എസ് വി എച്ച് എസ് പാണ്ടനാട്/അക്ഷരവൃക്ഷം/കൊറോണയെ നമുക്ക് നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ നമുക്ക് നേരിടാം


ലോകത്ത് ആകെ പടർന്നുകൊണ്ടിരിക്കുന്ന ഒരു വൈറസ്സാണ് കൊറോണ അഥവാ കോവിഡ്-19. കൊറോണ പടരുന്ന സാഹചര്യത്തിൽ എല്ലാ മനുഷ്യരും അവരവരുടെ വീടുകളിൽ കഴിഞ്ഞുകൊണ്ടിരിക്കുന്നു. വീട് വിട്ട് എങ്ങോട്ടും പോകാൻ പറ്റാത്ത അവസ്ഥയാണ്.എല്ലാവരും അവരവരുടെ വീടും പരിസ്സരവും വൃത്തിയാക്കി കഴിയുന്നു. ഈ അവസ്ഥ കൂടുതൽ ബാധിക്കുന്നത് ജോലി ഉളളവരെയാണ്, ജോലിക്കുപോകാൻ പറ്റാതെ വീടുപുലർത്താൻ കഴിയാതെ വിഷമിക്കുന്ന ആളുകളെയാണ്. ഈ വൈറസ്സ് നിമിത്തം ചില കുടുംബങ്ങൾ പട്ടിണിയിലേക്കും പോകും. കുട്ടികളെയും ഈ അവസ്ഥ ബാധിക്കുന്നുണ്ട് . ഏപ്രിൽ-മെയ് മാസങ്ങളിൽ കുട്ടികളെല്ലാം ഒത്തുകൂടി കളിച്ചിരുന്നു. പക്ഷേ ഇപ്പോൾ കളിക്കാൻ പോലും വെളിയിൽ പോകാൻ പറ്റാത്ത അവസ്ഥയാണ് കുട്ടികളെ ഏറെ ദുഖിതരാക്കുന്നത്. ബഹളവും ഒച്ചയും ഇല്ലാത്ത ഈ ലോകത്തിൻറെ അവസ്ഥ വളരെ ശോചനീയമാണ്. കഴിഞ്ഞവർഷത്തെ പ്രളയത്തെ തോൽപ്പിച്ച് മുന്നേറിയതുപോലെ കൊറോണ എന്ന വൈറസ്സിനേയും നമ്മൾ നേരിടും ഒരുമയോടെ നമ്മുക്ക് മുന്നേറാം . ശുഭപ്രതീക്ഷയോടെ വീടുകളിൽ നമ്മുക്ക് കഴിയാം .

അശ്വതി പി.ആർ
9 ബി സ്വാമി വിവേകാനന്ദ ഹൈസ്കൂൾ പാണ്ടനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം