എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/തൊടിയിലെ പ്ലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
തൊടിയിലെ പ്ലാവ്

തൊടിയിലെ പ്ലാവിലെ
ചക്കമേൽ നോക്കി,
കൊതിയൂറി നിൽക്കുന്ന
അണ്ണാൻ കുഞ്ഞേ......
പേടിച്ചിടാതെ ഓടി -
കയറിക്കോ, രൂപത്തിൽ
കൊറോണ പോലാണേലും
നമ്മുടെ നാടൻ ചക്ക തന്നിത്......
വീട്ടിലിരിക്കുന്നോരീക്കാലത്ത്
പഴമായ്, പുഴുക്കായ്,
പലഹാരമായ്.... സർവ്വ-
താണ്ഡവമാടുന്നു ചക്ക.
തൊടിയിലെ പ്ലാവിലെ
ഹരിതാഭയിൽ, നിറയെ-
തൂങ്ങിക്കിടക്കുന്ന ചക്കതന്നിൽ
വിഷമില്ല കൂട്ടരേ ഗുണമേയുള്ളൂ.
ഫാസ്റ്റ്ഫുഡെല്ലാം മാറ്റീടാം
ചക്ക കഴിക്കാം ആരോഗ്യം നേടാം.
അണ്ണാൻ കുഞ്ഞേ വായോ...... വായോ......
 

അമല അന്ന ഷിബു
2 A എൻ. എ. എൽ. പി. എസ്. എടവക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കവിത