ജി.എം.യു.പി.എസ് കാളികാവ് ബസാർ/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയങ്ങളിലെ കലാസാഹിത്യ സാംസ്കാരിക സർഗ പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും നാടൻ കലകകളെയും നാട്ടറിവുകളെയും ഭാഷയുടെ പ്രധാന്യം ഉൾകൊണ്ട് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും സാഹിത്യം സാമൂഹ്യ നൻമയ്ക്ക് എന്ന ലക്ഷ്യത്തിലൂന്നി കേരളസംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്ന വിദ്യാരംഗം കലാസാഹിത്യവേദി കഴിഞ്ഞ വർഷം വിദ്യാലയത്തിലെ കുരുന്നുകളുടെ സർഗ രചനകൾ കോർത്തിണക്കി പുറത്തിറക്കിയിരുന്ന ചങ്ങാതി കുട്ടികളുടെ മാസിക നേടിയവിജയമാണ് ഇ-വിദ്യാരംഗം‌ തുടക്കം കുറിക്കാൻ കാരണം. വിദ്യാലയത്തിൽ നടത്തുന്ന രചന മത്സരങ്ങളിലെ മികച്ച സൃഷ്ടികളും ക്ലാസ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള രചനകളും ഉൾപ്പെടുത്തിയാണ് ഇ-വിദ്യാരംഗം‌ചങ്ങാതി ഒരുക്കുന്നത് .



നാലാം ക്ലാസിലെ ഒരു വിദ്യാർഥി ആത്മകഥാരചനയിൽ തന്റെ അനുഭവങ്ങൽ പങ്കുവെച്ച് എഴുതിയ കുറിപ്പ്........

                                                         എന്നെകുറിച്ച്
                                ഞാൻ ഷാലിഖ് ഇജാസ് ഇപ്പോൾ നാലാംക്ലാസിൽ പഠിക്കുന്നു. 

എന്റെ ഉപ്പ ഷംസീർബാബു,ഉമ്മ നസീമ,അനിയത്തി റഷഫെബിൻ. ഈ ദിവസം എന്നെകുറിച്ച് ഓർക്കുമ്പോൾ എനിക്ക് ആദ്യം ഓർമവരിക എന്നെ സ്കൂളിൽ ചേർത്ത ദിവസമാണ്.ജി.യു.പി സ്കൂൾ കാളികാവ് ബസാർ സ്കുളിലാണ് ഉപ്പ എന്നെ ചേർത്തത് .സ്കൂളിൽ ചേർക്കുമ്പോൾ എന്തെങ്കിലും അടയാളം വേണ്ടെ? അന്ന് എനിക്ക് കാലിന്റെ മടമ്പിൽ ഒരു കാക്കാപുള്ളിയുണ്ടായിരുന്നു. സ്കൂളിലെ ആദ്യത്തെ ദിവസം കരച്ചിലോടുകരച്ചിലായിരുന്നു.ആയിടെക്കാണ് എന്റെ ഉപ്പ വിദേശത്തേക്ക് പോകുവാൻ ഒരുങ്ങിയത്.ഉപ്പക്ക് കൊണ്ടുപോകേണ്ടെ സാധനങ്ങൾ എടുത്തുവെക്കാൻ ഞാനും കൂടി.ഉപ്പ വാഹനത്തിൽ കയറി കുറച്ചുദൂരം പോയപ്പോഴേക്കും അനിയത്തി കരയാൻ തുടങ്ങി.പിന്നീട് എന്റെ വലിയ ആപ്പാപ്പ വിദേശത്തേക്ക് പോയി.വർഷങ്ങൽക്ക് ശേ‍ഷം ആദ്യം തിരികെയെത്തിയത് എന്റെ വലിയ ആപ്പാപ്പയാണ്.വലിയ ആപ്പാപ്പ എനിക്ക് പന്തും സ്കൂൾബാഗുമൊക്കെ കൊണ്ടുവന്നു.പിന്നെ എന്റെ ഉപ്പവന്നു.ഉപ്പയും നിറയെ സാധനങ്ങൾ കൊണ്ടുവന്നിരുന്നു.എനിക്ക് ഏറെ ഇഷ്ടം വാഹനങ്ങളോടായിരുന്നു.വാഹനങ്ങൾ കൂടുതലായും ഉണ്ടാക്കാനാണ് ഇഷ്‌‌ടം. ഭാവിയിൽ ഒരു മെക്കാനിക് ആവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.എന്റെ കൂടെകളിക്കാൻ ആരും വരാറില്ലായിരുന്നു.പലരും എന്നെ പൊണ്ണത്തടിയൻ,തടിയൻപുള്ളു,ഉണ്ടതടിയൻ, എന്ന് കളിയാക്കി വിളിക്കാറുണ്ട് .അതുകൊണ്ട് അധികം കൂട്ടുകൂടുന്നത് എനിക്കും വലിയ ഇഷ്ടമായിരുന്നില്ല.ഉപ്പ നാട്ടിൽ വന്നതിന്റെ പിറ്റേദിവസം എനിക്ക് സൈക്കിൾ വാങ്ങി തന്നു.ആദ്യമൊക്കെ എന്റെ സൈക്കിളിന് നാലുവീലായിരുന്നു.എന്റെ സുഹൃത്ത് സോനുവിന്റെ സൈക്കിളിന് രണ്ടുവീലായിരുന്നു..അവന്റെ സൈക്കിളിൽ പഠിക്കുമ്പോൾ ഞാൻ പലപ്രാവശ്യം വീണിട്ടുണ്ട്.പിന്നെ വർഷങ്ങൽക്ക് ശേഷം എന്റെ സൈക്കിൾ കേടുവന്നു.അത് ഉപയോഗിക്കാൻ പറ്റാതായി.പിന്നെ വർ‍ഷങ്ങളായി ഞാൻ ഒരു സൈക്കിളിന് വേണ്ടി ഉപ്പയോട് പറയുന്നു എന്നാൽ ഉപ്പ വാങ്ങിതന്നില്ല.ഇപ്പോൾ ഉപ്പയുടെ ആവശ്യത്തിനായി വലിയ സൈക്കിൾ വാങ്ങി.ഞാൻ അതുംകൊണ്ടാണ് നടക്കുന്നത്.പക്ഷെ റോഡിലിറങ്ങാൻ ഉമ്മ സമ്മതിക്കാറില്ല.ഇന്ന് എന്റെ ബെസ്റ്റ് ഫ്രണ്ടായി ഞാൻ ആ സൈക്കിളിനെ കാണുന്നു.എന്റെ ഇത്രക്കാലത്തെ വിവരങ്ങളാണ് ഞാൻ പറഞ്ഞത്.പേടിക്കേണ്ട ഞാൻ ഇനിയും എന്നെകുറിച്ചെഴുതാം




ഷാലിഖ് ഇജാസ്


4A