"സമൂഹം ഹൈസ്‌കൂൾ, എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 125: വരി 125:
==ചിത്രശാല==
==ചിത്രശാല==
<gallery>
<gallery>
img_1.jpg
img_1.JPG
img_2.jpg
img_2.jpg
img_3.jpg
img_3.jpg

12:24, 21 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സമൂഹം ഹൈസ്‌കൂൾ, എൻ.പറവൂർ
വിലാസം
വടക്കന്‍ പറവൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
21-04-201725070




ആമുഖം

നവ സാമൂഹികതക്കുളള ആശയവും ലക്ഷ്യവും എന്ന നിലയില്‍ വിദ്യാഭ്യാസത്തിന് മറ്റൊട്ടേറെ മാനങ്ങളുണ്ട്. വിദ്യാഭ്യാസത്തിന്‍റെ പ്രഥമലക്ഷ്യം മാനവീകരണമാണെന്നിരിക്കെ അത് വിദ്യാലയങ്ങള്‍ക്കകത്തു മാത്രം നടക്കേണ്ട ഒരു പ്രക്രിയയല്ല. ചരിത്രപരിസരങ്ങളിലും സാംസ്കാരിക സമസ്യകളിലും വിധി വിശ്വാസങ്ങളിലും അമൂര്‍ത്തമായി കിടക്കുന്ന സമൂഹത്തിന്‍റെയും അതിനുള്ളിലെ വ്യക്തികളുടെയും വൈരുദ്ധ്യാത്മകബന്ധത്തെ വെളിവാക്കുവാന്‍ വിദ്യാഭ്യാസപ്രക്രിയയ്ക്കു കഴിയേണ്ടതുണ്ട്.

കഴിഞ്ഞ അന്‍പത്തഞ്ച് വര്‍ഷങ്ങളായി പറവൂര്‍ സമൂഹം ഹൈസ്കൂള്‍ ഈ ലക്ഷ്യം നിര്‍വ്വഹിക്കുന്നതിനായി അക്ഷീണം പ്രയത്നിച്ചുവരികയാണ്.

ചരിത്രം

1953 -ല്‍ പറവൂര്‍ ബ്രാഹ്മണ സമൂഹം ആരംഭിച്ച സ്ഥാപനമാണ് സമൂഹം ഹൈസ്‌കൂള്‍. 58 കൂട്ടികളും 5 അദ്ധ്യാപകുരുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്‌കൂളില്‍ ഇന്ന് 650 വിദ്യാര്‍ത്ഥികളും 29 അധ്യാപകുരും 4 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. യശ: ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു 1960 വരെ പ്രഥമാധ്യാപകന്‍. ഇപ്പോള്‍ ശ്രീമതി എന്‍.റ്റി. സീതാലക്ഷ്മി ആണ് പ്രഥമാധ്യാപിക. 1962 ല്‍ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിവരുന്നു. 1997- ല്‍ എസ്.എസ്.എല്‍.സി. പരീക്ഷക്ക് 16 ഉം, 1999 ല്‍ 10,12, എന്നീ റാങ്കുകളും ഈ വിദ്യാലയത്തിലെ കുട്ടികള്‍ കരസ്ഥമാക്കി. മാനേജുമെന്റിന്റേയും P.T.A യൂടേയും പ്രവര്‍ത്തനം സ്‌കൂളിന്റെ അഭ്യുദയത്തിന് പ്രോത്സാഹനം നല്‍കുന്നു.

ഭൗതികസൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

പ്രത്യേകം സജ്ജീകരിച്ച ഭാഷാ പരീക്ഷണ ശാല

പറവൂരിലെ ഏറ്റവും വിശാലമായ മൈതാനം

വിദ്യാഭ്യാസത്തിനു പറ്റിയ ഏറ്റവും മികച്ച അന്തരീക്ഷം

നേട്ടങ്ങള്‍

2009 എസ് എസ് എല്‍ സി പരീക്ഷയില്‍ വടക്കന്‍ പറവൂര്‍ മുനിസിപ്പാലിറ്റിയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം

മറ്റു പ്രവര്‍ത്തനങ്ങള്‍

റെഡ് ക്രോസ്

സ്കൗട്ട്, ഗൈഡ്സ്

വിവിധ സ്കൂള്‍ ക്ലബ്ബുകള്‍

യാത്രാസൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയന്‍സ് ക്ലബ്ബ് - ഊർജ്ജ സംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ L E D ബൾബ് നിർമ്മാണം നടത്തി. ഒരു ദിവസം 100 ബൾബുകൾ നിർമ്മിച്ചു.
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് -
  • ​മാത്സ് ക്ലബ്ബ് -
  • ട്രാഫിക് ക്ലബ്ബ് -
  • വിദ്യാരംഗം കലാ സാഹിത്യവേദി -
  • ഹിന്ദി ക്ലബ്ബ്
  • സംസ്കൃതം ക്ലബ്ബ്
  • ഐ. ടി. ക്ലബ്ബ്
  • ഇതര ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • " ഹരിത ജീവനം " - ജൈവ പച്ചക്കറികൃഷി പദ്ധതി തുടങ്ങി

2016-17 ലെ പറവൂർ ഉപജില്ലാ ശാസ്ത്രമേള പറവൂർ സമൂഹം ഹൈസ്ക്കൂളിൽ വച്ച് നടത്തി. 2016-17 ലെ എറണാകുളം ജില്ലാ സ്ക്കൂൾ കലോത്സവത്തിന്റെ വേദിയും ഈ സ്ക്കൂളിൽ ഉണ്ടായിരുന്നു. സമൂഹം ഹൈസ്ക്കൂൾ അലുമ്‌നി അസോസിയേഷൻ വളരെ ഭംഗിയായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.

മാനേജ്മെന്റ്

വടക്കന്‍ പറവൂര്‍ ബ്രാഹ്മണ സമൂഹം

മുന്‍ സാരഥികള്‍

  • ശ്രീ. മുത്തുസ്വാമി അയ്യര്‍
  • ശ്രീ. കൃഷ്ണമൂര്‍ത്തി അയ്യര്‍
  • ശ്രീ. നാരായണ ശര്‍മ്മ
  • ശ്രീമതി. ഭഗവതി അമ്മാള്‍
  • ശ്രീമതി. രാധാമണി പി എസ്
  • ശ്രീമതി. എന്‍ ടി സീതാലക്ഷ്മി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ബാലചന്ദ്രന്‍ ചുള്ളിക്കാട്
  • കെടാമംഗലം വിനോദ്
  • മുരളി മോഹൻ
  • ഡോ മനു വർമ്മ
  • പറവൂർ രാജഗോപാൽ
  • ദുർഗ്ഗ വിശ്വനാഥ്
  • ശബരീഷ് വർമ്മ
  • കൃഷ്ണൻ വി
  • ശരത് കെ സുഗുണൻ


വഴികാട്ടി

{{#multimaps: 10.143429, 76.223139 | width=800px | zoom=16 }}

ചിത്രശാല


|} |}

"https://schoolwiki.in/index.php?title=സമൂഹം_ഹൈസ്‌കൂൾ,_എൻ.പറവൂർ&oldid=357927" എന്ന താളിൽനിന്ന് ശേഖരിച്ചത്