രാജാസ് എച്ച് എസ് എസ് ചിറക്കൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(രാജാസ് എച്ച് എസ് ചിറക്കൽ/സൗകര്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • ഹൈടെക് ക്ലാസ് മുറികൾ
  • ലബോറട്ടറി
  • ലൈബ്രറി
  • IT ലാബ്
  • വിശാലമായ കളിസ്ഥലം
  • സ്കൂൾ ബസ്
  • കാന്റീൻ സൗകര്യം
എട്ട്  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും  ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വളരെ വിശാലമായ ലൈബ്രറിയും സയൻസ് ലാബും കമ്പ്യുട്ടർ ലാബും രാജാസ് ഹൈസ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് അധികവായനയ്ക്കു വേണ്ടി വായനാമുറിയും പഠന സഹായത്തിനുതകുന്ന രീതിയിൽ ഓഡിയോ വിഷ്വൽ മുറിയും ഒരുക്കിയിട്ടുണ്ട്. ഹൈസ്കൂളിനും  കമ്പ്യൂട്ടർ ലാബുണ്ട്. 2 ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇന്ന് സമൂഹത്തിൽ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്. 
   പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രാജാസ് ഹയർ സെക്കന്ററി സ്കൂളും ഇന്ന് ഹൈടെക് ആയിക്കഴിഞ്ഞു. ഹൈസ്കൂൾ വിഭാഗത്തിലെ 6 ക്ലാസ്സ്മുറികളും ഹയർസെക്കണ്ടറി വിഭാഗത്തിൽ 4 ക്ലാസ്സ്മുറികളും ഹൈടെക് ആയിക്കഴിഞ്ഞു. ഹൈടെക് സംവിധാനങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് അധ്യാപകർ ക്ലാസ് കൈകാര്യം ചെയ്യുന്നുമുണ്ട്.


കുട്ടികളെ സുരക്ഷിതരായി സ്കൂൾ എത്തിക്കുന്നതിനായി സ്കൂൾ ബസ് സർവീസ് നടത്തുന്നുണ്ട്.

സ്കൂൾ ബസ്