കടവത്തൂർ എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
കടവത്തൂർ എൽ.പി.എസ്
വിലാസം
തലശ്ശേരി

കടവത്തൂർ പി.ഒ.,കടവത്തൂർ
,
670676
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0490 2392510
ഇമെയിൽkadavathurlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14507 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസബി‍‍ത.പി.കെ.
അവസാനം തിരുത്തിയത്
30-04-202114507


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ കടവത്തൂർ ഗ്രാമത്തിൽ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് കടവത്തൂർ എൽ. പി.സ്കൂൾ. .ഒന്ന് മുതൽ നാല് വരെ ക്ലാസും പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിച്ചു വരുന്നു.ഈ വിദ്യാലയത്തോട് ചേർന്ന് ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്.

   ഈ വിദ്യാലയത്തിന്റെ സ്ഥാപിത വർഷം ശരിയായി തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ലെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്നതായി കിഴക്കയിൽ അബ്ദുല്ല മുസല്യാർ ,കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമൻ നായർ എന്നിവർ തെളിവു സഹിതം  അറിയിച്ചിട്ടുണ്ട് .
   വലിയ മേനോൻ എന്നറിയപ്പെടുന്ന വി.കെ.കൃഷ്ണൻ നമ്പ്യാരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ഇത് കൂടാതെ അണിയാരം ,പൊയിലൂർ ,പുല്ലൂക്കര, പാലത്തായി എന്നിവിടങ്ങളിലും അദ്ദേഹം വിദ്യാലയങ്ങൾ സ്ഥാപിച്ചു.കെ.നാരായണൻ നമ്പ്യാരാണ് ഈ വിദ്യാലയത്തിന്റെ മേൽനോട്ടം വഹിച്ചത്.1914 ൽ അന്നത്തെ മദ്രാസ് ഗവണ്മെന്റ് 1 മുതൽ 4 വരെ ക്ലാസുകൾ ROC NO .791 /M /14 dt ,20 .12 .1914  എന്ന ഓർഡർ പ്രകാരവും 6m /16 dt 5 .1 .1916 എന്ന ഓർഡർ പ്രകാരം അഞ്ചാം ക്ലാസും അംഗീകരിച്ചു .അതുപ്രകാരം 1914 ആരംഭ വർഷമായി കണക്കിലെടുത്ത് .ജാതി മത വർഗ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും പഠിച്ചിരുന്ന ഈ വിദ്യാലയത്തിന്റെ ഉദ്ദേശശുദ്ദി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

2 .4 .1914 ൽ 108 കുട്ടികളുമായി ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ പ്രവർത്തിച്ചു. ഗുണകോഷ്ഠം,മനക്കണക്ക്,ചിത്രവര,കൈവേല അമരം,രൂപം,കാവ്യം എന്നീ വിഷയങ്ങൾ കരിക്കുലത്തിൽ ഉൾപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞു.പരിശീലനം ലഭിച്ച അധ്യാപകർ കുറവായിരുന്നു .ശിശു വിദ്യാഭ്യാസത്തിൽ ശ്രദ്ദിക്കേണ്ടതുകൊണ്ട് ഒരു ടീച്ചറെങ്കിലും ട്രെയിൻഡ് ആയിരിക്കണം, ഈ വിദ്യാലയത്തിൽ മ്യൂസിയം നല്ലതാണ്, കൈവേല കുട്ടികൾക്ക് ഭാവിയിൽ ഉപകാരപ്രദമായവ പഠിപ്പിക്കണം ,തോട്ടം വളരെ നല്ലതായി കണ്ടു ഇങ്ങനെയൊക്കെ 2 .7 .1916 നു സൂപ്പർ വിഷൻ ഓഫ് സ്കൂൾ ടെലിച്ചറി സബ് റേഞ്ച് ഇൻസ്പെക്ഷനിൽ രേഖപ്പെടുത്തിയതായി കണ്ടു.

1969 ൽ അറബിക് തസ്തിക നിലവിൽ വന്നു.ഈ വിദ്യാലയത്തോട് ചേർന്ന് ഒരു മദ്രസ്സ വിദ്യാലയം പ്രവർത്തിക്കുന്നതിനാൽ അറബിക് പഠിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചു. 2003 മുതൽ മുൻ അധ്യാപികയായ ശ്രീമതി.ദേവകി പുല്യാരിയമ്മയുടെ സ്മരണക്കായി മക്കൾ എൻഡോവ്മെന്റ് ഏർപ്പെടുത്തി. പിന്നീട് കൊയിലത്ത് സരോജിനിയമ്മയുടെ സ്മരണയ്ക്കായി മക്കളും എൻഡോവ്മെന്റ് നൽകി വരുന്നു.

ഇന്ന് അധ്യാപക - അനധ്യാപകേതര ജീവനക്കാരായി ഏഴുപേര് സേവനമനുഷ്ഠിക്കുന്നു.പ്രധാനാധ്യാപികയായി ഗീത.ഇ, സഹ അധ്യാപകരായി ജിസി ടി.കെ. ,സിന്ധ്യമോഹൻ , അറബിക് അധ്യാപകനായി ഇസ്മായിൽ എൻ., പ്രീ പ്രൈമറി അധ്യാപകരായി റജില,വിസ്മയ, പാചക തൊഴിലാളിയായി അയ്യനയിൽ വസന്തയും സേവനമനുഷ്ഠിക്കുന്നു.

പി ടി എ പ്രസിഡന്റ് പി.ടി.കെ. രാമകൃഷ്ണൻ ,എം.പി.ടി.എ.പ്രസിഡന്റ് ജസീല എന്നിവരുടെ നേതൃത്ത്വത്തിൽ പ്രവർത്തക്ഷമമായ പി.ടി.എ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. ഒ.എസ്.എ.പ്രസിഡന്റ് ജയൻമാഷിന്റെ നേതൃത്ത്വത്തിൽ പുതിയ കെട്ടിടത്തിന്റെ ഒരു മുറി ടൈൽസ് പാകിയതടക്കം നിരവധി പ്രവർത്തനങ്ങൾ ഒ.എസ്.എ കാഴ്ച വച്ചിട്ടുണ്ട്. അവരുടെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടത് തന്നെയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.736421077973528, 75.60771236788428 | zoom=90 }}

"https://schoolwiki.in/index.php?title=കടവത്തൂർ_എൽ.പി.എസ്&oldid=1074277" എന്ന താളിൽനിന്ന് ശേഖരിച്ചത്