"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 172: വരി 172:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|1932-1961
|1932-1961
| ramakrishna rao
| ഫ്ലോറ ഉമ്മൻ
|-
|-
|1961-1965
|1961-1965
|c.k nambiar
|അശോക് കുമാർ
|-
|-
|1965-1971
|1965-1971
|k.k.marar
|ടി.എൻ.സുമിത്രാ ദേവി
|-
|1932-1961
| വി.പി.ജോർജ്
|-
|1961-1965
|മറിയമ്മ വർഗ്ഗീസ്
|-
|1965-1971
|എം.എൻ.നീലകണ്ഠൻ നമ്പൂതിരി
|-
|1932-1961
| രാധാലക്ഷ്മി അമ്മ കെ
|-
|1961-1965
|റോസമ്മ പി.ജി
|-
|1965-1971
|കെ.കണ്ണൻ
|-
|1971-75
|കെ.ടി.ഗോവിന്ദൻ
|-
|1932-1961
| ടി.നാരായണൻ
|-
|1961-1965
|എ.കെ.പ്രേമലത
|-
|1965-1971
|എം.വിനോദിനി
|-
|-
|1971-75
|1971-75
|T.C.K.RAJA
|ശകുന്ദള കെ
|-
|-
|1975-80
|1975-80
|P.C.SHEKHAR
|ജലജമോനി
|-
|-
|1980-86
|1980-86
|K.R.RAO
|പി.ലക്ഷ്മിക്കുട്ടി
|-
|-
|186-90
|186-90
|M.C.K.RAJA
|.കൃഷ്ണൻ
|-
|-
|1990-91
|1990-91
|GEORGE MATHEW
|ഒ.വി.ഗോവിന്ദൻ
|-
|-
|1991-92
|1991-92
|N.S.NAMBOODIRI
|ജാസ്സി എൽ
|-
|-
|1992-94
|1992-94
|A.J.GEORGE
|ഊർമ്മിള ദേവി പി.വി
|-
|-
|1994-95
|1994-95
|P.S.EMBRANDIRI
|കുഞ്ഞുമുഹമ്മദ് എൻ.കെ
|-
|-
|1995-97
|1995-97
|ROSAMMA MATHEW
|രഘു വയത്
|-
|-
|11997-99
|11997-99
|BALAMANI.K
|.കൃഷ്ണൻ
|-
|-
|1999-2002
|1999-2002
|K.S.RAO
|പ്രസന്ന കുമാരി കാവുള്ളപ്പുരയിൽ
|-
|-
|2002-04
|2002-04
|K.C.MANAVARMA RAJA
|.കുഞ്ഞിക്കണ്ണൻ  നായർ
|-
|-
|2004-06
|2004-06
|C.M.BALAKRISHNAN NAIR
|വിജയൻ.സി.കെ
|-
|-
|2006-07
|2006-07
|P.V.VANAJA
|രേണുകദേവി ചങ്ങാട്ട്
|-
|-
|2007-08
|2007-08
|G.RETHIKUMARI
|സോമൻ ഇ.ആർ
|-
|-
|2012-
|2008-2012
|എം.ഭാരതി ഷേണായി
|ഭാരതി ‍ഷേണായ്.എം.
|}
|}
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
* തച്ചങ്ങാട് ബാലകൃഷ്ണൻ
* തച്ചങ്ങാട് ബാലകൃഷ്ണൻ

13:01, 25 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
വിലാസം
തച്ചങ്ങാട്

പനയാൽ. പി .ഒ,
കാസറഗോഡ്
,
671318
സ്ഥാപിതം01 - 05 - 1954
വിവരങ്ങൾ
ഫോൺ04672275800
ഇമെയിൽghsthachangad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഭാരതി ഷേണായി എം
അവസാനം തിരുത്തിയത്
25-07-201812060
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്ര ബേക്കൽ കോട്ടയിൽ നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറിയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് തച്ചങ്ങാട് ഗവ: ഹൈ സ്കൂൾ. ഈ വിദ്യാലയം കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലബാർ മേഖലയിലെ ആദ്യകാലത്തെ 48 വിദ്യാലയങ്ങളിൽ ഒന്നാണ്. അരവത്ത് ഭജനമന്ദിരത്തിനടുത്ത് വാഴുന്നൊരുടെ പട്ട സ്ഥലത്ത് പുല്ലു മേഞ്ഞ കെട്ടിടത്തീൽ ആയിരുന്നു ഏകാധ്യാപക വിദ്യാലയം. മംഗലപുരം ആസ്ഥാനമായ തെക്കൻ കർണ്ണാടക ജില്ല വിദ്യാഭ്യാസ ബോർഡിന്റെ കീഴിലായിരുന്നു വിദ്യാലയം.വി.വി .കൃഷ്ണൻ ഉദുമക്കാരൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1961ലെ മഴക്കലത്ത് സ്കൂൾ കെട്ടീടം തകർന്നു വീണു. പിന്നീടു തച്ചൻങാടിനു വടക്ക് കൃഷ്ണൻ മണിയാണിയുടെ ചായ പീടിക താത്കാലിക കെട്ടിടമായി പ്രവർത്തിച്ചു.

ഭൗതികസൗകര്യങ്ങൾ

  • 2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
  • പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 31 ക്ലാസ്സു മുറികൾ.
  • 13 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
  • അസംബ്ലി ഹാൾ.
  • സെമിനാർ ഹാൾ.
  • ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • സയൻസ് ലാബ്
  • ലെെബ്രറി & വായനാ മുറി
  • ഉച്ച ഭക്ഷണ ശാല

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ലിറ്റിൽ കൈറ്റ്സ്
  • പരിസ്ഥിതി ക്ലബ്ബ്
  • റോ‍ഡ് സേഫ്‌റ്റി ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • കുട്ടി റേഡിയോ
  • ലഹരി വിരുദ്ധ ക്ലബ്ബ്
  • ശാസ്ത്ര ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സോഷ്യൽ ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • അറബിക് ക്ലബ്ബ്
  • സംസ്കൃതം ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ശുചിത്വ ക്ലബ്ബ്

സ്കൂൾ പത്രം (2018-2019)

പാട്ടുപാടിയും മധുരം വിളമ്പിയും വൈവിധ്യമാർന്ന പരിപാടികളോടെ തച്ചങ്ങാട് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.(01_06_2018)

തച്ചങ്ങാട്ഗവ.ഹൈസ്കൂളിലേക്ക് ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികൾ

തച്ചങ്ങാട്:തച്ചങ്ങാട് ഗവ ഹൈസ്കൂൾ പ്രവേശനോത്സവം വൈവിധ്യ മാർന്ന പരിപാടികളോടെ തുടക്കം കുറിച്ചു. വർണ്ണ തൊപ്പിയും ബലൂണുകളുമായി എത്തിയ ഒന്നാം ക്‌ളാസ്സിലെ വിദ്യാർത്ഥികളെ പ്രവേശനോത്സവ ഗാനത്തോടെ ആനയിച്ചു . തുടർന്ന് സി.പി .വി വിനോദ്കുമാർ മാസ്റ്റർ കുട്ടിപ്പാട്ടുകൾ പാടി രസിപ്പിച്ചു . പ്രവേശനോത്സവം പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിച്ചു . എസ്.എം.സി ചെയർമാൻ ടി.പി.നാരായണൻ, മദർ പി.ടി.എ പ്രസിഡന്റ് സുജാത ബാലൻ, വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സീനിയർ അസിസ്റ്റന്റ് പി.ബാലകൃഷ്ണൻ, പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു . തുടർന്ന് പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, സ്റ്റാഫ് കൗൺസിൽ എന്നിവർ സംഭാവന ചെയ്ത സൗജന്യ ബാഗും, കുടയും വിതരണം ചെയ്തു . പഞ്ചായത്ത് വക ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും വാട്ടർ ബോട്ടിൽ വിതരണം ചെയ്തു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസ വിതരണവും നടത്തി.

തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ ഇനി ഹൈടെക് ക്ലാസ്സ്മുറിയിലിരുന്ന് പഠിക്കും.(02-06-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 12 ഹൈടെക് ക്ലാസ്സ്മുറികളുടെ ഉദ്ഘാടനം പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് മെമ്പർ എം.പി.എ.ഷാഫി നിർവ്വഹിക്കുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും, കേരള ഇൻഫ്രാട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജൂക്കേഷനും (കൈറ്റ്)ചേർന്ന് നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സു മുറി പദ്ധതി നൂറു ശതമാനവും പൂർത്തീകരിച്ച് തച്ചങ്ങാട് ഗവ. ഹൈസ്‌കൂൾ. അനുവദിക്കപ്പെട്ട 12 ഹൈസ്കൂൾ ക്ലാസ്സുമുറി പൂർണ്ണമായും ഹൈടെക് ആയതോടെ കുട്ടികൾക്ക് ഇനിയുള്ള പഠനം ഹൈടെക് ക്ലാസ്സ് മുറിയിലൂടെ ആയിരിക്കും. ക്ലാസ്സ്മുറിയുടെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് മെമ്പർ എം.പി.എ.ഷാഫി നിർവ്വഹിച്ചു.പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. എസ്.എം.സി ചെയർമാൻ ടി.പി.നാരായണൻ, മദർ പി.ടി.എ പ്രസിഡന്റ് സുജാത ബാലൻ, വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സീനിയർ അസിസ്റ്റന്റ് പി.ബാലകൃഷ്ണൻ,സി.പി .വി വിനോദ്കുമാർ ,സ്റ്റാഫ് സെക്രട്ടറി വിജയകമാർ, ഡോ.കെ.സുനിൽ കുമാർ,സുരേഷ് ചിത്രപ്പുര,മുരളി, പ്രണാപ് കുമാർ,ബിജു.കെ.വി, വി.കെ.ഗോപാലൻ, രാജു, കമാരൻ, മദർ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കദീജ, അശോക കുമാർഎന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും എെ.ടി കോർഡിനേറ്റർ എം.അഭിലാഷ് രാമൻ നന്ദിയും പറഞ്ഞു.

പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള യൂനിഫോം പൂർവ്വ വിദ്യാർത്ഥികൾ സൗജന്യമായി നൽകി.(04_06_2018)

പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള യൂനിഫോം വിതരണോദ്ഘാടനം ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് നിർവ്വഹിക്കുന്നു. .

തച്ചങ്ങാട് ഗവ ഹൈസ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള യൂനിഫോം ഹൈസ്കൂൾനിന്നും 1997-98 വർഷം പഠനം പൂർത്തീകരിച്ച വിദ്ദ്യർത്ഥികളുടെ കൂട്ടായ്മ സൗജന്യമായി നൽകി. യൂനിഫോം വിതരണോദ്ഘാടനം ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ്ഭർത്താവ് നിർവ്വഹിച്ചു. ഭർത്താവ് നഷ്ടപ്പെട്ട സഹപാഠിക്ക് പെട്ടിക്കട നൽകിയും മറ്റും മാതൃകയായിതീർന്ന പൂർവ്വ വിദ്യാർത്ഥികൂട്ടായ്മയാണിത്.

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പ്രീ പ്രൈമറി പ്രവേശനോത്സവം(04_06_2018)

തച്ചങ്ങാട്: പാട്ടുപാടിയും മധുരം വിളമ്പിയും തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പ്രീ പ്രൈമറി പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രീ പ്രൈമറി പ്രവേശനോത്സവ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ ടി.പി.നാരായണന്റെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.1997-98 എസ്.എസ്.എൽ സി ബാച്ചിന്റെ വകയായി പ്രീ പ്രൈമറി കുട്ടികൾക്ക് യൂനിഫോം വിതരണവും ഹെഡ് മിസ്ട്രസ് ഭാരതി ഷേണായിയുടെ വക പുസ്തകവും പേനയും നൽകി. എസ്.എം.സി വൈസ് ചെയർമാൻ വി.കെ ഗോപാലൻ, പൂർവ്വ വിദ്യാർത്ഥി മുത്തലിബ്, സി.പി .വി വിനോദ്കുമാർ ,സ്റ്റാഫ് സെക്രട്ടറി വിജയകമാർ, ഡോ.കെ.സുനിൽ കുമാർ,സുരേഷ് ചിത്രപ്പുര,മുരളി, പ്രണാപ് കുമാർ,ബിജു.കെ.വി, രാജു. എ, അശോക കുമാർ, എം.അഭിലാഷ് രാമൻഎന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും പ്രീപ്രെമറി അദ്ധ്യാപിക സിന്ധു നന്ദിയും പറഞ്ഞു.

തച്ചങ്ങാടിന് ഫലവൃക്ഷത്തണലൊരുക്കാൻ അദ്ധ്യാപകർ(05-06-2018)

ഫലവൃക്ഷത്തണലൊരുക്കൽ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഫലവ‍ൃക്ഷത്തൈ നട്ട് കൊണ്ട് ആദ്യകാല കർഷകൻ അരവത്ത് എ.കോരൻ നിർവ്വഹിക്കുന്നു.

തച്ചങ്ങാട് :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ കാമ്പസിൽ "മണ്ണിനു തണലായൊരായിരം സ്നേഹമരങ്ങൾ" എന്ന നൂതന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.മുഴുവൻ അധ്യാപകരും ജീവനക്കാരും പി.ടി.എ അംഗങ്ങളും പൂർ‌വ്വവിദ്യാർഥികളും പ്ലാവ്, മാവ്,പേര,ചാമ്പ,‍ഞാവൽ,സപോട്ട,ഉറുമാമ്പഴം,നെല്ലി,മുരിങ്ങ,സീതപ്പഴം,രാമപ്പഴം തുടങ്ങിയ ഫലവൃക്ഷങ്ങളാണ് പരിപാലിക്കുന്നത്. ഫലവൃക്ഷത്തണലൊരുക്കൽ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഫലവ‍ൃക്ഷത്തൈ നട്ട് കൊണ്ട് ആദ്യകാല കർഷകൻ അരവത്ത് എ കോരൻ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ 1991-92 എസ്.എസ്.എൽ.സി ബാച്ച് നിർമ്മിച്ച ജൈവ വൈവിദ്ധ്യ പാർക്ക് സ്കൂളിന് കൈമാറി. പച്ചക്കറി വിത്തും വുക്ഷത്തൈയ്യും വിതരണം ചെയ്തു. കുട്ടികൾ പരിസ്ഥിതി ദിന പ്രതി‍ജ്ഞയും എടുത്തു. സീഡ് ക്ലബ്ബ് കോർഡിനേറ്റർ മനോജ് പീലിക്കോട് പരിസ്ഥിതി ദിനസന്ദേസം നൽകി. സ്ഥലം മാറിപ്പോകുന്ന അദ്ധ്യാപകർ മാതൃ വിദ്യാലയത്തിന് ഫലവൃക്ഷത്തൈകൾ നൽകി മാതൃകയായി. പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് മെമ്പർ എം.പി.എ.ഷാഫി എസ്.എം.സി ചെയർമാൻ ടി.പി.നാരായണൻ, വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സ്റ്റാഫ് സെക്രട്ടറി വിജയകമാർ, ഡോ.കെ.സുനിൽ കുമാർ,സുരേഷ് ചിത്രപ്പുര,മുരളി, പ്രണാപ് കുമാർ,ബിജു.കെ.വി, വി.കെ.ഗോപാലൻ, രാജു, കമാരൻ, മദർ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കദീജ, അശോക കുമാർ, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും ലസിത നന്ദിയും പറ‍ഞ്ഞു.

പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള കസേര പ്രിയദർശിനി തച്ചങ്ങാടിന്റെ വക(06_06_2018)

തച്ചങ്ങാട് ഗവണ്മെന്റ് ഹൈസ്കൂൾ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള 46ഓളം കസേര പ്രിയദർശിനി തച്ചങ്ങാടിന്റെ സാരഥികൾ അസംബ്ലിയിൽ വെച്ച് സ്കൂളിലേക്കായി സമർപ്പിക്കുന്നു.

ലോകകപ്പിനെ വരവേറ്റ് തച്ചങ്ങാട്ടെ അധ്യാപകരും വിദ്യാർത്ഥികളും

മലയാള മനോരമ വാർത്ത

തച്ചങ്ങാട്: ലോകകപ്പ് ഫുട്ബോളിനെ ആഘോഷത്തോടെ വരവേറ്റുകൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഭാരതി ഷേണായി, പി.ടി.എ പ്രസിഡണ്ട് കെ.ബാബു പനയാൽ, മദർ പി.ടി.എ പ്രസിഡണ്ട് കെ.സുജാത ബാലൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വിദ്യാർത്ഥികൾ അധ്യാപകരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് റെഡ് സ്റ്റാർ മവ്വലിന്റെ വകയായുള്ള ഉപഹാരം നൽകി. ലോകകപ്പ് ഫുട്ബോൾ ആഘോഷത്തിന്റെ ഭാഗമായി കൂട്ടയോട്ടം, പ്രശ്നോത്തരി, പ്രവചന മത്സരം എന്നിവ സംഘടിപ്പിക്കുന്നു.

തച്ചങ്ങാട് ഗവ.സ്കൂളിൽ വായനാ വാരാഘോ‍ഷത്തിന് തുടക്കമായി (19-06-2018)

ജീവിതത്തിന്റെ ഏറ്റവും വലിയ ആനന്ദമാണ് വായന-സാഹിറ റഹ്‌മാൻ-

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വായനാ വാരാഘോ‍ഷം ഉദ്ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ സാഹിറ റഹ‌്മാൻ നിർവ്വഹിക്കുന്നു.

ജീവിതത്തിന്റെ ഏറ്റവും വലിയ ആനന്ദമാണ് വായനയെന്നും വായനയുടെ ആനന്ദം കണ്ടെത്താത്തവർക്ക് ജീവിതത്തെ അപൂർണ്ണതയോടെ മാത്രമേ അറിയാൻ പറ്റൂവെന്നും എഴുത്തുകാരിയും അധ്യാപികയുമായ സാഹിറ റഹ‌മാൻ പറഞ്ഞു.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഈ വർ‍‍ഷത്തെ വായനാ വാരാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. വായനയിലൂടെ അറിഞ്ഞ കാര്യങ്ങൾ നേരിട്ടു കാണുമ്പോഴുള്ള ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും വായനയിലൂടെ അറിവും ആഹ്ലാദവും മാത്രമല്ല, ആത്മധൈര്യവും നേടുന്നുണ്ടെന്നും തുർക്കിയിലേക്കുള്ള അവരുടെ ഏകാന്ത യാത്രാനുഭവങ്ങളെക്കുറിച്ച് പറയുന്നതിനിടയിൽ കൂട്ടിച്ചേർത്തു.തച്ചങ്ങാട് ഗവ.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാല എന്നിവ സംയുക്തമായാണ് ഈ വർഷത്തെ വായനാ വാരാഘോഷം വ്യത്യസ്ത പരിപാടികളോടെ ആഘോഷിക്കുന്നത്.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബാബു.കെ അദ്ധ്യക്ഷതവഹിച്ചു.പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി .പി ,പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു,,പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ വിനോദ് കുമാർ പനയാ‬ൽ എം.പി.എ.ഷാഫി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹോസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.രാജൻ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലൈബ്രറി കൺവീനർ ഡോ.കെ.സുനിൽ കുമാർ വായന പക്ഷാചരണ പരിപാടി വിശദീകരിച്ചു.യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എ.വി.ശിവപ്രസാദ്..ശ്രീ. ടി.പി.നാരായണൻ, (എസ്.എം.സി ചെയർമാൻ) ശ്രീമതി. സുജാത ബാലൻ (പ്രസിഡണ്ട്, മദർ പി.ടി.എ)ശ്രീ.വി.വി.സുകുമാരൻ (വികസന സമിതി വർക്കിംഗ് ചെയർമാൻ) ശ്രീ..വിജയകമാർ (സീനിയർ അസിസ്റ്റന്റ്)ശ്രീ.. മുരളി വി.വി ( സ്റ്റാഫ് സെക്രട്ടറി)ശ്രീ.. വി.കെ ബാലകൃഷ്ണൻ (പ്രസിഡന്റ്. പ്രമോദ് ദാസ് ഗുപ്ത സ്മാരക വായനശാല)ശ്രീ.. യു. സുധാകരൻ (എക്സിക്യുട്ടീവ് മെമ്പർ. വായനശാല) കുമാരി.നീതു.ടി (ആക്ടിംഗ് സ്കൂൾ ലീഡർ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി .ഭാരതി ഷേണായി സ്വാഗതവും  : കൺവീനർ, വിദ്യാരംഗം കലാസാഹിത്യ വേദി മനോജ് കെ നന്ദിയും പറഞ്ഞു. വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി പി.എൻ പണിക്കർ അനുസ്മരണം, എഴുത്തുപെട്ടി,വായന-എഴുത്തു-ക്വിസ് മത്സരങ്ങൾ,അമ്മ വായന,പുസ്തക പ്രദർശനം,ഉച്ചക്കൂട്ടം,പുസ്തക സമാഹരണം,എഴുത്തു കാരുടെ സംഗമം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

എഴുത്തുപെട്ടി സ്ഥാപിച്ചു(20_06_2018)

എഴുത്തുപെട്ടി ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഭാരതി ഷേണായ് നിർവ്വഹിക്കുന്നു.

വായനാവാരോഘോഷത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലൈബ്രറി കൗൺസിലും വിദ്യാരംഗം കലാസാഹിത്യ വേദിയും അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാലയുടെ സഹകരണത്തോടെ കുട്ടികളുടെ സർഗ്ഗ സ‍ൃഷ്ടികളും വായനക്കുറിപ്പുകളും സ്വരൂപിക്കുന്നതിനായ് സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു. തെരെഞ്ഞെടുക്കുന്ന മികച്ച സർഗ്ഗാത്മക സൃഷ്ടികൾക്കും വായനാ കുറിപ്പുകൾക്കും പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാലയുടെ വകയായി സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എഴുത്തുപെട്ടി സ്ഥാപിക്കൽ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഭാരതി ഷേണായ് നിർവ്വഹിച്ചു.മദർ പി.ടി.എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാല ഭാരവാഹി മിഥുൻ, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.കെ.സുനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുമാരി നന്ദന സ്വാഗതവും കുമാരി നിമിത നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.(21_06_2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അന്താരാഷ്ട്ര യോഗ ദിനാചരണം .

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അന്താരാഷ്ട്രാ യോഗാദിനം ആചരിച്ചു.സ്കൂളിലെ തൈക്കോണ്ടോ പരിശീലകനും യോഗാപരിശീലകനുമായ പ്രകാശൻ മാസ്റ്റരുടെ നേതൃത്വത്തിലാണ് കുട്ടികൾ യോഗ അഭ്യസിച്ചത്.പ്രഥമാധ്യാപിക ഭാരതീ ഷേണായി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു.പി.ടി.എ പ്രസി‍ഡണ്ട് ബാബു പനയാൽ,സീനിയർ അസിസ്റ്റന്റ് വിജയകുമാർ,,സ്കളിലെ മറ്റധ്യാപകർ യോഗാഭ്യാസത്തിൽ പങ്കുചേർന്നു.

ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഔഷധസസ്യോദ്യാനം ഒരുങ്ങുന്നു.(25-06-2018)

ഔഷധ സസ്യോദ്യാനത്തെക്കുറിച്ച് മാധ്യമം ദിനപത്രത്തിൽ വന്ന വാർത്ത.

തച്ചങ്ങാട് : ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കാൻ വിപുലമായ ജൈവോദ്യാനമൊരു‌ങ്ങുന്നു തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ 150 ഓളം വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട സസ്യങ്ങൾ വെച്ചുപിടിപ്പിച്ചുകൊണ്ട് ഔഷധസസ്യോദ്യാനത്തിന്റെ പ്രവൃത്തി നടക്കുന്നത്.കാഞ്ഞങ്ങാട്ടെ പ്രസിദ്ധ പാരമ്പര്യ വൈദ്യനും കേരള സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാര ജേതാവുമായരവീന്ദ്രൻ മൈക്കീൽ ചരകൻ ആണ് സൗജന്യമായി ഔഷധ സസ്യങ്ങൾ നൽകിയത്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കാണാനും പഠിക്കാനും ഉപയോഗിക്കാനും തരത്തിലാണ് ജൈവോദ്യാനത്തിന്റെദ ഘടന.ഔഷധസസ്യോദ്യാനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം രവീന്ദ്രൻ മൈക്കീൽ ചരകൻ ഔഷധസസ്യങ്ങൾ ഹെ‍ഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായിക്ക് നൽകി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ അഞ്ച് വീതം ഗ്രൂപ്പുകളാക്കി വ്യത്യസ്ത ഔഷധസസ്യങ്ങൾ നൽകി അവർത്തന്നെ അതിനെ പരിപാലിക്കുകയാണ്ചെയ്യുക. ഓരോ ഔഷധസസ്യങ്ങളുടെയുംപ്രാധാന്യത്തെക്കുറിച്ച് രവീന്ദ്രൻ മൈക്കീൽ ചരകൻ ക്ലാസ്സെടുത്തു. ചടങ്ങിൽ ഹെ‍ഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായിഅദ്ധ്യക്ഷത വഹിച്ചു. സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ, ഡോ.കെ.സുനിൽകുമാർ, അധ്യാപകരായ,രജിഷ, രാജു, സജിത.കെ.പി, ശ്രീജ.കെ, ശശിധരൻ, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു.പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ സ്വാഗതവും പ്രണാപ് കുമാർ നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.(26-06-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം-ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്, റാലി, തെരുവു നാടകം .

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ തച്ചങ്ങാടിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ശാസ്ത്ര ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു.രാവിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ സ്വാതികൃഷ്ണ ചൊല്ലിക്കൊടുത്തു.തുടർന്ന് ജൂനിയർറെഡ്ക്രോസ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽലഹരി വിരുദ്ധ സന്ദേശങ്ങളുള്ള പ്ലക്കാർഡുകളുമായി ലഹരി വിരുദ്ധ റാലിനടന്നു.ഉച്ചയ്ക്ക് 12 ന് ലഹരി ക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് നടന്നു.തച്ചങ്ങാട് ഹെൽത്ത് സെന്ററിലെ ജുനിയർഹെൽത്ത് ഇൻസ്പെക്ടർ പി.കുഞ്ഞികൃഷ്ണൻ ക്ലാസ്സ് നയിച്ചു.തുടർന്ന് പി.വി.രജിഷ ‍ടീച്ചർ സംവിധാനം ചെയ്ത ഒമ്പത് ഡി ക്ലാസ്സിലെ വിദ്യാർത്ഥിളുടെ ലഹരി വിരുദ്ധ നാടകവും ഉണ്ടായി. യു.പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർപ്രദർശനവും,അദ്ധ്യാപകനായ പ്രണാബ് കുമാർ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ബ്രോഷറിന്റെ വിതരണവും നടന്നു.

വായനാ വാരാഘോഷത്തിന് മാറ്റുകൂട്ടി അമ്മ വായന(26-06-2018)

അമ്മ വായനയെക്കുറിച്ച് മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്ത.

തച്ചങ്ങാട് : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അമ്മ വായനസംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർ സ്കൂളിലെത്തി വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നിൽല ശൈലികൾക്കും സംഭാഷണത്തിനും അനുസരിച്ച് ആസ്വാദ്യതയോടെ കഥകൾ വായിച്ചു.അമ്മമാരിൽ നിന്നും മികച്ച വായനക്കാരെ കണ്ടെത്തി. തച്ചങ്ങാട് ഗവ.ഹൈസ്കൂളും അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത വായനശാലയും സംയുക്തമായാണ് അമ്മ വായന സംഘടിപ്പിച്ചത്.കഥ വായിച്ചു കൊണ്ട് മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ അമ്മ വായന ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ഭാരതിഷേണായി അധ്യക്ഷത വഹിച്ചു. ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ, വിദ്യാരംഗം കൺവീനർ മനോജ്, സീനിയർ അസിസ്റ്റന്റ് വിജയകുമാരൻ , അഭിലാഷ് രാമൻ, അജിത എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി സ്വാഗതവും എസ് ആർ.ജി കൺവീനർ പ്രണബ് കുമാർ നന്ദിയും പറഞ്ഞു.

തച്ചങ്ങാട് ഹൈസ്കൂളിൽ പുസ്തകോത്സവം ആരംഭിച്ചു.(27-06-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പുസ്തകോത്സവം.

തച്ചങ്ങാട്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മാതൃഭൂമി പുസ്തകോത്സവം ആരംഭിച്ചു.കേരളത്തിലെ പ്രശസ്ത എഴുത്തുകാരുടെയും വ്യത്യസ്ത പുസ്തക ങ്ങൾ പുസ്തകപ്രദർശനത്തൽ ഒരുക്കിയിട്ടുണ്ട്.അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം വായനശാല, സ്കൂൾ ലൈബ്രറി കൗൺസിൽ ,വിദ്യരംഗം കലാ - സാഹിത്യ വേദി എന്നിവരുടെ പിന്തുണയും ഈ ഉദ്യമത്തിനുണ്ട്. മൂന്ന് ദിവസങ്ങളായി നടക്കുന്ന പുസ്തകമേളയും വിൽപ്പനയും ലൈബ്രറി കൗൺസിൽ അംഗംഅംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. ആദ്യ പുസ്തക വിൽപ്പന കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരൻ പി.വി.രജിഷ ടീച്ചർക്ക് നൽകി ഉദ്ഘാടനം ചെയ്തു. സീരിയൽ ദൃശ്യങ്ങൾ വെടിഞ്ഞ് അമ്മമാരും കുട്ടികളും വായനയിലേക്ക് തിരിയേണ്ട കാലം അതിക്രമിച്ചുവെന്ന് ഡി.വൈ എസ്.പി അഭിപ്രായപ്പെട്ടു.മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് വിജയകുമാരൻ, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്, വിദ്യാരംഗം കലാ - സാഹിത്യ വേദികൺവീനർ മനോജ് കെ.പി, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി,അഭിലാഷ് രാമൻ, പ്രണാബ് കുമാർ, പ്രമോദ് ദാസ് ഗുപ്ത വായനശാലയുടെ പ്രതിനിധി മിഥുൻ എന്നിവർ സംസാരിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് സ്കൂളിൽ വ്യത്യസ്തങ്ങളായ നിരവധി പരിപാടികൾ നടന്നുവരുന്നു. പുസ്തക ചർച്ച 'കവിതയരങ്ങ്, അമ്മവായന, ഓൺ ലൈൻ പ്രശ്നോത്തരി, ഡിജിറ്റൽ ക്വിസ് എന്നിവ നടന്നു വരുന്നു. കുട്ടികളുടെ സർഗശേഷി കണ്ടെത്താനായി എഴുത്തുപെട്ടികളും സ്ഥാപിച്ചിട്ടുണ്ട്.പുസ്തകോത്സവം വെള്ളിയാഴ്ചസമാപിക്കും

വേറിട്ട അനുഭവമായി ഡിജിറ്റൽ സാഹിത്യ ക്വിസ്(27-06-2018)

വായന പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി,ലൈബ്രറി കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലും ലിറ്റിൽ കൈറ്റ്സ് എെ.ടി ക്ലബ്ബിന്റെ സഹകരണത്തേടെ യു.പി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ‍‍ഡിജിറ്റൽ സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.ഓരോ ക്ലാസ്സിലും പ്രാഥമിക മത്സരത്തിനു ശേഷം ഒരു ക്ലാസ്സിൽ നിന്നും രണ്ടുവീതമുള്ള ഗ്രൂപ്പുകളായാണ് മത്സരം. സാഹിത്യത്തിന്റെ ആറ് വ്യത്യസ്ത മേഖലകളെ ഓഡിയോ,വീ‍ഡിയോ,ചിത്ര സഹായത്തോടെയാണ് ക്വിസ്സ് തയ്യാറാക്കിയത്.ഓഡിയൻസിനുള്ള പ്രത്യേകമത്സരവും സമ്മാനവും ഉണ്ടായിരുന്നു. രണ്ട് മണിക്കൂർ നീണ്ട ക്വിസ്സ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഒമ്പതാം തരം എ ക്ലാസ്സിലെ നീരജ് എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. യു.പി.വിഭാഗത്തിൽ എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. അധ്യാപകരായ ഡോ.കെ.സുനിൽ കുമാറും, അഭിലാഷ് രാമനുമാണ് ക്വിസ്സ് മാസ്റ്റേർസ്.

കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2017-18 വർഷത്തെ സംസ്കൃതം സ്കോളർഷിപ്പ് നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്കൃതം സ്കോളർഷിപ്പ് നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

അകാലത്തിൽ പൊലിഞ്ഞ രാധാകൃഷ്ണൻ മാസ്റ്റർക്ക് ആദരാ‍ഞ്ജലി (05-07-2018)

രാധാകൃഷ്ണൻ മാസ്റ്റർ

10 വർഷ ക്കാലം തച്ചങ്ങാട് സ്കൂളിൽ കണക്ക് അധ്യാപകനായും സ്കൂൾ കലോത്സവ -കായിക വേദികളിലെ സബ്ജില്ലാ ജില്ലാ സ്റ്റേറ്റ് തലങ്ങളിൽ അന്നൗൺസറായി തിളങ്ങി നിന്ന, ബി.ആർ.സി ട്രെയിനറുമായ രാധാകൃഷ്ണൻ മാസ്റ്റർക്ക് തച്ചങ്ങാട് ഗ്രാമം ഒന്നടങ്കം നിറ കണ്ണുകളോടെ വിട നൽകി. രാധാകൃഷ്ണൻ മാസ്റ്ററുടെ ഭൗതികശരീരം തച്ചങ്ങാട് സ്കൂളിൽ പൊതുദർശനത്തിന് വച്ചു.സ്കൂളിനുവേണ്ടി ഹെഡ‌്മിസ്ട്രസ്സ് ഭാരതി ഷേണായി,വിജയകുമാർ, പി.ടി.എയ്കുവേണ്ടി പി.ടി.എ പ്രസിഡണ്ട് കെ.ബാബു പനയാൽ, മദർപി.ടി.എയ്ക്കുവേണ്ടി സുജാതബാലൻ, എസ്.എം.സിക്കുവേണ്ടി നാരായണൻ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.

ബഷീർ അനുസ്മരണ ദിനം ആചരിച്ചു(05-07-2018)

തച്ചങ്ങാട് ഗവ,ഹൈസ്കൂളിലെ ബഷീർ അനുസ്മരണ നോട്ടീസ്

മലയാള സാഹിത്യത്തിലെ നിത്യഹരിത വസന്തമായ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ചൊവ്വാഴ്ച 24 വർഷം തികയുന്ന ജൂലൈ 5 ന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആചരിച്ചു. രാവിലെ കുട്ടി റേഡിയോയിലൂടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം ശ്രീജിത്ത് മാസ്റ്റർ നിർവ്വഹിച്ചു. ലൈബ്രറി ഹാളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനവുംനടന്നു.ഉച്ചയ്ക്ക് ബഷീർ കഥാപാത്രങ്ങളുടെ വരയും തുടർന്ന് എം.എ.റഹ്മാൻ മാഷിന്റെ ബഷീർ ദ മാർ എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. അഭിരാം വിജയൻ, ഗിതിൻ.ബി,ആകാശ്, അതുൽ എന്നിവർ ബഷീർ കഥാപാത്രങ്ങളെ വരച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.ഡോ.കെ.സുനിൽ കുമാർ,കെ.മനോജ്, പ്രണാബ്കുമാർ, മുരളി.വി.വി,ജസിത,അഭിലാഷ് രാമൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഗണിത വിസ്മയം സംഘടിപ്പിച്ചു.(07-07-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഗണിത വിസ്മയം പരിപാടിയിൽ നിന്ന്.

തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിലെ വ്യത്യസ്തമായ ക്രിയകൾ ലളിതമായി ചെയ്യാനുള്ള ശാസ്ത്രീയ സൂത്രങ്ങളുമായുള്ള ഗണിത വിസ്മയം സംഘടിപ്പിച്ചു. നാലാംക്ലാസ്സുകാരനായ കാർത്തിക് , അധ്യാപകനായ അപ്യാൽ രാജൻ എന്നിവരാണ് ക്ലാസ്സ് നയിച്ചത്. ഗണിതത്തിലെ അടിസ്ഥാന ക്രിയകൾ കൈകാര്യം ചെയ്യാനുള്ള സംഖ്യാവബോധം ഉറപ്പിക്കുന്ന ഗണിത സൂത്രങ്ങളാണ് ആദ്യംഅവതരിപ്പിച്ചത്. 150 വർഷങ്ങൾക്കിടയിലെ ഏതു വർഷത്തെ കലണ്ടറിലെ തീയ്യതി പറഞ്ഞാലും ഏതു ദിവസമാണെന്ന് പറയാനുള്ള വഴിയും അവതരിപ്പിച്ചു. ഗണിത വിസ്മയത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ഹെഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായി നിർവ്വഹിച്ചു. പത്താം തരം വിദ്യാർത്ഥിനിയും കുട്ടി റേഡിയോ അവതാരികയുമായ മീനാക്ഷി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.വി.മുരളി നന്ദിയും പറ‍‍ഞ്ഞു. കാർത്തിക്കിനുള്ള ഉപഹാരം ഹെഡ്‌മിസ്ട്രസ്സ് നൽകി. ഗണിത വിസ്മയത്തിൽ ഇരുന്നോറോളം കുട്ടികൾ പങ്കെടുത്തു.

ഒ.എൻ.വിയുടെ അമ്മ കവിത ദൃശ്യാവിഷ്കാരത്തോടെ വായനാ പക്ഷാചാരണം സമാപിച്ചു.(09-07-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വായനാ പക്ഷാചരണം സമാപനം

തച്ചങ്ങാട്: സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി, സ്കൂൾ ലൈബ്രറി കൗൺസിൽ, പ്രമോദ് ദാസ് ഗുപ്ത വായനശാല എന്നിവരുടെ സഹകരണ ത്തോടെ ജൂൺ 19 മുതൽ ആരംഭിച്ചതച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വായനാ പക്ഷാചരണം ജൂലൈ 9ന് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ.പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നടത്തിയ കവിതയരങ്ങ് വേലാശ്വരം യു.പി സ്കൂൾ പ്രഥമാധ്യാപകൻ സി.പി.വി വിനോദ കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ ഹലോ ഇംഗ്ലീഷിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് കൗൺസിലർ എം.പി എൻ ഷാഫി നിർവ്വഹിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ എൽ.പി, യു.പി, ഹൈസ്കൂൾ ക്വിസ് മത്സരം, യു.പി, എച്ച് എസ് ഡിജിറ്റൽ ക്വിസ് മത്സരം അമ്മ വായന ,കുട്ടികളുടെ സർഗസൃഷ്ടികൾ എന്നിവയ്ക്കുള്ള സമ്മാനദാനം പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ലക്ഷ്മി സമ്മാനങ്ങൾ വിതരണം ചെയ്തു.അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയമാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്ത്. പി.ടി.എ പ്രസിഡണ്ട് ബാബു പനയാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം.സി ചെയർമാൻ നാരായണൻ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, വിദ്യാരംഗം കൺവീനർ മനോജ്, ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്,അഭിലാഷ് രാമൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , സുധ പ്രശാന്ത്,പ്രമോദ് ദാസ് ഗുപ്ത വായനശാലാ സമിതി അംഗം മിഥുൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി വി നന്ദിയും പറഞ്ഞു. സമാപനത്തോടനുബന്ധിച്ച് ഒ എൻ.വി കുറുപ്പിന്റെ അമ്മ എന്ന കവിത വിദ്യാർത്ഥികൾ സംഗീതശില്പമായി അവതരിപ്പിച്ചു. തിങ്ങിനിറഞ്ഞ രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് കുട്ടികൾ കവിതയ്ക്കൊത്ത് ചുവടുവെച്ചത്.[1]

‘ഹലോ ഇംഗ്ലീഷ്’ വിജയപ്രഖ്യാപനം നടത്തി(09-07-2018)

പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കാനായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ‘ഹലോ ഇംഗ്ലീഷ്’ വിജയപ്രഖ്യാപനം നടത്തി. സർവ്വശിക്ഷാ അഭിയാന്റെ (എസ്.എസ്.എ) നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്.ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പരിപാടിയാണിത്. ഹലോ ഇംഗ്ലീഷിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് കൗൺസിലർ എം.പി എൻ ഷാഫി നിർവ്വഹിച്ചു. പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. പി.ടി.എ പ്രസിഡണ്ട് ബാബു പനയാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം.സി ചെയർമാൻ നാരായണൻ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, വിദ്യാരംഗം കൺവീനർ മനോജ്, ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്,അഭിലാഷ് രാമൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , സുധ പ്രശാന്ത്,പ്രമോദ് ദാസ് ഗുപ്ത വായനശാലാ സമിതി അംഗം മിഥുൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി വി നന്ദിയും പറഞ്ഞു. .തുടർന്ന് ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി വ്യത്യസ്ത പരിപാടികളും അരങ്ങേറി.

കുട്ടി റേ‍ഡിയോ പുന:പ്രക്ഷേപണം ആരംഭിച്ചു.(16-07-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടി റേഡിയോ ഉദ്ഘാടനം കാസറഗോഡ് ജില്ലാ കലക്ടർ കെ.ജീവൻ ബാബു നിർവ്വഹിക്കുന്നു.(ഫയൽചിത്രം)

കാസറഗോഡ് ജില്ലയിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ കമ്മ്യൂണിറ്റി റേഡിയോ മാതൃകയിൽ ആരംഭിച്ച റേ‍ഡിയോ ആയ കുട്ടി റേഡിയോയുടെ ഈ വർഷത്തെ പ്രക്ഷേപണം ആരംഭിച്ചു. സർഗ്ഗാത്മകതയ്ക്ക് റേ‍ഡിയോ ആവിഷ്ക്കാരം എന്നതാണ് കുട്ടി റേഡിയോയുടെ സന്ദേശം. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപക-അനധ്യാപകജീവനക്കാരുടേയും പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ സഹകരണത്തോടെയും നടപ്പാക്കുന്ന അക്കാദമിക പദ്ധതിയാണിത്. നാഷണൽ കരിക്കുലം ഫ്രയിം വർക്കിൽ നിന്നും ആശയസമീകരണം നടത്തി വിദ്യാർത്ഥികളുടെ പൂർണ്ണപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിനാലാണ് ഈ പദ്ധതിക്ക് 'കുട്ടി റേ‍ഡിയോ' എന്ന പേർ നൽകിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 35 ക്ലാസ്സ് മുറികൾ, ലൈബ്രറി, ലാബ്, ഭക്ഷണ ശാല എന്നിവിടങ്ങളിൽ ഘടിപ്പിച്ച സ്പീക്കറിലൂടെയാണ് റേഡിയോ പരിപാടികൾ കുട്ടികളിലേക്കും അധ്യാപക, ജീവനക്കാരിലേക്കുമെത്തുക. പ്രത്യേകമായി ഒരുക്കിയിട്ടുളള റേഡിയോ സ്റ്റേഷനിൽ നിന്നാണ് സംപ്രേഷണം.ക്ലാസ്ല് പ്രവർത്തനങ്ങളെ ബാധീക്കാത്ത തരത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.കുട്ടി റേഡിയോയുടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് എെ.ടി ക്ലബ്ബ് വിദ്യാർത്ഥികളാണ്.കുട്ടി റേഡിയോയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത് 17-01-2018 ൽ കാസറഗോഡ് ജില്ലാ കലക്ടർ കെ.ജീവൻ ബാബുവാണ്.

കൂടുതൽ അറിയാൻ

മാനേജ്മെന്റ്

കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ

മുൻ സാരഥികൾ

  • 1954 വി.വി കൃഷ്ണൻ ഉദുമക്കാരൻ
  • 1954 പുളിമുറ്റം നാരായണ റാവു
  • 1954 ടി.കെ. കുഞ്ഞികൃഷ്ണൻ
  • 1955 പി.എ. ഖാദർ നീലേശ്വരം
  • 1956 കെ.വി.ബാലകൃഷ്ണൻ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1932-1961 ഫ്ലോറ ഉമ്മൻ
1961-1965 അശോക് കുമാർ
1965-1971 ടി.എൻ.സുമിത്രാ ദേവി
1932-1961 വി.പി.ജോർജ്
1961-1965 മറിയമ്മ വർഗ്ഗീസ്
1965-1971 എം.എൻ.നീലകണ്ഠൻ നമ്പൂതിരി
1932-1961 രാധാലക്ഷ്മി അമ്മ കെ
1961-1965 റോസമ്മ പി.ജി
1965-1971 കെ.കണ്ണൻ
1971-75 കെ.ടി.ഗോവിന്ദൻ
1932-1961 ടി.നാരായണൻ
1961-1965 എ.കെ.പ്രേമലത
1965-1971 എം.വിനോദിനി
1971-75 ശകുന്ദള കെ
1975-80 ജലജമോനി
1980-86 പി.ലക്ഷ്മിക്കുട്ടി
186-90 ഇ.കൃഷ്ണൻ
1990-91 ഒ.വി.ഗോവിന്ദൻ
1991-92 ജാസ്സി എൽ
1992-94 ഊർമ്മിള ദേവി പി.വി
1994-95 കുഞ്ഞുമുഹമ്മദ് എൻ.കെ
1995-97 രഘു വയത്
11997-99 എ.കൃഷ്ണൻ
1999-2002 പ്രസന്ന കുമാരി കാവുള്ളപ്പുരയിൽ
2002-04 എ.കുഞ്ഞിക്കണ്ണൻ നായർ
2004-06 വിജയൻ.സി.കെ
2006-07 രേണുകദേവി ചങ്ങാട്ട്
2007-08 സോമൻ ഇ.ആർ
2008-2012 ഭാരതി ‍ഷേണായ്.എം.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • തച്ചങ്ങാട് ബാലകൃഷ്ണൻ
  • ദാമോദരൻ (ഡി.വൈ.എസ് പി കാഞ്ഞങ്ങാട്)
  • ഡോ.പ്രവീൺ കുമാർ .വൈ
  • അരുൺ കുമാർ വൈ (എഞ്ചിനീയർ)
  • കുന്നിൽ സത്താർ
  • കന്നാലയം നാരായണൻ (അക്രഡിറ്റഡ് ജേർണലിസ്റ്റ് / ജൈവകർഷകൻ/നാടക പ്രവർത്തകൻ)

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾതല പ്രവർത്തനം ഫോട്ടോ ആൽബം

വഴികാട്ടി

{{#multimaps:12.4143,75.0559 |zoom=13}}



ഈ താളിന്റെ കാര്യ നിർവാഹകർ


"https://schoolwiki.in/index.php?title=ഗവ._എച്ച്._എസ്._തച്ച‌ങ്ങാട്&oldid=428794" എന്ന താളിൽനിന്ന് ശേഖരിച്ചത്