പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/കോവിഡ് - 19: ലോകം വിറയ്ക്കുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19: ലോകം വിറയ്ക്കുന്നു

ആദ്യകാലം മുതൽ തന്നെ പകർച്ചവ്യാധികൾ മനുഷ്യനെ തേടിവന്നിരുന്നു. ധാരാളം ആളുകൾ മരണപ്പെട്ടു. പകർച്ചവ്യാധികൾക്കുള്ള മരുന്നുകൾ മനുഷ്യൻ കാലാകാലങ്ങളിൽ കണ്ടുപിടിച്ചിരുന്നു. പ്ലേഗ്, മലമ്പനി, വസൂരി, സാർസ്, എബോള, നിപ്പ എന്നിവ പകർച്ചവ്യാധികളിൽ ചിലത് മാത്രം. ഇന്ത്യയിൽ പടർന്നുപിടിച്ച പ്ലേഗിനെ നിർമാർജനം ചെയ്തതിന്റെ ഓർമക്കായി മുഹമ്മദ് ഖുലി ഖുതുബ്ഷാ 'ചാർമിനാർ' ഹൈദരാബാദിൽ നിർമിച്ചു.

2018 ൽ കേരളത്തിൽ നിപ്പ എന്ന പേരുള്ള ഒരു വൈറസിന്റെ ആക്രമണം ഉണ്ടായി. അതിൽ നിരവധി പേർ മരണപ്പെട്ടു. എന്നാൽ നമ്മുടെ ആരോഗ്യവകുപ്പിന്റെ ചിട്ടയായ പ്രവർത്തനം കൊണ്ട് ഇത് വളരെ പെട്ടെന്ന് പടരുന്നത് തടയുകയും നിശ്ശേഷം അതിനെ ഇല്ലാതാക്കുകയും ചെയ്തു.

2019ഡിസംബർ 31

ചൈനയിലെ വുഹാനിൽ ഒരു വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഡോ. ലീ വെൻലിയാങ് ആണ് വൈറസിനെ കണ്ടെത്തിയത്. ഇത് 'നോവൽ കൊറോണ വൈറസ്' എന്നു അറിയപ്പെട്ടു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഈ വൈറസിനെ 'കോവിഡ് 19' എന്ന് നാമകരണം ചെയ്തു. ദിവസങ്ങൾ കഴിയും തോറും ആയിരക്കണക്കിന് ആളുകൾക്ക് രോഗം പിടിപെട്ടു. 3300 ഓളം ആളുകൾ ചൈനയിൽ മരണപ്പെട്ടു. വളരെ പെട്ടന്നു തന്നെ ലോകമെമ്പാടും രോഗം പടർന്നു. പതിനായിരക്കണക്കിന് മരണം സംഭവിച്ചു. എന്നിട്ടും ഇതിനു പ്രതിരോധ മരുന്ന് കണ്ടുപിടിക്കുവാൻ ആർക്കും കഴിഞ്ഞില്ല. മരണം കൂടിക്കൂടി വന്നു. 2 മാസങ്ങൾക്കുള്ളിൽ ഇതു ലോകം മുഴുവൻ വ്യാപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നമ്മുടെ രാജ്യവും അതിൽ ഉൾപ്പെട്ടു. ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത് കേരളത്തിൽ ആയിരുന്നു - തൃശൂർ. ദിവസങ്ങൾക്കുള്ളിൽ ഇത് ഇന്ത്യ മുഴുവൻ വ്യാപിച്ചു. ഇന്ത്യയിലും മരണം സംഭവിച്ചു.

ലോകരാജ്യങ്ങൾ കോവിഡ് 19 എന്ന പേരിനു മുന്നിൽ പകച്ചു നിൽക്കുന്ന അവസ്ഥ. മരണങ്ങൾ ഓരോ മിനുട്ടിലും കൂടിക്കൂടി വന്നു. വമ്പൻ ശക്തിയായ അമേരിക്കയിൽ ദിവസം പ്രതി ആയിരങ്ങൾ മരിച്ചുക്കൊണ്ടിരുന്നു. ചൈന, അമേരിക്ക, ഇറ്റലി, സ്പെയിൻ, ഫ്രാൻസ് തുടങ്ങി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇപ്പോഴും മരണം സംഭവിച്ചുകൊണ്ടിരിക്കുന്നു. ലോകം മുഴുവൻ ആഗോള അടിയന്തരാവസ്ഥ. ഇന്ത്യയിലും ലോക്‌ഡൗൺ നിലവിൽ വന്നു. എല്ലാ ജനങ്ങളും വീട്ടിൽ അടച്ചിരിക്കേണ്ടിവന്നു. ഇങ്ങനെ ഒരു അവസ്ഥ ലോകത്തു തന്നെ ആദ്യം; വിജനമായ റോഡുകൾ, അടഞ്ഞു കിടക്കുന്ന വ്യാപാര സമുച്ചയങ്ങൾ. ലോകം വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നു.

നമ്മുടെ കേരളത്തിൽ 'ബ്രേക്ക് ദി ചെയിൻ' എന്ന പരിപാടി നിലവിൽ വന്നു. ഈ രോഗത്തെ നിയന്ത്രിക്കാൻ മുഖാവരണവും സോപ്പിട്ടു കൈകൾ കഴുകുന്നതും നിർബന്ധമാക്കി.
നിർഭാഗ്യവശാൽ ലോകത്ത് ഒന്നര ലക്ഷത്തോളം മരണങ്ങൾ സംഭവിച്ചിട്ടും പ്രതിരോധ മരുന്നു കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല. പക്ഷെ കേരളം എന്ന 'ദൈവത്തിന്റെ സ്വന്തം നാട്' ഈ മഹാമാരിക്കെതിരെ പോരാടി വിജയം വരിക്കുന്നത് ലോകരാജ്യങ്ങൾ ഉറ്റു നോക്കുന്നു.

അസ്‌ന. എം. എസ്
8 സി പി.എൻ.എം.ഗവ.എച്ച്.എസ്.എസ്‌. കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - ലേഖനം