ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. സാമൂഹ്യ ശാസ്ത്രത്തിലുള്ള കുട്ടികളുടെ അഭിരുചി കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ശ്രീമതി ഗീത മനക്കലിന്റെ നേതൃത്വത്തിൽ ആണ് സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നത് .

ക്ലബ്ബ് ഭാരവാഹികൾ

ചുമതല പേര്
കൺവീനർ ഗീത മനക്കൽ
ജോയിൻറ് കൺവീനർ ശരീഫ് എം
സ്റ്റുഡൻറ് കൺവീനർ മിഥില മനോജ്(10 B)
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ അക്ഷയ് കെ (7 C)

2018 - 2019 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

ആഗസ്റ്റ്- 15 സ്വാതന്ത്ര്യ ദിനം

2018 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി.പ്രളയകെടുതിയിൽ സമീപ പ്രദേശങ്ങളിലെ കുട്ടികളും JRc,സ്കൗട്ട്, ഗൈഡ് ,ലിറ്റിൽ കൈറ്റ്സ്, ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നീ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.പ്രധാനാധ്യാപകൻ നിയാസ് ചോല ദേശീയ പതാക ഉയർത്തി. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി സർ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. സുമേഷ് കെ സി ചന്ദ്രൻ കെ ഹാഷിംകുട്ടി റുഖിയ ഇ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . ദേശഭക്തിഗാനാലാപനത്തിന് ശേഷംകുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു.