ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/എന്റെ ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
18:53, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35211 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]] കോവിഡ് 19 കൊറോണ വൈറസ് അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോവിഡ് 19 കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവനും മനുഷ്യരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അക്കാരണത്താൽ നമ്മുടെ പ്രധാനമന്ത്രി രാജ്യം മുഴുവനും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അതിനാൽ നമ്മൾ എല്ലാവരും വീട്ടിൽ ഇരിക്കുകയാണ്. അതിനാൽ നമ്മൾ വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സാമൂഹിക അകലം എന്നിവ പാലിക്കണം.വൈറസിനേക്കാൾ കൂടുതൽ പരക്കുന്നത് വ്യാജ വാർത്തകൾ ആണ്. അത് നിങ്ങളിൽ പലരും ഷെയർ ചെയ്യുന്നുമുണ്ട്. ആ വ്യാജ വാർത്തകൾ നമ്മൾ തള്ളിക്കളയുക. വീട്ടിൽ ഇരിക്കുമ്പോൾ ബോറടി മാറ്റാൻ ചിത്രം വരക്കാം, ടെലിവിഷൻ കാണാം, പുസ്തകം വായിക്കാം. അങ്ങനെ അനേകം വിനോദങ്ങൾ ഉണ്ട്. കുട്ടികൾ ഇടയ്ക്കിടെ അടുത്തുള്ള കടകളിൽ പോകാറുണ്ട്. എന്നാൽ ഈ കൊറോണ കാലത്ത് അത് വേണ്ട. നിങ്ങൾ വീട്ടിൽ ഇരിക്കൂ, എന്നാൽ കൊറോണ പുറത്താണ്. ഇടയ്ക്കിടയ്ക്ക് നിങ്ങൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. സ്വയം ചികിത്സ പാടില്ല. പുറത്തുപോകുമ്പോൾ മുഖത്ത് മാസ്‌കോ തൂവാലയോ ധരിക്കുക. വീട്ടിൽ ഇരിക്കൂ സുരക്ഷിതരാകൂ...

റിയാൻ ദിലീപ്
4 A2 ലിയോ തേർട്ടീന്ത് എൽ പി എസ്സ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020