എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ രോഗത്തെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗത്തെ തുരത്താം
2020തിൽ ലോകത്തെ മുൾമുനയിൽ നിർത്തിയ മഹാമാരി മാസങ്ങൾ പിന്നിടുമ്പോൾ രോഗപ്രതിരോധത്തിന്റെ ശക്തമായ മുഖമാണ് കാണാൻ സാധിക്കുന്നത്. ചൈനയിൽനിന്ന് ഉത്ഭവിച്ച (കൊറോണ) കോവിഡ് 19 എന്ന ഈ മഹാമാരി പരിനായിരക്കണക്കിനാളുകളുടെ ജീവൻ  കവർന്നെടുക്കുകയും ലക്ഷക്കണക്കിനാളുകൾ രോഗബാധിതരാവുകയും ചെയ്തു. ലോകരാഷ്ട്രങ്ങളുടെ ഏറ്റവും ഒടുവിൽ വന്ന കണക്കനുസരിച്ച് ഉത്ഭവസ്ഥലമായ ചൈനയിൽ 82160 ആളുകൾക്ക് കൊറോണ വൈറസ് പിടിപെടുകയും 77663 പേർ രോഗവിമുക്തരാവുകയും 3341പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. തൊട്ടുപുറകിലുണ്ടായ ഇറ്റലിയിൽ  156363 പേർക്ക് രോഗം സ്ഥിതീകരിക്കുകയും 19899 പേരുടെ ജീവന് നഷ്ടപ്പെടുകയും ചെയ്തു. ഇറ്റലിയെ മറികടന്ന് യു.എസി.ലെ 559409 പേർക്ക് രോഗം പിടിപെടുകയും 33115പേർ രോഗ വിമുക്തരാവുകയും 22071പേർ മരണ മടയുകയും ചെയ്തു.
ലോകജനസംഖ്യയിൽ മുൻപന്തിയിൽ ഉള്ള ഇന്ത്യ തുടക്കം മുതലെ എടുത്ത രോഗപ്രതിരോധ നടപടികളും ഒരു പരിധിവരെ ഇന്ത്യയിൽ കൊറോണയുടെ കാഠിന്യത്തെ കുറക്കുവാൻ സഹായിച്ചു. എങ്കിലും ഇന്ത്യയിലെ ആകാമാനകണക്കനുസരിച്ച് 9152 പേർക്ക് രോഗം പിടിപെടുകയും 857 പേർ രോഗവിമുക്തരാവുകയും ചെയ്തു. ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ രോഗം ബാധിച്ചവരുടെ എണ്ണം 1025 ആണ്. 230 പേർക്ക് സ്ഥിതീകരിച്ച കേരളത്തിൽ 142പേർ രോഗവിമുക്തരാവുകയും 2 പേർ മരണമടയുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ കൂട്ടായ്മകൊണ്ട് കൂടുതൽ ജനങ്ങളിലേക്ക് പടരാതിരിക്കാൻ സാധിച്ചു. ഇതിൽ കേരള ജനതയ്ക്ക് അഭിമാനിക്കാവുന്നതാണ്. ഈ മഹാമാരിയെ ശക്തമായി ചെറുക്കുന്നതിനുവേണ്ടി സർക്കാർ നിലപാടുകൾ കൈക്കൊള്ളുകയും എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി ഒരേ മനസ്സോടെ കൊറോണയ്ക്കെതിരെ പൊരുതുകയും ചെയ്യുകയാണ്. ആരോഗ്യപ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ, പഞ്ചായത്ത്,  മറ്റ് നിയമപാലകർ എന്നിവർ പറയുന്ന കാര്യങ്ങൾ നിരുത്സാഹപ്പെടുത്താതെ അംഗീകരിക്കുകയും ചെയ്യുക. അതിന് ആദ്യം വേണ്ടത് വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവുമാണ്. രോഗപ്രതിരോധം ഒരു വ്യക്തിയുടെയോ, ഒരു സർക്കാരിന്റെയോ,  മാത്രം ഉത്തരവാദിത്വമല്ല മറിച്ച് ഒരു സമൂഹത്തിന്റെയാണ്. അതിനാൽ നാം ഓരോരരുത്തരും രോഗത്തെ തടയാനുള്ള മാർ‍ഗ്ഗം സ്വീകരിക്കുക. നമുക്ക് ഒരുമിച്ച് നിൽക്കാം. രോഗവിമുക്തരാകാം രോഗത്തെ തുരത്താം..



അദ്രതി ജെ. നായർ
8 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം