സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം | |
---|---|
വിലാസം | |
പിറവം ST.JOSEPH'S HIGH SCHOOL , പിറവം പി.ഒ. , 686664 , എറണാകുളം ജില്ല | |
സ്ഥാപിതം | 19 - 05 - 1941 |
വിവരങ്ങൾ | |
ഫോൺ | 0485 2242239 |
ഇമെയിൽ | 28015stjpiravom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28015 (സമേതം) |
യുഡൈസ് കോഡ് | 32081200203 |
വിക്കിഡാറ്റ | Q99486069 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | പിറവം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 302 |
പെൺകുട്ടികൾ | 204 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദാനിയേൽ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സണ്ണി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു ജയിംസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ |
---|
https://www.youtube.com/channel/UCIfC7QuPcJ6cu9_xUK9qEwg | https://www.facebook.com/groups/1378640958955882 |
മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ് മാർ സേവേറിയോസ് മെത്രാപ്പൊലീത്തയാണ് സ്‌കൂൾ സ്ഥാപകൻ. 1941 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്. വിദ്യാലയ സ്ഥാപനത്തിനായി അക്ഷീണം പ്രയത്‌നിക്കുകയും നേതൃത്വം നൽകുകയും ചെയ്‌തത് ഫാ. ജേക്കബ് തൈക്കാട്ടിലായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്റ്റർ ഷെവലിയർ വി.സി. ജോർജ്ജ് (കുറവിലങ്ങാട്). വിദ്യാലയത്തിന്റെ ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്തയാണ്. ഫാ. വർഗ്ഗീസ് പണ്ടാരംകുടിയിൽ കോർപ്പറേറ്റ് മാനേജരായും ഫാ. ജിനോ ആറ്റുമാലിൽ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീ.ദാനിയേൽ തോമസ് ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ടിക്കുന്നു.
1966 ൽ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങൾ നടന്നു. 1991 ൽ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.2005 ജൂലൈ 24 ന് പൂർവ്വ വിദ്യാർത്ഥി അവരുടെ സഹായത്തോടെ ``തൈക്കാട്ടിൽ ജേക്കബ് കത്തനാർ മെമ്മോറിയൽ സ്റ്റേജ് നിർമ്മിച്ചു.വിവിധ മേഖലകളിൽ പ്രശസ്‌തരായ നിരവധി പേർ സെന്റ് ജോസഫ്‌സിന്റെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്. പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങൾ സഹിച്ചിരുന്ന കാലത്താണ് സെന്റ് ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങൾ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേർത്തുവച്ചു.മാനേജ്‌മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദർശനം, ഗാന്ധിയൻ തത്വങ്ങളിൽ അധിഷ്‌ഠിതമായ ``ഗ്രാമ പുനരുദ്ധാരണം തന്നെയായിരുന്നു. സമഗ്രമായസാമൂഹ്യ പരിവർത്തനം,നാടിന്റെ പുരോഗതി, ഇതാണ് എന്നും സെന്റ് ജോസഫ്സ് മുന്നോട്ടുവെച്ച ആശയം.ഈശ്വര വിശ്വാസം,ധാർമ്മികത,സത്യസന്ധത,മൂല്യാധിഷ്ഠിത സംസ്കാരം,ആദർശസുരഭിലമായ സാമൂഹ്യനിർമ്മിതി തുടങ്ങിയവയിൽ അധിഷ്ഠിതമായിരിക്കണം വിദ്യാഭ്യാസമെന്ന ദർശനമാണ് സെന്റ് ജോസഫ്സിനെ വ്യതിരിക്തമാക്കുന്നത്. സ്ക്കൂൾ സ്ഥാപിക്കപ്പെട്ടത്ഏത് ആദർശങ്ങളോടെയാണോ ഇന്നും അവയ്ക്കനുസൃതമായ പ്രവർത്തനങ്ങളെ ക്രമീകരിക്കാനും പ്രായോഗികമാക്കാനും സ്വാർത്ഥകമാക്കുവാനും ഉള്ള നിരന്തര പരിശ്രമമാണ് ഇവിടുത്തെ അധ്യാപകർ നിർവഹിക്കുന്നത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലും കലാലയം ജില്ലയിൽതന്നെ എടുപ്പുള്ള ഒരു വിദ്യാലയമായി പരിലസ്ക്കുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ് ജോസഫ്‌സ്, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകൾ പൂർത്തീകരിച്ച് നവോന്മേഷത്തോടെ മുന്നേറുകയാണ്.' |
സെന്റ് ജോസഫ്സ് നേട്ടങ്ങൾ |
---|
♦ജില്ലാ പഞ്ചായത്തും നഗരസഭയും സ്ക്കൂൾമാനേജ് മെന്റും ഏർപ്പെടുത്തിയ ബെസ്റ്റ് സ്ക്കൂൾ അവാർഡ്.
♦അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ ക്ളാസ്സ് മുറികളിൽ ഹൈടെക് സംവിധാനം. ♦സ്ക്കൂൾ ചൈൽഡ് ക്ളബ്ബിന്റെയും എൻ.സി.സി യുടെയും നേതൃത്വത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ. ♦ശുചിത്വം,ദീനാനുകമ്പ തുടങ്ങിയ മൂല്യങ്ങളും മനോഭാവങ്ങളും കുട്ടികളിൽ രൂപപ്പെടുത്താൻ മുഖ്യപരിഗണന. ♦മലയാളം,ഇംഗ്ളീഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള പരിശീലനം. ♦പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രത്യക പരിഗണനയും പങ്കാളിത്തവും ഉറപ്പാക്കുന്ന വിദ്യാലയ അന്തരീക്ഷം. ♦ലോകത്തെവിടെയും സമാനപ്രായമുള്ള കുട്ടികൾആർജ്ജിച്ചതിനേക്കാൾ തികവാർന്ന ശേഷികളും ധാരണകളും കുട്ടികളിൽ രൂപപ്പെടുത്താൻ ഉതകുന്ന അധ്യയനം. ♦ലഹരി വിമുക്ത,പ്ളാസ്റ്റിക് വിമുക്ത കാമ്പസ്. ♦കുട്ടികൾക്കായി മികച്ച ശൗചാലയങ്ങൾ. |
ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്തയാണ്.
ഫാ. വർഗീസ് പണ്ടാരംകുടിയിൽ കോർപ്പറേറ്റ് മാനേജരായും ഫാ.ജിനോ ആറ്റുമാലിൽ ലോക്കൽ മാനേജരായുംപ്രവർത്തിക്കുന്നു. |
മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന
ജോസഫ് മാർ സേവേറിയോസ് മെത്രാപ്പൊലീത്തയാണ് സ്‌കൂൾ സ്ഥാപകൻ. 1941 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്, ഡോ. വർഗീസ് ചെമ്മനം, അഡ്വ.
എബ്രഹാം വാക്കനാൽ, ഡോ. വി.കെ. പൈലി, ശ്രീ. ദേവൻ കക്കാട് |
വഴികാട്ടി
* പിറവം നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി മൂവാറ്റുപുഴ റോഡിൽ
സ്ഥിതിചെയ്യുന്നു. |
- പിറവം ഹോസ്പിറ്റൽ ജംഗ്ഷനിൽ
♦♦== മേൽവിലാസം ==♦♦ |
---|
സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ,പിറവം .പി.ഒ, എറണാകുളം ജില്ല-686664 |
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28015
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ