സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/പൊരുതാം.

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം

മുഖംമറച്ചു വെളുത്ത വസ്ത്രം
ധരിച്ച വേഷക്കാർ
നമുക്കു വേണ്ടിപ്പൊരുതി
 നില്ക്കും
മാലാഖക്കൂട്ടം.
നാടൊട്ടുക്കും നിറഞ്ഞു
നില്ക്കും
രോഗപ്പേമാരി
നമുക്കു വേഗം തുരത്തി -
ടാനായ്
ഒരുങ്ങി നിന്നീടാം.
അതിന്നു വേണ്ടിയാദ്യം
നമ്മൾ
അകന്നു നില്ക്കേണം.
അതിന്റെയൊപ്പം നമ്മുടെ
ദേഹം
കഴുകി നില്ക്കേണം.
പരീക്ഷയില്ലാതകന്നു
 പോയ
പരീക്ഷണ ക്കാലം
അടുത്ത കൊല്ലം കരുത്ത
 രായി
പിടിച്ചു വാങ്ങീടാം.

ധിഷൺ ദേവ്.എം.കെ.
6. F ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - കവിത