"സെന്റ് മേരീസ് എൽ.പി.എസ് എടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 83: വരി 83:
പ്രമാണം:14818 - Sansita T Ashok 1B.jpeg|Sansita T Ashok 1B
പ്രമാണം:14818 - Sansita T Ashok 1B.jpeg|Sansita T Ashok 1B
പ്രമാണം:14818 - Sinon 4C.jpeg|Sinon 4C
പ്രമാണം:14818 - Sinon 4C.jpeg|Sinon 4C
പ്രമാണം:14818 Sruthi Pramod mother of Praharshan Pramod I A.jpeg|Sruthi Pramod mother of Praharshan Pramod I A
പ്രമാണം:14818 Sruthi Pramod mother of Praharshan Pramod I A.jpeg|Sruthi Pramod M/o Praharshan Pramod I A
പ്രമാണം:14818 - Sruthi Pramod mother of Praharshan Pramod I A.jpeg|Sruthi Pramod mother of Praharshan Pramod
പ്രമാണം:14818 - Sruthi Pramod mother of Praharshan Pramod I A.jpeg|Sruthi Pramod M/o Praharshan Pramod
പ്രമാണം:14818 - Vijina Anil.jpeg|Vijina Anil
പ്രമാണം:14818 - Vijina Anil.jpeg|Vijina Anil
പ്രമാണം:14818 -Aadidarsh 4C.jpeg|Aadidarsh 4C
പ്രമാണം:14818 -Aadidarsh 4C.jpeg|Aadidarsh 4C
വരി 98: വരി 98:
പ്രമാണം:14818 -Sivani M 4C.jpeg|Sivani M 4C
പ്രമാണം:14818 -Sivani M 4C.jpeg|Sivani M 4C
പ്രമാണം:Akhil p s.jpeg|Akhil p s
പ്രമാണം:Akhil p s.jpeg|Akhil p s
പ്രമാണം:14818- Archana Arun.jpeg|Ambily M/o Archana Arun III A
</gallery>
</gallery>



19:06, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എൽ.പി.എസ് എടൂർ
വിലാസം
എടൂർ

പായം പി.ഒ, എടൂർ
,
670704
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0490-2451918
ഇമെയിൽstmaryslpsedoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്14818 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ലിസി തോമസ്
അവസാനം തിരുത്തിയത്
23-09-202014818


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തലശ്ശേരിയിൽ നിന്ന് 45 കി.മി കിഴക്കുള്ള ഇരിട്ടിയിൽ നിന്നും ഇരിട്ടി കീഴ്പ്പള്ളി റൂട്ടിൽ 7 കി.മി കിഴക്കോട്ടു മാറി, മുന്നു ഭാഗം പുഴകളാലും (ബാവലിപ്പുഴ, ബാരാപ്പുഴ, കക്കുവാപ്പുഴ ) ഒരു ഭാഗം പശ്ചിമ ഘട്ടത്താലും ചുറ്റപ്പെട്ട് ദ്വീപ് സദ്ര്ശ്യം സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് എടൂർ. ഇടവർ എന്ന ജാതിക്കാർ ഉണ്ടായിരുന്നതിനാൽ എടവൂർ എന്ന പേർ വന്നുവെന്നും എടവൂർ ലോപിച്ച എടൂർ ആയി എന്നും പറയപ്പെടുന്നു.

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഇരിട്ടി എ ഇ ഒ യുടെ അധികാര പരിധിയിലാണ് എടൂർ സെന്റ് മേരീസ് എൽ പി സ്‌കൂൾ. ഇരിട്ടി ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ ആറളം വില്ലേജിലെ ഒന്നാം വാർഡിൽ ശാന്ത ഗംഭീരമായ തലയെടുപ്പോടെ ഈ സ്‌കൂൾ ഉയർന്നു നിൽക്കുന്നു. സ്‌കൂളിന്റെ കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രൗഡഗംഭീരമായ പള്ളിയും, വടക്കുഭാഗത്തുള്ള മനോഹരമായ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളും തെക്കുഭാഗത്തെ സുന്ദരമായ എടൂർ ടൗണും പടിഞ്ഞാറുള്ള സുന്ദരമായ തെങ്ങിൻ തോപ്പും, റബ്ബർ തോട്ടങ്ങളും സെന്റ് മേരീസ് എൽ പി സ്‌കൂളിനെ കൂടുതൽ മനോഹരിയാക്കുന്നു. ഒരിക്കൽ വന്നു പോകുന്ന ആർക്കും ഒരിക്കൽ കൂടി വരാൻ തോന്നിക്കുന്ന ദൈവാനുഗ്രഹം വഴിഞ്ഞൊഴുകുന്ന എടൂർ ഗ്രാമം.

ഏതാണ്ട് 5000 കൊല്ലത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്ന പാലാരിഞ്ഞാൽ ശിവക്ഷേത്രവും 1000 കൊല്ലത്തെ പഴക്കമുണ്ടെന്നഭിമാനിക്കുന്ന മുണ്ടയാംപറമ്പ ദേവീക്ഷേത്രവും എടൂർ മേഖലയിലുണ്ട്. കരിമ്പാലർ, അരയന്മാർ, മലമ്പണ്ടാരങ്ങൾ, പണിയർ, കുറിച്യർ, മലയന്മാർ തുടങ്ങിയ ജനതതി കുടിയേറ്റത്തിനു മുൻപ് ഇവിടെ ഉണ്ടായിരുന്നു.

നിരക്ഷരായ ആദിവാസികൾ അധിവസിച്ചിരുന്ന ഈ പ്രദേശത്തു കുടിയേറ്റത്തിന് മുൻപ് വിദ്യാഭ്യാസ സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണറിവ്. 1946 ൽ ഒന്നും, രണ്ടും, മൂന്നും, നാലും ക്ലാസ്സുകളിൽ പഠിച്ചിരുന്നവർ ഇവിടെ വീണ്ടും ഒരുമിച്ച് ഒന്നാം ക്ലാസ്സിൽ ഇരിക്കേണ്ടി വന്നു. ഈ നാട്ടുകാരൻ തന്നെയായ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.

1947 ജൂൺ 24-)0 തിയ്യതി ബഹു. സി ജെ വർക്കിയച്ചൻ എടൂരിന്റെ വികാരിയായി. ഈ അവസരത്തിൽ കുടിയേറ്റം ശക്തമാവുകയും പള്ളിയും, സ്‌കൂളും ആയി ഉപയോഗിച്ചിരുന്ന ഷെഡ് തീരെ അപര്യാപ്തമാവുകയും ചെയ്തു. ബഹു. വർക്കിയച്ചന്റെ നേതൃത്വത്തിൽ ഇടവകയുടെ മധ്യഭാഗത്തു അതിനുവേണ്ടി സ്ഥലം അന്വേഷണം തുടങ്ങുകയും ഇപ്പോൾ പള്ളി ഇരിക്കുന്ന തെയ്യം പാടിയിൽ 5 ഏക്കർ സ്ഥലം കൊരണ്ടിക്കവേലിൽ സെബാസ്റ്റ്യൻ, മുരിയങ്കരി മത്തായി, വട്ടംതൊട്ടിയിൽ സെബാസ്റ്റ്യൻ, എന്നിവർ സംഭാവനയായി നൽകുകയും ചെയ്തു. അങ്ങനെ 1948 ജൂണിൽ സ്‌കൂളും, പള്ളിയും തോട്ടം ഭാഗത്തു നിന്ന് എടൂരിലേയ്ക്ക് മാറ്റി.

1949ൽ ബഹു. ഫാ. ജോസഫ് കട്ടക്കയം സ്‌കൂൾ മാനേജരായി. അദ്ദേഹത്തിന്റെ കാലത്തു ഈ വിദ്യാലയം ഹയർ എലിമെണ്ടറിയായി ഉയർത്തപ്പെട്ടു. കോഴിക്കോട് രൂപതയുടെ കീഴിലായിരുന്ന ഈ വിദ്യാലയം 1954ൽ തലശ്ശേരി രുപതയുടെ കീഴിലായി. അതെ കൊല്ലം ബഹു.ഫാ.ഇളംതുരുത്തിയിൽ ദേവസ്യാച്ചൻ സ്‌കൂൾ മാനേജരായി. അദ്ദേഹം ഹൈസ്‌കൂളിനായി പരിശ്രമിക്കുകയും തത്‌ഫലമായി മദ്രാസ് ഗവണ്മെന്റിൽ നിന്നും ഇത് ഒരു മിഡിൽ സ്‌കൂളായി അനുവദിച്ചു കിട്ടുകയും ചെയ്തു. ഈ അവസരത്തിൽ എൽ പി സ്‌കൂൾ മിഡിൽ സ്‌കൂളിൽ നിന്നും വേർപ്പെടുത്തി. സംഭാവനയായി ലഭിച്ച സ്ഥലത്തു നാട്ടുകാരുടെ ഒത്തൊരുമയുടെ ശ്രമദാനമായി സ്‌കൂൾ കെട്ടിടം നിർമ്മിക്കുകയും പാറപ്പുറം മമ്മുഹാജി സ്‌കൂൾ കെട്ടിടത്തിനാവശ്യമായ തടി സംഭാവനയായി നൽകുകയും ചെയ്തു.

ക്രൈസ്തവരും, അക്രൈസ്തവരുമായ അധ്യാപകർ ഈ വിദ്യാലയത്തിൽ സ്തുത്യര്ഹമായ സേവനം അനുഷ്ഠിക്കുകയും നാനാജാതി മതസ്ഥരായ കുഞ്ഞുങ്ങൾ വർഗ്ഗ വർണ വ്യത്യാസമില്ലാതെ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിക്കുകയും ചെയ്തു വരുന്നു. 1946 സ്‌കൂൾ ആരംഭത്തിൽ സ്‌കൂൾ റെക്കോഡ് പ്രകാരം 87 കുട്ടികളിൽ 59 പേർ ക്രൈസ്തവരും, 28 പേർ അക്രൈസ്തവരും ആയിരുന്നു. തുടർന്ന് ഓരോ വർഷവും വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും എല്ലാ മത വിഭാഗങ്ങളിലുംപെട്ടവർ അദ്ധ്യയനം നടത്തുകയും ചെയ്തു പോരുന്നു. എൽ. പി സ്‌കൂൾ പഠനം ഇവിടെ നിന്നും പൂർത്തീകരിച്ച കുട്ടികൾ തൊട്ടടുത്ത ഹയർ സെക്കണ്ടറി സ്‌കൂളിൽ ചേർന്ന് ഉന്നത പഠനം തുടർന്നു വരുന്നു. 1954 ൽ ഈ വിദ്യാലയം തലശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായി അവിടെ നിന്നിങ്ങോട്ട് സ്‌കൂളിന്റെ പുരോഗതിയ്ക്ക് കോർപറേറ്റിന്റെ എല്ലാ വിധ സഹായങ്ങളും ലഭിച്ചു വരുന്നു.

സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സെന്റ്‌ മേരീസ് എൽ പി സ്‌കൂൾ സ്‌തുത്യർഹമായ സേവനമനുഷ്ഠിച്ചു വരുന്നു. ഓരോ വർഷവും സ്‌കൂൾ വാര്ഷികാഘോഷത്തിൽ പങ്കെടുക്കാൻ ഈ പ്രദേശത്തുള്ള നാനാജാതി മതസ്ഥരായ ജനങ്ങൾ ഒരുമിച്ച് കൂടുന്നു. ഇലക്ഷൻ കേന്ദ്രം, മെഡിക്കൽ ക്യാമ്പുകൾ, ഗ്രാമ സഭകൾ, എക്സിബിഷനുകൾ, എന്നീ ആവശ്യ്ങ്ങളിലും സെന്റ് മേരീസ് എൽ പി സ്‌കൂൾ അതിന്റെ വാതായനം തുറന്നിടുന്നു.

1948 ൽ പണിത ഓടിട്ട സ്‌കൂൾ കെട്ടിടത്തിന്റെ സ്‌ഥാനത്തു, ഇപ്പോഴുള്ള മനോഹരമായ കോൺക്രീറ്റു കെട്ടിടം വെരി. റവ.ഫാ.ആന്റണി പുരയിടത്തിൽ അച്ചന്റെ നേതൃത്വ്ത്തിൽ പൂർത്തീകരിച്ചതാണ്.



ഭൗതികസൗകര്യങ്ങൾ

10 ക്ലാസ് റൂമുകളും, ഓഫീസും,സ്റ്റാഫ്‌റൂമും ഉൾപ്പെട്ട സ്കൂൾ കെട്ടിടം ഒന്നര ഏക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്നു

  • 8 കമ്പ്യൂട്ടറുകൾ ഉൾക്കൊള്ളുന്ന നവീകരിച്ച കമ്പ്യൂട്ടർ ലാബ്
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ്
  • വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറി
  • വിശാലമായ കളിസ്ഥലം
  • വൃത്തിയുള്ള പാചകപ്പുര
  • ആവശ്യത്തിന് കുടിവെള്ള സൗകര്യം
  • വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  • ഓപ്പൺ സ്റ്റേജ്
  • വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  • ടൈലിട്ട് നവീകരിച്ചു ആർട്ട് വർക്കുകൾ ചെയ്തു മനോഹരമാക്കിയ ഒന്നാം ക്‌ളാസ്സ്.

നേർക്കാഴ്ച ചിത്രരചന 2020 - 21

നേട്ടങ്ങൾ (2017-18)

Lss വിജയികൾ 2017-18

നേട്ടങ്ങൾ (2018-19)

  • ഇരിട്ടി സബ് ജില്ലാ തല സ്വാതന്ത്ര ദിന ക്വിസ്സ് മത്സരം ഒന്നാം സ്ഥാനം 3000 രൂപ ക്യാഷ് അവാർഡും ട്രോഫിയും
  • ഇരിട്ടി സബ് ജില്ലാ തല ചാന്ദ്ര ദിന ക്വിസ്സ് മത്സരം ഒന്നാം സ്ഥാനം
  • ഇരിട്ടി സബ് ജില്ലാ തല ഗണിത ക്വിസ് മത്സരം രണ്ടാം സ്ഥാനം
  • ഇരിട്ടി സബ് ജില്ലാ തല ശാസ്ത്ര ക്വിസ് മത്സരം രണ്ടാം സ്ഥാനം
  • ചുറ്റുവേലി നിർമ്മാണം: 2017-18 ൽ നിർമ്മിച്ച ഉദ്യാനത്തിന് ഈ വർഷം പി ടി എ യുടെ നേതൃത്വത്തിൽ ചുറ്റുവേലി നിർമ്മിച്ചു.
  • ടൈലിട്ട് നവീകരിച്ച ആർട്ട് വർക്കുകൾ ചെയ്തു മനോഹരമാക്കിയ രണ്ടാം ക്ലാസ്സ്
  • തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ ബെസ്റ്റ് സ്‌കൂൾ അവാർഡ് തുടർച്ചയായി ഏഴാം തവണയും.
  • ലൈബ്രറി വിപുലീകരണം
  • 2018-19 വർഷത്തെ LSS പരീക്ഷയിൽ ഇരിട്ടി സബ്ജില്ലയിലെ ഏറ്റവും കൂടുതൽ (9 കുട്ടികൾക്ക്) കുട്ടികൾക്ക് സ്‌കോളർഷിപ്പുകൾ ലഭിച്ച സ്കൂൾ


LSS വിജയികൾ 2018-19

നേട്ടങ്ങൾ (2019-20)

  • ഇരിട്ടി സബ് ജില്ലാ തല സ്വാതന്ത്ര ദിന ചരിത്ര ക്വിസ്സ് മത്സരം ഒന്നാം സ്ഥാനം 3000 രൂപ ക്യാഷ് അവാർഡും ട്രോഫിയും
  • കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഇരിട്ടി ക്വിസ്സ് മത്സരം ഒന്നാം സ്ഥാനം
  • പ്രതിഭോത്സവം ക്വിസ്സ് മത്സരം രണ്ടാം സ്ഥാനം
  • ഇരിട്ടി സബ് ജില്ലാ തല ചാന്ദ്ര ദിന ക്വിസ്സ് മത്സരം ഒന്നാം സ്ഥാനം
  • ഇരിട്ടി സബ് ജില്ലാ തല സ്വദേശി ക്വിസ്സ് മത്സരം ഒന്നാം സ്ഥാനം
  • 2018 -19 വർഷം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി നടത്തിയ മികവ് സ്‌കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം
  • സബ്ജില്ലാതല സാമൂഹ്യ ശാസ്ത്രമേള ഓവറോൾ ഒന്നാം സ്ഥാനം
  • സബ്ജില്ലാതല പ്രവൃത്തി പരിചയ മേള ഓവറോൾ ഒന്നാം സ്ഥാനം
  • സബ്ജില്ലാതല ശാസ്ത്രമേള ഓവറോൾ ആറാം സ്ഥാനം
  • സബ്ജില്ലാതല ഗണിത ശാസ്ത്രമേള ഓവറോൾ നാലാം സ്ഥാനം
  • സബ്ജില്ലാതല കലോത്സവം ഓവറോൾ നാലാം സ്ഥാനം
  • തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ ബെസ്റ്റ് സ്‌കൂൾ അവാർഡ് തുടർച്ചയായി ഏഴാം തവണയും
  • ചുറ്റുവേലി നിർമ്മാണം: 2017-18 ൽ നിർമ്മിച്ച ഉദ്യാനത്തിന് ഈ വർഷം പി ടി എ യുടെ നേതൃത്വത്തിൽ ചുറ്റുവേലി നിർമ്മിച്ചു.
  • ടൈലിട്ട് നവീകരിച്ച ആർട്ട് വർക്കുകൾ ചെയ്തു മനോഹരമാക്കിയ രണ്ടാം ക്ലാസ്സ്

പാഠ്യേതര പ്രവർത്തനങ്ങൾ 2018-19

മാനേജ്‌മെന്റ്

അധ്യാപകർ (2016-17)

ക്രമ
സംഖ്യ
പേര് തസ്തിക
1 ലിസി തോമസ് പ്രധാന അദ്ധ്യാപിക
2 ലീസ്സമ്മ വർക്കി എൽ.പി.എസ്.എ
3 ത്രേസ്യാ പുന്നോലിൽ എൽ.പി.എസ്.എ
4 സുസ്സമ്മ മാത്യു വി എൽ.പി.എസ്.എ
5 മേരി ജോസഫ് . എൽ.പി.എസ്.എ
6 ത്രേസ്യാ വി എം എൽ.പി.എസ്.എ
7 എലിസബത്ത് കെ ജെ എൽ.പി.എസ്.എ
8 ജെയ്‌സി ജോസഫ് എൽ.പി.എസ്.എ
9 പ്രിയ പീറ്റർ എൽ.പി.എസ്.എ
10 രേഷ്‌നി ജോസ് എൽ.പി.എസ്.എ
11 ബിന്ദു എൻ ജെ എൽ.പി.എസ്.എ

അധ്യാപകർ (2018-19)

ക്രമ
സംഖ്യ
പേര് തസ്തിക
1 ലിസി തോമസ് പ്രധാന അദ്ധ്യാപിക
2 ത്രേസ്യാ പുന്നോലിൽ എൽ.പി.എസ്.എ
3 സുസ്സമ്മ മാത്യു വി എൽ.പി.എസ്.എ
4 മേരി ജോസഫ് എൽ.പി.എസ്.എ
5 ത്രേസ്യാ വി എം എൽ.പി.എസ്.എ
6 എലിസബത്ത് കെ ജെ എൽ.പി.എസ്.എ
7 ശീതൾ കെ ബാലൻ എൽ.പി.എസ്.എ
8 പ്രിയ പീറ്റർ എൽ.പി.എസ്.എ
9 സീന മാത്യു എൽ.പി.എസ്.എ
10 ആഷ പി വി എൽ.പി.എസ്.എ
11 ജൂഹി കുര്യൻ എൽ.പി.എസ്.എ
12 അക്ബർ മുനീർ കെ അറബിക്


അധ്യാപകർ (2019-20)

ക്രമ
സംഖ്യ
പേര് തസ്തിക
1 ലിസി തോമസ് പ്രധാന അദ്ധ്യാപിക
2 സുസ്സമ്മ മാത്യു വി എൽ.പി.എസ്.എ
3 മേരി ജോസഫ് എൽ.പി.എസ്.എ
4 ജാൻസി മാത്യു എൽ.പി.എസ്.എ
5 സുജ പി ഫിലിപ്പ് എൽ.പി.എസ്.എ
6 മേരി റോസ്‌ലെറ്റ് എൽ.പി.എസ്.എ
7 ശീതൾ കെ ബാലൻ എൽ.പി.എസ്.എ
8 സൗമ്യ ബേബി എൽ.പി.എസ്.എ
9 ഷെബിൻ ലിയോണ തോമസ് എൽ.പി.എസ്.എ
10 ജീസ ജോസഫ് എൽ.പി.എസ്.എ
11 ജോസ്‌ന മാത്യു എൽ.പി.എസ്.എ
12 ജോമി ജോസഫ് എൽ.പി.എസ്.എ

മുൻസാരഥികൾ

മാനേജർമാർ




പ്രധാനാദ്ധ്യാപകർ

  • ശ്രീ. തണങ്ങാട്ട് മാണി (8.1950 - 7.1951)
  • ശ്രീ. എം.ജെ. വർക്കി (8.1951 - 7.1956)
  • ശ്രീ. കെ.പി. ഇത്താക്ക് (8.1956 – 9.1956)
  • ശ്രീ. പി. എം.കുഞ്ഞിരാമൻ നമ്പ്യാർ (10.1956 – 5.1958)
  • ശ്രീ. ഇ.ജെ.ജോസഫ് (6.1958 – 6.1960)
  • ശ്രീ. പി.സി.കുര്യാക്കോസ് (7.1960 – 7.1962)
  • ശ്രീ. എൻ. ജെ. യോഹന്നാൻ (8.1962 – 5.1963)
  • ശ്രീ. എൻ. വി. ഭാസ്കരഭാനു നമ്പ്യാർ (6.1963 – 7.1968)
  • ശ്രീമതി. കെ. സി. അന്നമ്മ (8.1968 – 4.1977)
  • ശ്രീ. ടി. വി. ഉലഹന്നാൻ (8.1977 – 1.1984)
  • ശ്രീ. കെ.ജെ.യോമസ് (2.1984 – 5.1989)
  • ശ്രീമതി. എം. ടി ത്രേസ്യാമ്മ (6.1989 – 3.1990)
  • ശ്രീമതി. മറിയം മാത്യു (4.1990 – 3.1991)
  • ശ്രീ. ടി ജെ ജോസഫ് (4.1991 – 3.1993)
  • ശ്രീ. പി ടി ഡൊമിനിക് (4.1993 – 5.1996)
  • ശ്രീമതി. എം എം മേരി (6.1996 – 5.1999)
  • ശ്രീമതി. റ്റി എൽ മേരി (6.1999 – 3.2001)
  • ശ്രീ. പി എ തോമസ് (4.2001 – 3.2004)
  • ശ്രീമതി. ത്രേസ്യാമ്മ എഫ്രേം (4.2004 – 4.2006)
  • ശ്രീ. സി ടി കുര്യൻ (5.2006 – 3.2011)
  • ശ്രീമതി. പൗളിൻ എസ് ജെ (4.2001 – 3.2013)
  • ശ്രീമതി. തങ്കം സി എ (4.2013 – 3.2014)
  • ശ്രീമതി. ലിസി തോമസ് (4.2014 – )




ഈ സ്‌കൂളിനുവേണ്ടി സ്‌തുത്യർഹമായ സേവനം അനുഷ്ഠിക്കുകയും സർവീസ്സിലിരിക്കെ നിത്യ സമ്മാനത്തിനായി വിളിക്കപ്പെടുകയും ചെയ്തവർ

  • പി വി മറിയക്കുട്ടി (17.07.1974)
  • കെ വാസു (11.01.1981)
  • വി വി ഗ്രേസി (13.05.2005)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.998022, 75.724789 | width=535px | zoom=13 }} ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്