സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

കോടഞ്ചേരി സ്കൂളിനെ മനോഹരമാക്കിയതിൽ ഹരിത നേച്ചർ ക്ലബ്ബിന് വലിയ പങ്കുണ്ട്.സ്കൂളിന് ചുറ്റും ധാരാളം ഫലവൃക്ഷങ്ങളും പലതരത്തിലുമുളള ഫലങ്ങളും നിറഞ്ഞു നിൽക്കുന്നു.

സംഭാവനകൾ

  • തണലിനായി ഉങ്ങു മരങ്ങളും, ഇലഞ്ഞിമരങ്ങളും നട്ടുവളർത്തി.
  • ആർക്കും ഇമ്പം ഏകുന്ന നെല്ലി മരങ്ങളും മാവും സ്കൂൾ അങ്കണത്തിൽ തലയുയർത്തി നിൽക്കുന്നു.
  • പുതുതായി നട്ട ഹൈബ്രിഡ് ഇനത്തിൽപ്പെട്ട മാവുകളും പ്ലാവുകളും കാണാം.
  • സ്ഥല പരിമിതിയുണ്ടെങ്കിലും വാഴ കൃഷിയും നടത്തുന്നുണ്ട്.
  • പയർ,വഴുതന തുടങ്ങിയ പച്ചക്കറികൾ ഗ്രോ ബാഗിൽ നട്ടു വളർത്തുന്നുണ്ട്.
  • ചെടിച്ചട്ടികളിൽ തൂങ്ങിക്കിടക്കുന്ന ചെടികൾ രണ്ടു നിലകളിലും കാണാം,കൂടാതെ വരാന്തകളിൽ ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
  • ഫോക്സ് ടെയിൽ മരങ്ങൾ , കോളാമ്പി ചെടികൾ ഇവ അങ്കണത്തിൽ തന്നെയുണ്ട്.
  • സ്കൂളിന് പിന്നിലായി ഔഷധ സസ്യത്തോട്ടവും ഉണ്ട്.