സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/കൊറോണ പിടിക്കൂല!

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പിടിക്കൂല!

കാലത്ത് അച്ഛന്റെ ബൈക്കിന്റെ ഹോണടി കേട്ട് അമ്മു വാതിൽ തുറന്ന് സിറ്റൗട്ടിലെത്തി ..... നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ അച്ഛൻ' .... അമ്മു, വന്ന് ഗേറ്റ് തുറന്നേ...... അയ്യോ, ഞാൻ വരൂല..... പുറത്തിറങ്ങിയാൽ കൊറോണ പിടിക്കും..... അമ്മുവിന്റെ മറുപടി കേട്ട് ഞാൻ അന്തം വിട്ടു പോയി. പുറത്തു പോവുന്ന അച്ഛയെ കൊറോണ പിടിക്കില്ലേ? ഇല്ല അച്ഛേ ,അച്ഛ വലിയ ആളല്ലേ? വലിയ ആളുകളെ കൊറോണ പെട്ടെന്ന് പിടിക്കില്ല. കൂടാതെ തൂവാല കൊണ്ട് മുഖം കെട്ടുന്നുണ്ടല്ലോ? മൂന്നു വയസ്സുകാരിയുടെ അറിവിനു മുൻപിൽ കൈ കൂപ്പാതെ വഴിയില്ല. അച്ഛന്റെ കയ്യിൽ നിന്നും ലെയ്സും വാങ്ങി അവൾ മൊബൈൽ ഗെയിം കളി തുടർന്നു. അച്ഛൻ കുളി കഴിഞ്ഞ ശേഷമാണ് വീടിനകത്തേക്ക് കേറിയത്. ലോക്ക് ഡൗണും സ്കൂൾ ഇല്ലാത്തതിനാലും ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത് അമ്മ ഭക്ഷണം വിളമ്പിയപ്പോഴേക്കും ഞങ്ങൾ ഡൈനിംഗ് ടേബിളിനടുത്തെത്തി. അമ്മ, യു ട്യൂബിൽ നിന്നും പഠിച്ച വെള്ളയപ്പ മണ് ഇന്നത്തെ സ്പെഷൽ. അച്ഛനും ഞാനും കഴിക്കാനിരുന്നു അച്ഛേ ,എന്നെ കൊറോണ പിടിക്കില്ലല്ലോ? അതെന്താ അമ്മൂ...... ഞാൻ സോപ്പുപയോഗിച്ച് കൈ നന്നായി കഴുകിയിട്ടുണ്ട്. അമ്മുവിന്റെ മറുപടി കേട്ട് ഞാൻ വീണ്ടും ഞെട്ടി. അങ്ങനെയെങ്കിൽ അമ്മയെ കൊറോണ പിടിക്കത്തേയില്ല. എല്ലാ ദിവസവും ഭക്ഷണം ഉണ്ടാക്കുന്നതും ആ പാത്രങ്ങളെല്ലാം കഴുകുന്നതും, തുണികൾ അല - ക്കുന്നതും വീടു വൃത്തിയാക്കുന്നതെല്ലാം അമ്മയാണ്. അമ്മ അറിയാതെ അമ്മയുടെ കൈ സോപ്പുപയോഗിച്ച് പല പ്രാവശ്യം കഴുകുന്നു. അതു കൊണ്ട് കൊറോണ വൈറസിനല്ല ഒരു വൈറസും അമ്മയെ പിടിക്കൂല

ദിയ.സി.ദയാൽ
3 B ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - കഥ