"ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/കറുത്തദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
വരാതിരിക്കട്ടെ കറുത്തദിനങ്ങൾ
വരാതിരിക്കട്ടെ കറുത്തദിനങ്ങൾ
ലോകത്തിനു വെളിച്ചം പകരുന്നവരാകൂ.
ലോകത്തിനു വെളിച്ചം പകരുന്നവരാകൂ.
<center> <poem>
</poem> </center>
{{BoxBottom1
| പേര്= ആദിത്യ ജയപ്രകാശ്
| ക്ലാസ്സ്=    7 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഐ എച്ച്ഇപിജിഎച്ച്എസ്സ് കുളമാവ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29057
| ഉപജില്ല=  അറക്കുളം 
| ജില്ല=  തൊടുപുഴ
| തരം=    കവിത 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:34, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കറുത്തദിനങ്ങൾ


 കൊഴി‍‍ഞ്ഞു ഇരുപത്തൊന്നു ദിനരാത്രങ്ങൾ
നിർവചിക്കാനാവാത്ത വികാരത്തോടെ
രോദനത്തിൻെറ, ഭീതിയുടെ ദിന‍ങ്ങൾ
ഇനിയും ആർത്തിതീരാതെ....


മാസ്കിനാൽ മറയ്ക്കപ്പെട്ട പാതി മുഖങ്ങൾ
വെളിവാക്കുന്നു ഒരു യാഥാർത്ഥ്യത്തെ
ചിത്തത്തിൽ വാളേന്തി
പുറമെ ചിരിക്കുന്നു നമ്മൾ

എന്തിനായിരുന്നു ഈ അടയ്ക്കപ്പടൽ
ജീവനുവേണ്ടിയുളള കൊതിയോ ?
ജീവവായുവിനായി പിടയുന്ന ജന്മങ്ങൾ
യുദ്ധക്കളത്തിലായി ഭിഷഗ്വരന്മാരും മാലാഖമാരും

ഞാൻ കൂട്ടിലടയ്ക്കപ്പെട്ടെങ്കിലും
കിളികൾ ചരിക്കുന്നു സ്വാതന്ത്യത്തോടെ
ആരുടെ കർമ്മഫലമീ ദുരിതങ്ങൾ
മർത്യാ ..അതു നിന്റേതു തന്നെയല്ലേ

അരുതരുതിനിയും ചതിയും വഞ്ചനയും
കുററമില്ലാത്ത നിണം ചൊരിയലും
വരാതിരിക്കട്ടെ കറുത്തദിനങ്ങൾ
ലോകത്തിനു വെളിച്ചം പകരുന്നവരാകൂ.

ആദിത്യ ജയപ്രകാശ്
7 എ ഐ എച്ച്ഇപിജിഎച്ച്എസ്സ് കുളമാവ്
അറക്കുളം ഉപജില്ല
തൊടുപുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത