ഫാ. ജെ ബി എം യു പി എസ് മലയിൻകീഴ്/അക്ഷരവൃക്ഷം/കളിമ്പങ്ങൾ തേടുന്ന സ്നേഹസൗഹൃദങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കളിമ്പങ്ങൾ തേടുന്ന സ്നേഹസൗഹൃദങ്ങൾ

ഇന്നലെ
എന്റെ വഴിത്താരയിൽ
നീ എനിക്കന്യയായിരുന്നു
നിന്റെ നിറം
നിന്റെ രൂപം
നിന്റെ കുസൃതികൾ
എനിക്കന്യമായിരുന്നു
നീ വരുംവഴി
എന്റോർമയിൽ ഇല്ലായിരുന്നു
നീ പറയാൻ
പോകുന്ന കഥകൾ
ആർക്കുമറിയില്ലായിരുന്നു
നിന്റെ പാദ പതനത്തിന്റെ
ചിലമ്പൊലികൾ
ആരും
കേട്ടില്ലായിരുന്നു
നിന്റെ കിളിക്കൊഞ്ചൽ
ഈ വിദ്യാലയത്തിൽ
ഞങ്ങൾക്കാദ്യമായിരുന്നു
നീ രചിക്കും
വർണങ്ങളുടെ അർഥം
ആർക്കുമറിയില്ലായിരുന്നു
നിന്നിലേക്കലിയാൻ
നിന്റെയൊപ്പമൊഴുകാൻ
നിന്നിലൊരാളാവാൻ
ആർക്കുമാവാതെ പോയ്

അന്ന്
നിന്റെ തോളിൽ
കൈയിട്ടത് ഞാ൯മാത്രം
നിന്റെ നിശ്വാസങ്ങളെ
വായിച്ചറിഞ്ഞത്
ഞാ൯മാത്രം
മുറ്റത്തെ പൂമരത്തണലിൽ
നിന്റെ ദുഖങ്ങളെ
ആറ്റിയണച്ചത്
ഞാൻ മാത്രം
നിന്റെ കവിളിൽ
നിറങ്ങൾ വരച്ചത്
ഞാ൯മാത്രം
നിന്റെ സന്തോഷങ്ങൾ
മഴവിൽ തീ൪ത്തത്
എന്റെ താളിൽ മാത്രം
ഞാ൯ വരുമെന്ന്
കരുതി നീ ചെയ്തതെല്ലാം
വായിച്ചതാരൊക്കെയെന്ന്
നമുക്കറിയാതെ പോയി
ഒടുവിലീ പടിയിൽ
വിടചൊല്ലിയപ്പോൾ
നമ്മിൽ ആരാണ്
തിരിയാൻ മറന്നത്?
നിനക്കു വേണ്ടി
നമ്മുടെ പഠനമുറിയിൽ
ഞാനൊളിപ്പിച്ച കല്ലുപേന
നീ കാണാതെ പോയി


എനിക്കു വേണ്ടി
ഒരു മയിൽപ്പീലിത്തുണ്ട്
തരാനാകാതെ നീ
വിതുമ്പിയത്
ആരോ പറഞ്ഞറിഞ്ഞു
ഇന്ന്
ഞാ൯ വരും
നാം ഒന്നുമല്ലാതായി
പരിഞ്ഞിറങ്ങിയിടത്ത്
നിനക്കുവേണ്ടി
അങ്കണ മുറ്റത്തെ
പഴയ പൂമരച്ചോട്ടിൽ
നിന്റ കിളികൊഞ്ചലിനായി
ഞാ൯ വരും
ആർക്കാരെ
നഷ്ടപ്പെട്ടുവെന്ന്
ഇന്നു നീ പറയണം...

വീനസ് വി.ബിജു
5 B Fr.J.B.M.U.P.School,Malayinkeezhu
Kothamangalam ഉപജില്ല
Ernakulam
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത