ഡയറ്റ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/തളരില്ലനമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:18, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''തളരില്ല നമ്മൾ''' <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തളരില്ല നമ്മൾ


ഒന്നുചേർന്ന് നിന്നിടാം
കൊറോണയെ തുരത്തിടാം
മനസുകൾ കോർത്തുകൊണ്ട്
തെല്ലകലം പാലിച്ചിടാം
കൈകൾ നന്നായി കഴുകിടാം
മാസ്‌ക്കുകൾ ധരിച്ചിടാം
കൂട്ടംകൂടി നിന്നിടാതെ
സാമൂഹ്യ അകലം പാലിച്ചിടാം
ലോക്‌ഡൗണിന്റെ കാലത്തിൽ
വീടുകളിൽ കഴിഞ്ഞിടാം
യാത്രകൾ ഒഴിവാക്കിടാം
ജീവൻ നിലനിർത്തിടാം
സുരക്ഷയെല്ലാമൊരുക്കിടുന്ന
രക്ഷകരെ സ്തുതിച്ചിടാം
നമുക്കുവേണ്ടി കാവലാകും
സേനകളെ വണങ്ങിടാം
എത്രയെത്ര ദുരന്തമാണ്
നമ്മൾ അതിജീവിച്ചത്
കൊറോണയെന്നമാരിയെയും
നമ്മളൊന്നായ് തകർത്തിടും

 

രഞ്ജന ആർ എസ്
7 A ഡയറ്റ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത