ഹിന്ദു എൽ.പി.എസ് മുല്ലശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹിന്ദു എൽ.പി.എസ് മുല്ലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-12-2021Sunirmaes






ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

. ഹിന്ദു എൽ പി സ്കൂൾ മുല്ലശ്ശേരി 1942ൽ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിലെ താണവീഥിയിൽ സ്ഥാപിതമായ മുല്ലശ്ശേരി ഹിന്ദു എൽ പി സ്കൂൾ സേവനത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ്. 1885ൽ പ്രവർത്തനം തുടങ്ങിയ മുല്ലശ്ശേരി ഹിന്ദു യു പി സ്കൂൾ മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ തന്നെയാണ് ഈ വിദ്യാലയവും പ്രവർത്തിച്ചത്. കർഷകത്തൊഴിലാളികൾ താമസിക്കുന്നതും യാത്രാക്ലേശം അനുഭവിച്ചിരുന്നതുമായ താണവീഥി നിവാസികൾക്ക് വിദ്യാഭ്യാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യം ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത് ഈ സ്ഥലത്തായിരുന്നില്ല. കുറച്ചു വടക്കു കിഴക്കായി ഹിന്ദു യു പി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന ശ്രീ ഐ കെ വേലായുധൻ മാസ്റ്ററുടെ സ്ഥലത്തായിരുന്നു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ സി പി കുരിയാക്കു മാസ്റ്റർ ആയിരുന്നു. 1963ൽ ശ്രീ കുന്നത്തുള്ളി ശങ്കരൻ മാസ്റ്ററുടെ സ്ഥലത്തേക്ക് നിലവിലുള്ള കെട്ടിടം മാറ്റി പണിതു. ശ്രീമാന്മാർ ചങ്ങരംകുമരത്ത് പാറൻ, സി അശോകൻ, ഐ വി രാമൻ, സി സിദ്ധാർത്ഥൻ, സി പാറൻകുട്ടി, സി കെ പാറൻ എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചു ഇവിടെ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചവർ താഴെ പറയുന്നവരാണ്.ശ്രീമാന്മാർ കുരിയാക്കോസ്, കറപ്പൻ, കുഞ്ഞാപ്പു, ശ്രീമതിമാർ ഐ വി സീമന്തിനി, കെ കമലാബായി, എം ഡി ക്ലാര, കുഞ്ഞമ്മ, വി വി രാധ, ഐ വി ജയശ്രീ, പി കെ കേബിഷാബി, ലിസി പോൾ സി. വിദ്യാലയത്തിന്റെ പേരിൽ കാണുന്ന 'ഹിന്ദു' എന്ന പദം പതിറ്റാണ്ടുകൾക്ക് മുമ്പ് അന്നത്തെ വ്യവസ്ഥിതിക്കെതിരെ പ്രതികരിക്കുന്നതിനും ഒരു ജനതയെ ഒരേ മനസ്സോടും ഒരേ ഭാവനയോടെയും കാണുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു. മിതവാദി പത്രാധിപരും കേരളം സാമൂഹ്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന ശ്രീ കൃഷ്ണൻ വക്കീൽ ഈ സ്ഥാപനങ്ങളെ വളർത്തിയെടുക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ പേരിൽ കാണുന്ന 'ഹിന്ദു' എന്ന പദം പതിറ്റാണ്ടുകൾക്ക് മുമ്പ് അന്നത്തെ വ്യവസ്ഥിതിക്കെതിരെ പ്രതികരിക്കുന്നതിനും ഒരു ജനതയെ ഒരേ മനസ്സോടും ഒരേ ഭാവനയോടെയും കാണുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു. മിതവാദി പത്രാധിപരും കേരളം സാമൂഹ്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന ശ്രീ കൃഷ്ണൻ വക്കീൽ ഈ സ്ഥാപനങ്ങളെ വളർത്തിയെടുക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട് ഇവിടെ പഠിച്ചിറങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ ജീവിതം നയിക്കുന്ന പൂർവ്വവിദ്യാര്ഥികളെ സ്മരിക്കാതെ ഈ ചരിത്ര രേഖ സമ്പൂർണമാകില്ല. കാലം ഭൗതിക സാഹചര്യങ്ങളിൽ കോട്ടങ്ങൾ തീർത്തിട്ടുണ്ടെങ്കിലും താണവീഥി നിവാസികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ഈ വിദ്യാലയം എന്ന് നിസ്സംശയം പറയാം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:10.53329, 76.086096 | width=800px| zoom=18}}