പ്രമാണം:ചരിത്ര വഴികളിലൂടെ.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(960 × 540 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 113 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

അറബിക്കടലിന്റെയും കായംകുളം കായലിന്റെയും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പ്രദേശമാണ് കള്ളിക്കാട്. യാത്ര സൗകര്യങ്ങളോ വിദ്യാഭ്യാസ ആതുര ശുശ്രുഷാ സൗകര്യങ്ങളോ തീർത്തും ഇല്ലാതിരുന്ന ഈ ഗ്രാമത്തിൽ മത്സ്യബന്ധനവും കയർ നിർമ്മാണവും മാത്രമായിരുന്നു ജനങ്ങളുടെ ഉപജീവന മാർഗം.അക്കാലത്തു മത്സ്യബന്ധനത്തിനായി കടലിൽ പോയ നാട്ടുകാരനായ മൽസ്യത്തൊഴിലാളിക്കു കടലിൽ നിന്നും മൽസ്യബന്ധനത്തിനിടയിൽ സെന്റ് സെബാസ്ത്യന്റെ ഒരു രൂപം വലയിൽ കിട്ടി.അദ്ദേഹം ആ രൂപത്തെ സ്വന്തം വീടിന്റെ പരിസരത്തു വെച്ച് ആരാധന ആരംഭിക്കുകയും പിന്നീട് നാട്ടുകാരും അതിൽ പങ്കുചേരുകയുമുണ്ടായി. അക്കാലത്തു ഒരു വിദേശ മിഷനറി ഈ വാർത്ത അറിഞ്ഞു ഇവിടെ എത്തി രൂപം ആചാരാനുഷ്ഠാനങ്ങളോടെ കണ്ടത്തിൽ ശങ്കരൻ എന്ന വിശ്വാസി ദാനമായി നൽകിയ 10 സെനറ്റ് സ്ഥലത്തു ഓല മേഞ്ഞ പള്ളി നിർമ്മിച്ച് അതിൽ രൂപം സ്ഥാപിച്ചു പ്രാർത്ഥനയും തുടങ്ങി.പള്ളിയോടു ചേർന്ന് 1909 ൽ ഒരു സ്കൂൾ ആരംഭിക്കുകയും ചെയ്തു.

                                                   1913 ൽ അന്നത്തെ സർക്കാരിന്റെ അനുമതിയോടെ ബഹുമാനപ്പെട്ട കൊല്ലം ബിഷോപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തിപ്പിച്ചു.ജലഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന ജനങ്ങൾക്ക് കിലോമീറ്ററുകൾ താണ്ടി വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു.ആയതിനാൽ ഈ സ്കൂൾ ഈ പ്രദേശത്തിന്റെ ചരിത്രപരമായി സുപ്രധാന സംഭവമായിരുന്നു.സ്കൂൾ നിർമ്മിക്കുന്നതിന് ആവശ്യമായ ഒരേക്കർ സ്ഥലം കണ്ടതിൽ ശങ്കരൻ എന്ന വ്യക്തിയിൽ നിന്നും വിലയ്ക്ക് വാങ്ങി.ഈ പ്രദേശത്തെ പുരോഗമന ചിന്താഗതിക്കാരായ അനവധി ആളുകളുടെ നിസ്വാർഥ സേവനവും സഹകരണവും ഈ സ്കൂളിന്റെ നിർമ്മാണത്തിനും പ്രവർത്തനത്തിനും പ്രേരകമായി.കണ്ടതിൽ ശങ്കരൻ മകൻ വേലായുധൻ എന്ന വിദ്യാർത്ഥിയാണ് സ്കൂൾ രെജിസ്റ്റർ പ്രകാരം ആദ്യത്തെ വിദ്യാർത്ഥി.ഇന്റർവ്യൂ  നടത്തി മികച്ച വിദ്യാർത്ഥികളെ മാത്രമേ വര്ഷങ്ങളോളം ഇവിടെ പ്രവേശിപ്പിച്ചിരുന്നുള്ളു.
                                                ഈ അക്ഷരാലയത്തിൽ വിജ്ഞാനത്തിൻെറ വെളിച്ചം നേടിയ എത്രയോ പ്രതിഭകൾ ഭൂഖണ്ടാന്തര പ്രശസ്തിയിലേക്ക് ഈ സ്ഥാപനത്തെ എത്തിച്ചിട്ടുണ്ട്.സ്കൂൾ ഭരണത്തിന് കാലാകാലങ്ങളിൽ ചുക്കാൻ പിടിച്ച മാനേജർമാരും ലോക്കൽ മാനേജർമാരും  പ്രധാനാധ്യാപകരും അധ്യാപകശ്രേഷ്ഠരും പി റ്റി എ യും സ്കൂളിന്റെ ഉയർച്ചയ്ക്ക് പിന്നിലെ കെടാവിളക്കുകളാണ്.ഇന്ന് കൂൺ പോലെ മുളച്ചു വരുന്ന നിരവധി അൺ എയ്ഡഡ് വിദ്യാലയങ്ങളും ഭീഷണിയായി നിലകൊള്ളുന്നുവെങ്കിലും നൂറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി പുതിയ സഹസ്രാബ്ദത്തിലും സെന്റ് സെബാസ്ററ്യൻസ് എൽ.പി സ്കൂൾ വിജ്ഞാനത്തിന്റെ വിളക്കുമാടമായി നിലകൊള്ളുന്നു

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:34, 28 സെപ്റ്റംബർ 201714:34, 28 സെപ്റ്റംബർ 2017-ലെ പതിപ്പിന്റെ ലഘുചിത്രം960 × 540 (113 കെ.ബി.)35318 (സംവാദം | സംഭാവനകൾ)അറബിക്കടലിന്റെയും കായംകുളം കായലിന്റെയും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പ്രദേശമാണ് കള്ള...

ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ