ഹോളി ഏയിഞ്ചൽസ് കോൺവെന്റ് എച്ച്. എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43048 (സംവാദം | സംഭാവനകൾ)
ഹോളി ഏയിഞ്ചൽസ് കോൺവെന്റ് എച്ച്. എസ്.
വിലാസം
തിരുവനന്തപുരം
സ്ഥാപിതം10 - നവംബർ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-02-201743048




[ചരിത്രം]

തിരുവനന്തപുരം നഗരത്തിലെ വളരെ പഴക്കമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സകൂള്‍ . വിദ്യാഭ്യാസ തത്ത്വങ്ങളും അതിന്റെ മൂല്യങ്ങളും എന്നും ഉയര്‍ത്തിക്കാട്ടുവാനാന്‍ ഇതിന്റെ സ്ഥാപകര്‍ ശ്രമിച്ചിട്ടുള്ളത് . ഈ വിദ്യാലയത്തിന് വൈവിദ്യ പൂര്‍ണ്ണവും സന്തോഷകരവും നിറപ്പകിട്ടാര്‍ന്നതുമായ ഒരു ചരിത്രമാണ് തുറന്നുകാട്ടാനുള്ളത് . കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ കാര്‍മലൈറ്റ് റിലീജിയസ് ഉപസ്ഥാപകരും അയര്‍ലെണ്ടുകാരിയുമായ മദര്‍ ഏലിയാസ് 1880 നവംമ്പര്‍ 10-ാം തീയതി തിരുവനന്തപുരം നഗരത്തില്‍ കോണ്‍വെന്റ് ഓഫ് ദ ഹോളി ഏഞ്ചല്‍സ് സ്ഥാപിച്ചു . കെ ഇ ആര്‍ നിയമം അനുസരിച്ച് നലംമ്പര്‍ 20-ന് സ്കൂള്‍ ആരംഭിച്ചു . അന്ന് ഈ സ്കൂളില്‍ ഇംഗ്ലീഷ് , വെര്‍ണാക്കുലര്‍ എന്നു രണ്ടു വിഭാഗമുണ്ടായിരുന്നു . 1888 -ഓടുകൂടി ഈ സ്കൂളില്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ മെടിക്കുലേഷന്‍ പരീക്ഷയ്ക്ക് കുട്ടികളെയിരുത്തിയ ആദ്യത്തെ സ്കൂള്‍ എമ്മ പദവി ലഭിച്ചു . ഇന്‍ഡ്യന്‍ വംശജരായ പെണ്‍ക്കുട്ടികള്‍ക്ക് സ്കൂളുകള്‍ , ഹോസ്റ്റലുകള്‍ , അനാഥമന്ദിരങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സിസിആര്‍ അതിന്റെ ഭാവി പരിപാടി ആസൂത്രണം ചെയ്തത് . തിരുവനന്തപുരം നഗരത്തില്‍ വിദ്യാഭ്യാസ രംഗത്ത് മുന്‍പന്തിയില്‍ നില്ക്കുന്ന ഒന്നാണ് ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . നമ്മുടെ കുട്ടികളെ രാജ്യത്തിന് മുതല്‍കൂട്ടാകുന്ന വിധത്തില്‍ മാനസികവും ശാരീരികവും ബുദ്ധിപരവുമായ വികാസമുള്ളവരാക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ മുഖ്യലക്ഷ്യം .

[ഭൗതികസൗകര്യങ്ങള്‍]

സ്കൂൾ 20,000 പുസ്തകങ്ങളുടെ ഒരു ലൈബ്രറി, പൂർണ്ണമായി സജ്ജീകരിച്ചിരിക്കുന്നു അപ്ഗ്രേഡ് കമ്പ്യൂട്ടർ ലാബ്, ലബോറട്ടറി സൗകര്യങ്ങളും, വലിയ വിസ്തരിച്ചുള്ള കെട്ടിടങ്ങളും മനോഹരമായ തോട്ടങ്ങളും ഉണ്ട്. ഈ കോൺവെന്റ് സ്കൂൾ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നത്.

.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കേരള കാത്തലിക് വിദ്യാർത്ഥികൾ ലീഗ്.

[മാനേജ്മെന്റ്]

കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍ ജനറല്‍ റെവറെന്റ് മദര്‍ മേരി എല്‍മയുടെ കീഴിലാണ് ഇപ്പോള്‍ ഈ സ്കൂള്‍ മാനേജ്മെന്റ് 2016-ലാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ റെവ.സിസ്റ്റര്‍ മോളി ആട്ടുള്ളി ചാര്‍ജെടുത്തത് .5000-ല്‍ പരം വിദ്യാര്‍ത്ഥികളാണ് ഇന്ന് ഈ സ്കൂളിലുള്ളത് . ആണ്‍ക്കുട്ടികള്‍ക്ക് 4-ാം കളാസ്സു വരെ മാത്രമേ പഠിക്കാന്‍ ഇവിടെ അനുവാദമുള്ളൂ . ഇംഗ്ലീഷ് , മലയാളം എന്നീ മാദ്ധ്യമങ്ങളിലാണ് അദ്ധ്യയനം നടന്നുവരുന്നത് . മാറിവരുന്ന പാഠ്യപദ്ധതികള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസം നല്‍കി നല്ലൊരു വ്യക്തിയായി സമൂഹത്തില്‍ ജീവിക്കാന്‍ വേണ്ടി വിദ്യാര്‍ത്ഥികളെ പാകപ്പെടുത്തിയെടുക്കുന്നു .20000ത്തിലധികം പുസ്തകങ്ങളുള്ള ഗ്രന്ഥശാല ,നവീകരിച്ച കമ്പ്യുട്ടര്‍ ലാബ് , ലബോറട്ടറി ,സുന്ദരങ്ങളായ കെട്ടിടങ്ങള്‍ മനോഹരമായ പുല്‍മെത്തും പീന്തോട്ടവും ,വിശാലമായ കളിസ്ഥലം , കൂറ്റന്‍ തണല്‍മരങ്ങള്‍ തുടങ്ങിയവയെല്ലാം ഈ സ്കൂളിന്റെ സവിശേഷതകളാണ് . കൂടാതെ വിദ്യാര്‍ത്ഥികളുടെ ബഹുമുഖ കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കാന്‍ സൗകര്യം നല്‍കുന്ന അര്‍പ്പണമനോഭാവമുള്ള ഒരുകൂട്ടം അദ്ധ്യാപകരും സിസ്റ്റേഴ്സും നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ് .2014 ജൂണ്‍ മുതല്‍ റവറന്‍ സിസ്റ്റര്‍ ഏഞ്ചല്‍ തോമസിന്റെ മേല്‍നോട്ടത്തില്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

മുന്‍ സാരഥികള്‍

REV. MOTHER. MARY ELIAS (1880-1900)
REV. MOTHER. MARY MICHAEL (1900-1910)
REV. MOTHER. MARY LOUISE (1910-1938)
REV. SR .MARY XAVIER (1938-1979)
REV. SR. MARY BRENDA (1979-1982)
REV. SR. MARY AGNES (1982-1987)
REV. SR. MARY NOELLA (1987-1999)
REV. SR. MARY LILIAN (1999-2000)
REV. SR. FLORIPE DSILVA (2000-2003)
REV. SR. LOUISA FRANCIS (2003-2007)
REV. SR. KOCHUTHRESA (2007-2008)
REV. SR. LOUISA FRANCIS (2008-2009)
REV. SR. ANGEL THOMAS (2009-2014)
REV. SR. IRENE.K.S (2014-2016)
REV. SR. MOLLY ATTULLY (2016- )

വഴികാട്ടി

{{#multimaps: 8.4881853,76.9451802 | zoom=12 }}