പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/തൊട്ടവാടി

Schoolwiki സംരംഭത്തിൽ നിന്ന്
തൊട്ടാവാടി

കരഞ്ഞുകൊണ്ട് ജിക്കു. മുത്തശ്ശിയുടെ അടുക്കലെത്തി മുത്തശ്ശി കാര്യമന്വേഷിച്ചപ്പോൾ അവൻ വിതുമ്പി പറഞ്ഞു. ഇന്ന് ക്ലാസിൽ ചിത്രരചനാമത്സരം നടന്നു എനിക്ക് സമ്മാനം കിട്ടിയില്ല. അതുകൊണ്ടാ ഞാൻ കരഞ്ഞത് മുത്തശ്ശി അവന്റെ കണ്ണീർ തുടച്ചുകൊണ്ട് വീട്ടുമുറ്റത്തെ പറമ്പിലേക്കിറങ്ങി വീണു കിട്ടിയ ഒരു ചാമ്പയ്‍ക്ക . എടുത്ത് മുത്തശ്ശി പറഞ്ഞു, മോൻ ഈ ചാമ്പയ്‍ക്കയുടെ മധുരം നുണഞ്ഞുകൊണ്ട് മിടുക്കനായി ഞാൻ പറയുന്നത് കേൾക്കണം, മോനാതൊട്ടാവാടിച്ചെടിയുടെ പൂക്കൾ കണ്ടില്ലേ നാം അതിന്റെ ഇലകളിൽ സ്പർശിക്കുമ്പോൾ അത് വാടും. പക്ഷെ അതിന്റെ ഇലകൾ വാടിയാലും പൂഞ്ചിരിതൂകിക്കൊണ്ടുനിൽക്കുന്ന ആ പൂക്കളെപ്പോലെയാകണം നാം മറ്റുപൂക്കൾ വാടാത്ത ഇലകളോടൊപ്പം വിടർന്നു നിൽക്കന്നതു കാണുമ്പോൾ തന്റെ ഇലകളെയോർത്ത് അതിന് സങ്കടം തോന്നാം എന്നിട്ടും . ആ പൂവ് തന്റെ തോൽവിയെ മറികടന്ന് ജീവിക്കുന്നു . ജിക്ക്ര നീ ഇന്ന് ആ ഇലകളെപ്പോലെ ആയിരുന്നു അങ്ങനെ പാടില്ല. നമ്മുടെ ജീവിത്തിൽ ധാരാളം ജയപരാജയംങ്ങൾ ഉണ്ടാകാം ഓരോ പരാജയവും വിജയത്തിലേക്കുള്ള ചവുട്ടുപടിയാണ് അതു നാം തിരിച്ചറിയണം മോന് ഈ മൂത്തശ്ശി പറഞ്ഞതു മനസ്സിലായില്ലേ . തന്റെ തെറ്റ് മനസ്സിലാക്കി. ജിക്കു നിറഞ്ഞ മനസ്സോടുകുടി മൂത്തശ്ശിക്ക് ഒരു മൂത്തം സമാനിച്ചു.

അവന്തിക രമേശൻ
8 A പറശ്ശിനിക്കടവ് എച്ച് എസ് എസ്
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - കഥ