവള്‍ ഒരു തുമ്പപ്പൂ പോലെ നിഷ് കളങ്കമായിരുന്നു. രഘുവേട്ടനെന്താ പാര്‍വ്വതിയോട് ഇത്ര സഹതാപം ? എത്രയായാലും ഭര്‍ത്താവിനെ കൊന്നവളല്ലേ ? വഞ്ചകി. നാക്ക് പിഴുതെടുക്കാന്‍ തോന്നി.തന്റെ കഴുത്തിലുള്ള താലി പാര്‍വ്വതിയുടെ കഴു ത്തില്‍ വീഴേണ്ടതായിരുന്നു എന്ന് ധന്യയുണ്ടോ അറിയുന്നു. ഒരിക്കലും നാട്ടില്‍ വരില്ല എന്ന് കരുതിയതാണ് പക്ഷേ ധന്യ അവള്‍ ഒരു പിടിവാശിക്കാരിയാണ്.അവളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് രണ്ടുപേരും നാട്ടില്‍ വന്നത്. എല്ലാം ഒരു നിമിത്തമായിരിക്കണം.ഇല്ലങ്കില്‍ ഏഴുകൊല്ലമായിട്ടും ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ലല്ലോ.പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി.ആധുനിക വൈദ്യശാസ്ത്രം കൈമലര്‍ത്തി. ദുര്‍ഗ്ഗ പാര്‍വ്വതിയുടെ തനി പകര്‍പ്പാണ്.അതേ കണ്ണുകള്‍, ചുരുണ്ട മുടി. പാര്‍വ്വതിയെ എനിക്ക് രക്ഷിക്കാനായില്ല.ദുര്‍ഗ്ഗ അവളെയെങ്കിലും എനിക്ക് രക്ഷി ക്കണം .അങ്ങനെയെങ്കിലും പാര്‍വ്വതിയെ മോഹിപ്പിച്ച് ചതിച്ചതിന് പ്രായശ്ചിത്തം ചെയ്യണം. ദുര്‍ഗ്ഗമോളേ........ എന്താ രഘുവേട്ടാ തന്നെ ഇരുന്ന് പിറുപിറുക്കുന്നത്? നമ്മുടെ കുഞ്ഞിനെ എപ്പോഴാണ് കൊണ്ടുവരുന്നത്? പെട്ടെന്ന് ചിന്താ ലോകത്തു നിന്ന് ഞെട്ടിയുണര്‍ന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ധന്യയുണ്ട് വാതില്‍ക്കല്‍.


Poem writing -Malayalam -:teachers വിഭാഗo ഒന്നാം സ്ഥാനം:Rasheed Mullapalli(H S A Malayalam)

teachers വിഭാഗo ഒന്നാം സ്ഥാനം:നേടിയ കവിത.


പ്രചോദനം.

ജീവിതത്തിനും മരണത്തിനുമിടയില്‍ യാത്രചെയ്യാനെത്തിയതാണു ഞാന്‍.

പാടത്ത് വെയില്‍ ഉണങ്ങാനിട്ടിരിക്കുന്നു. പുഴയില്‍ മഴ മുഖം നോക്കുന്നു.

കാട്ടു തീയായി ജ്വലിക്കുന്ന മുഖം ഋതുക്കള്‍ മാറിയെത്തി കരകവിഞ്ഞൊഴുകുന്ന കാട്ടാറ്.

കാട്ടുമരത്തിന്റെ തായ്‍വേര് വിരിഞ്ഞു ചുറ്റിയ കറുത്ത മണ്ണ്.

നീലിച്ച ശബ്ദത്തില്‍ ഞാനൂതിയ പീപ്പിയും പീച്ചാം കുഴലും

നൂല്‍ പൊട്ടിയ പട്ടവും ബലൂണും മെഴുകുതിരിയുടെ കത്തുന്ന മുറിവായിമാറി.

ഒഴുകാത്ത പുഴയും തണല്‍ നല്‍കാത്ത മരവും മഞ്ഞുതുള്ളിയുടെ ഘനീഭവിച്ച കാലൊച്ചയായി.

കാറ്റും കോളുമുള്ള പുസ്തകവും പൊരുളു നിറഞ്ഞ കവിതയും ചേക്കേറാനൊരു മരച്ചില്ലയും

ആകാശം കാണാതെ ഒളിച്ചുവച്ച മയില്‍പീലിയും

കുന്നിന്‍ ചെരിവും അപ്പൂപ്പന്‍ താടിയും മതിയായിരുന്നു.

കാണാച്ചരടുകളുടെ വേലിയേറ്റവും കുരുക്കഴിയാത്ത വിളര്‍ത്തചിരിയുടെ സ്നേഹ ബന്ധവും

‌ചെന്നായയുടെ വിശപ്പും എന്നോര്‍മ്മയെ കുത്തിക്കിടത്താതിരിക്കട്ടെ.

'റഷീദ് മൊല്ലപ്പള്ളി.(മലയാള അധ്യാപകന്)

എം.എം.ഇ.ടി ഹൈസ്കൂള്‍ മേല്‍മുറി.'