എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല

Schoolwiki സംരംഭത്തിൽ നിന്ന്
17:34, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT (സംവാദം | സംഭാവനകൾ)
എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല
വിലാസം
ചെറുവാരക്കോണം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംതമിഴ്
അവസാനം തിരുത്തിയത്
26-01-2017MT



പാറശ്ശാല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരുഎയിഡഡ് വിദ്യാലയമാണ് എല്.എം.എസ് തമിഴ് ഹൈസ്ക്കൂള്‍ , പാറശ്ശാല . സാംസ്കാരിക കേരളത്തിന്‍റെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലര്‍ന്ന ഇടപെടലും കൈമുതലുളളളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ്

ചരിത്രം

ഏകദേശം 200 വര്‍ഷങ്ങള്‍ക്കുമുന്‍പ് തെക്കന്‍തിരുവിതാംകൂര്‍ ഇപ്പോഴത്തെ തിരുവനന്തപുരം കന്യാകുമാരി ജില്ല)സംസഥാനം ആഫ്രിക്കയെപ്പോലെ ഉരുണ്ടഭൂഖണ്ഡമായി കാണപ്പെട്ടു.ഇവിടെ ജീവിച്ചിരുന്ന ജനങ്ങള്‍ ദുരാചാരങ്ങള്‍ കൊണ്ട് ആഹാരവും വസ്ത്രവും ഇല്ലാതെ അന്നത്തെ ഭരണാധികാരികളുടെ കീഴില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിമയായി ജീവിച്ചിരുന്നു.ഇങ്ങനെ ജീവിച്ചുകൊണ്ടിരിക്കുപ്പോള്‍ ലണ്ടന്‍ മിഷനറി സംഘത്തിന്‍റെ രണ്ടാമത്തെ മിഷനറിയായ Rev. Charles Mead Lyerചെറുവാരക്കോണം എന്നറിയപ്പട്ട ഈപ്രദേശത്തില്‍ വന്നു സുവിശേഷം അറിയിക്കുകയും Rev. Charles Mead Lyer-ന്‍റെ ഉപദേശങ്ങളെ ശ്രദ്ധയോടെകേട്ട് വിദ്യാസന്പന്നനും സിദ്ധ വൈദ്യ നുമായ അനന്തന്‍ നാടാര്‍ ക്രിസ്തു മാര്‍ഗം പിന്‍തുടര്‍ന്നു. അനന്തന് എന്ന പേര് മാറ്റി Veda Nayakan എന്ന പേര് സ്വീകരിച്ചു ചെറുവാരകോണം എന്ന പ്രദേശത്തുളള ജനങ്ങള്‍ക്ക് എഴുതുവാനൊ വായിക്കാനൊ അറിയില്ലാടിരുന്നു. Rev. Charles Mead Lyer ഇവിടെ ഒരു സ്കൂള്‍ നിര്‍മിക്കണമെന്ന തന്‍റെ ആഗ്രഹത്തെ വേദനായകം വൈദ്യന്‍ തന്‍റെ സ്വന്തം ഭൂമിയെ ഒരു വര്‍ഷത്തേക്ക് കൊടുക്കാന്‍ തീരുമാനിച്ചു, ഒരു വര്‍ഷം ഒരു ദൈവാലയത്തെയും ചെറുവാരകോണം ഐയനിവിള എന്ന സ്ഥലത്ത് മണ്ണുകൊണ്ട ഭിത്തികള്‍ നിര്‍മിച്ചതും ഓലകൊണ്ടുമേഞ്ഞതുമായ ഒരുചെറിയ കെട്ടിടത്തെയും നിര്‍മ്മിച്ചു തറ ചാണകം കൊണ്ട് മെഴുകി കുട്ടികള്‍ക്ക് ഇരിക്കാന്‍ പനയോലകൊണ്ട് പായനിര്‍മിച്ചു ഇങ്ങനെ ഈ സ്കൂള്‍ എ,ഡി 1817 ഏപ്രില്‍ 25-ാം തിയതി ആരംഭിച്ചു എന്ന് Rev. Charles Mead Lyer-റുടെ ശിഷ്യ നായ റവ.ജോണ്‍ ആബ്സ് തന്‍റെ “Twenty two years of missionary Experience in Travancore” (page 94,95) എന്ന പുസ്തകത്തല്‍ ഭംഗിയായി എഴുതിയിരിക്കുന്നു. 1968-ാം വര്‍ഷം ജൂണ്‍ മാസം ഈ സ്കൂള്‍ കേരളാ ഗവണ്‍മെന്‍റിന്‍റെ അനുമതിയോടെ ഹൈസ്കൂളായി udgrade ചെയ്യ പ്പെട്ടു. അതിനുശേഷം ഈ സ്കൂള്‍ എല്‍.എം.എസ് തമിഴ് ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്നറിയപ്പെട്ടു. ഈ സ്കൂളിന്‍റെ പ്രഥമ അധ്യാപകനായി മിസ്റ്റര്‍ ഡി. വില്‍സണെ നിയമിച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിന്‍ കീഴില്‍ ഈ സ്ഥാപനം വളര്‍ച്ച പ്രാപിച്ചു. സെബാസ്റ്റ്യ നും അബ്രാഹമാണ് ഈ സ്കൂളില്‍ ആദ്യം പഠിച്ച വിദ്യാര്‍ത്ഥികള്‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍
  • ജെ.ആര്‍.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പഠനയാത്രകള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.331049, 77.151392 | width=600px | zoom=9 }}