കരീമഠം ഗവ ഡബ്ലു യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33203 (സംവാദം | സംഭാവനകൾ)


കരീമഠം ഗവ ഡബ്ലു യുപിഎസ്
വിലാസം
കരീമഠം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201733203





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                                കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . മറ്റു പ്രദേശങ്ങളെ  അപേക്ഷിച്ചു ഒറ്റപ്പെട്ട ഒരു തുരുത്തു പോലെയാണ് ഇ പ്രദേശം .ജനങ്ങളുടെ പ്രധാന ഉപജീവന മാർഗ്ഗം  കൃഷിയും മൽസ്യ ബന്ധനവുമാണ് . യാത്ര സൗകര്യങ്ങൾ വളരെ പരിമിതമായിരുന്ന ഇ പ്രദേശത്തെ ജനങ്ങൾ ജലമാർഗമുള്ള സഞ്ചാരമായിരിന്നു അധികവും തിരഞ്ഞെടുത്തിരുന്നത് . പട്ടിക ജാതി വിഭാഗത്തിൽ പെട്ട സാദാരണ ജനങ്ങൾക്ക് വിദ്യാഭ്യാസം തികച്ചും അന്യമായിരുന്നു . പൊതുവെ പറഞ്ഞാൽ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മേഖലകളിൽ എല്ലാം വളരെ പിന്നോക്കാവസ്ഥ പ്രകടമായിരുന്ന ഒരു ജന വിഭാഗമായിരുന്നു ഇ പ്രദേശത്തു ഉണ്ടായിരുന്നത്  .
                                 സാധുക്കളും വിജ്ഞാന  ദാഹികളുമായ കരിമഠം നിവാസികൾക്ക് യാത്ര സൗകര്യങ്ങൾ പരിമിതമായിരുന്ന കാലഘട്ടത്തിൽ ദൂര ദേശത്തു മാത്രമുള്ള പഠന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ വളരെയധികം കഷ്ട്ടപ്പെടേണ്ടി   വന്നു .ഇത് തിരിച്ചറിഞ്ഞ മഹത് വ്യക്തിയും ഇ പ്രദേശത്തിന്റെ ഭിഷഗ്വരനുമായ    ശ്രീ . പി കെ കേശവൻ വൈദ്യൻ തന്റെ അഹോരാത്രമായ പരിശ്രമത്തിലൂടെ ഒരു എൽ  പി സ്കൂൾ 1958 ൽ ഈ നാടിനു സമർപ്പിച്ചു .. തുടർന്ന് ശ്രീ . കെ സി തങ്കപ്പന്റെ നേതൃത്വത്തിൽ ൽ സ്ഥല സൗകര്യങ്ങൾ മെച്ചപ്പെടുത്തി . 1981 ൽ യു  പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയുണ്ടതായി.  ഗതാഗത വാർത്താ വിനിമയങ്ങളുടെ അഭാവം സ്കൂളിന്റെ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട് . തുടർ വിദ്യാഭ്യാസത്തിനു പലപ്പോഴും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതിനാൽ സെക്കണ്ടറി തലം വരെ സ്കൂൾ ഉയർത്തേണ്ടത് അനിവാര്യമാണ് ..

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പ്രവേശനോത്സവം
  • ദിനാചരണങ്ങൾ
  • സ്കൂൾ കലാ, കായിക, ശാസ്ത്ര മേളകൾ
  • പഠനയാത്ര
  • സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്
  • ബോധവത്കരണ ക്ലാസുകൾ
  • പി ടി എ , സി പി ടി എ , എം ടി എ , സ് സ് ജി , സ് എം സി യോഗങ്ങൾ
  • 3 , 4 ക്ലാസ്സുകൾക്ക് ഹിന്ദി പഠനം
  • ഇംഗ്ലീഷ് ഫെസ്റ്റ്
  • വളരുന്ന ജി കെ
  • എൽ എസ്എസ് പ്രത്യേക കോച്ചിങ്
  • എല്ലാവര്ക്കും കമ്പ്യൂട്ടർ പഠനം
  • ഇംഗ്ലീഷ് അധിക പഠനം

വഴികാട്ടി

{{#multimaps:9.633936	,76.424363| width=600px | zoom=16 }}
"https://schoolwiki.in/index.php?title=കരീമഠം_ഗവ_ഡബ്ലു_യുപിഎസ്&oldid=274794" എന്ന താളിൽനിന്ന് ശേഖരിച്ചത്