സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

SAY NO TO DRUGS

ലോക ലഹരി വിരുദ്ധ ദിനം

മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത വ്യപാരത്തിനും എതിരേ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ സംരംഭമാണ് ലഹരിവിരുദ്ധ ദിനം . ഐക്യരാഷ്ട്ര സംഘടന 1987 മുതലാണ് ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചു പോരുന്നത് .



"ബെറ്റർ നോളജ് ഫോർ ബെറ്റർ കെയർ"

അഥവ

"മികച്ച പരിചരണത്തിന് മികച്ച അറിവ്"

എന്നതാണ് ഇത്തവണ ഐക്യ രാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്ന പ്രമേയം. ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽ നിന്ന് യുവത്വത്തെ രക്ഷപ്പെടുത്താനും കുടുംബ ബന്ധങ്ങൾ തകരാതിരിക്കുവാനും ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായി ഈ വർഷം ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.

2022-23 അധ്യയനവർഷത്തിൽ സ്കൂൾ ആരംഭത്തിൽ തന്നെ ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ചു,ജൂൺ 26 നു പ്രവർത്തനങ്ങൾക്കു ആരംഭം കുറിച്ചു.60 കുട്ടികൾ ക്ലബിൽ അംഗങ്ങൾ ആയി.ക്ലബിൻറെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു.

  • പ്ലകാർഡുകൾ കൈകളിലേന്തി ലഹരി വിരുദ്ധ റാലി
  • ഫ്ലാഷ് മോബ് തുടങ്ങിയവ സംഘടിപ്പിച്ചു
  • ലഹരി വിരുദ്ധ പ്രതിജ്ഞ,സന്ദേശം നൽകി
  • ഉപന്യാസം , പോസ്റ്റർ , കൊളാഷ് , ചിത്ര രചന മുതലായ മൽസരങ്ങൾ നടത്തി
  • കുട്ടികളിൽ നിന്ന് ലഭിച്ച രചനകൾ ഉൾപ്പെടുത്തി കൊണ്ട് '' ജീവിത ലഹരി'' എന്ന പേരിൽ ഒരു മാഗസീൻ തയ്യാറാക്കി .

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സുകൾ

വിദ്യാർഥികൾക്കിടയിലും സമൂഹത്തിലും പടർന്ന് പിടിച്ചുക്കൊണ്ടിരിക്കുന്ന ലഹരി വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ കുട്ടികൽക്കുള്ള ബോധവൽക്കരണ ക്ലാസ്സുകൾ S I ശ്രീ.അഭിലാഷ് , ക്ലബും കൂടുംബശ്രീയും ചേർന്ന് എസ് സി പി ഒ മാരായ റഫീക്കും ജെസ്സിയും നല്കി.കൂടാതെ കുട്ടികളുമായി സംവാദത്തിൽ ഏർപ്പെടുകയും അവർക്ക് ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നല്കുകയും ചെയ്തു . പ്രധാനമായും 18 വയസ്സിന് താഴെയുള്ള കുട്ടികൾ വാഹനം ഓടിക്കുന്നതിനെകുറിച്ചും മയക്കുമരുന്നുകൾ വ്യാപകമാകുന്നതിനെക്കുറിച്ചും അതിൻറെ പരിണിതഫലങ്ങളെക്കുറിച്ചും അവരുടെ ഔദ്യോഗിക ജീവിതത്തിൽ അനുഭവപ്പെട്ട കാര്യങ്ങളും ഉൾപ്പെടുത്തിയാണ് ക്ലാസ്സുകൾ എടുത്തത് .

ലഹരി വിമുക്ത കേരളം

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പയിൻറെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 6 നു രാവിലെ 10 മണിക്ക് ബഹു.മുഖ്യമന്ത്രി ശ്രീ . പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുകയും തൽസമയം എല്ലാ കുട്ടികൾക്കും കാണുവാൻ സ്കൂളിൽ അവസരം നല്കുകയും ചെയ്തു . അതിനു ശേഷം എച്ച്‌ എം ശ്രീ. വിജോയ് സർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു .

ലഹരിക്കെതിരെ എന്റെ ഒരു കയ്യൊപ്പ്

ലഹരി വിരുദ്ധ ക്യാമ്പയിൻറെ ഭാഗമായി ലഹരിക്കെതിരെ ഒരു കയ്യൊപ്പ് എന്ന പരിപാടി വളരെ വിപുലമായി നടത്തി .ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു . സ്കൂൾ മാനേജർ ഫാദർ. കുര്യാക്കോസ് ഐക്കൊളമ്പിൽ മുഖ്യ പ്രഭാഷണം നടത്തി . സ്കൂളിലെ മുഴുവൻ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത് ഒപ്പുവെയ്ക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു . ഇത് കുട്ടികൾക്ക് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു.