സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്
St Thomas High school
വിലാസം
ആനിക്കാട്

ആനിക്കാട് ഈസ്ററ് പി.ഒ,
കോട്ടയം
,
686503
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ04812551326
ഇമെയിൽst.thomashsanickadu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSri. Thomas P J
അവസാനം തിരുത്തിയത്
29-07-202033002


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് തോമസ് ഹൈസ്കൂൾ. ആനിക്കാട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ആനിക്കാട് പളളിയിലെ വികാരിയായിരുന്ന ബഹു.മാത്യു വാടാനയച്ചൻ 1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.2005-2006 വർഷത്തിൽ ഈ വിദ്യാലയം ശതാബ്ധി ആഘോഷിച്ചു.

onam2019

ചരിത്രം

കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽ ആനിക്കാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്. 1905-ൽ ബഹുമാനപ്പെട്ട മാത്യു വാടാനയച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പളളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുനാട്ടു കുഞ്ഞൻ പിളളയാശാനായിരുന്നു ആദ്യ അദ്ധ്യാപകൻ. സംസ്കൃത ഭാഷാ പഠനത്തിനു പുറമേ ചങ്ങാശേരി എസ്.ബി ഹൈസേകൂളിലെ ജോൺ സാർ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു.1938-ൽ ഇതൊരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. തോട്ടുപുറം തൊമ്മൻ സാർ ആദ്യ ഹെഡ് മാസ്റററായി.1968-ൽ ബഹു. കുരീക്കാട്ട് ജോസഫച്ചൻറ മേൽ നോട്ടത്തിൽ ‍ഹൈസ്കൂളായി ഉയർന്നു. പി.ററി.അവിരാ മാസ്ററർ ആദ്യ പ്രധാന അദ്ധ്യാപകനായി.1999-ൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2016 മാർച്ചിൽ നടന്ന sslc പരീക്ഷയിൽ വരെ ഉയർന്ന വിജയം കരസ്ഥമാക്കി.

  • SSLCപരീക്ഷയിൽ റാങ്ക് നേടിയവർ
    ഡിജിറ്റൽ പൂക്കളം 2
  • 1982-ജലജ എം.ജെ-പത്താം റാങ്ക്.
  • 1985-റാണി ജേക്കബ്-പന്ത്രണ്ടാം റാങ്ക്.
  • 2002-കലാദേവി.കെ.-പതിനഞ്ചാം റാങ്ക്.
  • 2003-ടോംസ്. വി.തോമസ്- ഒന്പതാം റാങ്ക്.

സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും മികച്ച ഒരു മൾട്ടി മീഡിയ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിന് മികച്ച കമ്പ്യൂട്ടർ ലാബുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.Computer lab ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • N C C
  • സ്കൗട്ട് & ഗൈഡ്
  • Red Cross
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • 2019 - 2020 വർഷത്തിൽ 302 boys ഉം 260 girlsഉം പഠിക്കുന്നു.

'

മാനേജ്മെന്റ്

സീറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 73 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. വെരി. റെവ. ബിഷപ്പ് ഡോ. മാത്യു അറയ്ക്കൽ രക്ഷാധികാരിയായും റെവ.ഫാ.സഖറിയാസ് ഇല്ലിക്കമുറിയിൽകോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ശ്രി.തോമസ് പി ജെയാണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ. Sri .Hariprasad ആണ് പി.ടി.എ യുടെ പ്രസിഡണ്ട്(2019 -20)..

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീ.എബ്രഹാം കോര
  • ശ്രീ. പി.റ്റി. തോമസ്
  • ശ്രീ.സി.ഡി. മാത്യു
  • ശ്രീ. എം.റ്റി. തോമസ്
  • ശ്രീ.കെ.ഇസഡ്.പീലിപ്പോസ്
  • ശ്രീ. കെ.റ്റി. ജോസഫ്
  • ശ്രീ.സി.എസ്. വർഗീസ്
  • ശ്രീ. എം.ജെ. ജോസഫ്
  • ശ്രീ. കെ.സി. ചാക്കോ
  • ശ്രീ.സി.എം. മാത്തുക്കുട്ടി
  • ശ്രീമതി.അന്നമ്മ ജേക്കബ്
  • ശ്രീ.ഐസക് തോമസ്
  • ശ്രീ. മാത്യു ജോസഫ്
  • ശ്രീ.ടോമി ജോസഫ്,
  • ശ്രീ.മാത്യു ആന്റണി
  • ശ്രീ.തോമസ് പി ജെ
  • ശ്രീമതി.മിനി ട്രീസ [2020 - 2021 മുതൽ]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റവ.ഫാ.തോമസ് ഈറ്റോലിൽ--കാഞ്ഞിരപ്പളളി രൂപത കോർപ്പറേറ്റ് മാനേജർ
  • റവ.ഫാ.ജോസഫ് പുളിന്താനത്ത്- അന്താരാഷ്ട്ര ചലച്ചിത്റ മേള(2009) ജൂറി അംഗം
  • റവ.ഫാ.ജോർജ് ആലുങ്കൽ-കാഞ്ഞിരപ്പളളി രൂപത വികാരി ജനറാൾ
  • ഡോൺ മാക്സ്- ഫിലിം എഡിറ്റർ
  • പ്രൊഫ.എം.ഡി.ജലജ- HOD-RIT കോട്ടയം

മികച്ച നേട്ടം

2016 November ൽ shornur നടന്ന Kerala State Mathemetics fair ൽ ഈ സ്കൂളിലെ Anushitha Sabu മൂന്നാം സ്ഥാനവും A grade ഉം നേടി. കൂടാതെ , Dijin Dominic, Mrudula Prathap എന്നിവർ A grade നേടി. Kerala State Social Science Fair ൽ Parvathi S Suresh B Grade നേടി. 2017,2018,2019വർഷങ്ങളിലും മികച്ച നേട്ടം കൈവരിച്ചു

Little Kites Club

നമ്മുടെ സ്കൂളിലെ Little Kites പ്രവർത്തനങ്ങൾ 2018 - 19 വർഷം ആരംഭിച്ചു.2019 - 2022 വർഷത്തിൽ 24 കുട്ടികൾ അംഗത്വമെടുത്തു,

School Staff 2019 -20

Sri .Thomas P J (Headmaster) Sri.Babu Emmanuel HST (Maths) Smt.Manju Raju HST (Maths) Smt.Lissiamma Thomas HST(English) Smt.Jasmine C Antony HST(English) Sri.Jose K K HSA (Malayalam) Smt.Solly JosephHSA (Malayalam),Smt.Mancymol HST (PS) Smt.Leena Mathew HSA (PS), Smt.Reema V Kuruvilla HST(SS), Smt.Jayasree.K.N HST (SS), Smt.Roshini Joseph HST(NS) Smt.Suja Antony HST (Hindi), Sri.Sony Thomas (PET) Smt.Nayana Sivadas (Music), Smt. Jolly Thomas (UPST), Smt.Rosamma Thomas(UPST), Smt.Elsamma P M (UPST) Smt.Mini Abraham(UPST), Smt.Tessymol Mathew( UPST), Smt.Shiny Abraham (UPST), Smt.Thesykutty Thomas(LG Hindi), Smt.Valsalakumari N P (LG SKT), Smt.Aleykutty John(LPST), Smt.Elsamma Cherian (LPST), Smt.Jaisamma K M (LPST), Smt.Sherly P Jacob (LPST), Smt.CincyK Jose(Clerk) Smt.Aleyamma Joseph (OA), Smt.Lincy John (OA) Sri.Shinoj(FTM)

ഓണാഘോഷം 2019 September 2

2019 - 20വർഷത്തെ ഓണാഘോഷം വിപുലമായി നടത്തി ., മാവേലിമന്നൻ, അത്തപൂക്കളം, തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു.വടംവലി മത്സരം കുട്ടികളിൽ ആവേശം നിറച്ചു.സ്കൂൾ മാനേജരച്ചൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ഈ വർഷത്തെ Digital Pookkalam എല്ലാവരും ശ്രദ്ധിച്ചു. ഒന്നാം സ്ഥാനം കിട്ടിയ പൂക്കളമാണ് ഇവിടെ തന്നിരിക്കുന്നത്

onam2019
onam2019

വഴികാട്ടി

{{#multimaps:9.604006 ,76.694625| width=500px | zoom=16 }}